Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

അഴിമതി കറകൾ പുരണ്ട ബ്രഹ്മപുരം വിഷയത്തിലെ തീ അണഞ്ഞു..പുക ചുരുളുകൾ കൂടുന്നു...കൊച്ചി കോർപ്പറേഷനിൽ നിന്ന് 147 ഫയലുകൾ പിടിച്ചെടുത്തു....ബയോമൈനിംഗിന് കരാറെടുത്ത സോൺട കമ്പനി ഉടമകളെയും ജീവനക്കാരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യും...

26 MARCH 2023 12:00 PM IST
മലയാളി വാര്‍ത്ത

അഴിമതി കറകൾ പുരണ്ട ബ്രഹ്മപുരം വിഷയത്തിലെ തീ അണഞ്ഞെങ്കിലും , ഇപ്പോഴും പുക ചുരുളുകൾ കൂടുകയാണ്..വിഷയത്തിൽ നിന്നും എങ്ങനെയെങ്കിലും മുങ്ങാമെന്നു സർക്കാർ കരുതി ഇരിക്കുമ്പോൾ വിടാതെ പിന്തുടരുകയാണ് അന്വേഷണ സംഘങ്ങൾ..അതുകൊണ്ട് ഓടിയൊളിക്കാനും സാധിക്കില്ല..ഇപ്പോൾ ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ടുയർന്ന അഴിമതികളിൽ എറണാകുളം വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം തുടങ്ങി. കൊച്ചി കോർപ്പറേഷനിൽ നിന്ന് 147 ഫയലുകൾ പിടിച്ചെടുത്തു. ബയോമൈനിംഗിന് കരാറെടുത്ത സോൺട കമ്പനി ഉടമകളെയും ജീവനക്കാരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യും.2008 മുതൽ തീപിടിത്തമുണ്ടായ ദിവസംവരെയുള്ള ഇടപാടുകളാണ് അന്വേഷിക്കുന്നത്. പ്ലാന്റിന് സ്ഥലമെടുത്തതു മുതൽ അധികാരത്തിലിരുന്ന മേയർമാരുടെയും സെക്രട്ടറിമാരുടെയും എക്സിക്യുട്ടീവ് എൻജിനിയർമാരുടെയും മൊഴിയെടുക്കും.

 

കഴിഞ്ഞദിവസം അന്വേഷണ സംഘത്തിലെ രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള സംഘം ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റ് സന്ദർശിച്ചു. സ്റ്റാർ കൺസ്ട്രക്ഷൻ കമ്പനി ഉടമകളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി.55 കോടി രൂപയ്ക്ക് കരാറെടുത്ത സോൺട 23 കോടി​ക്ക് ഉപകരാർ നൽകിയെന്നാണ് ആരോപണം. പ്ലാന്റിന്റെ ആദ്യ കരാറുകാരൻ, ജീവനക്കാർ, കൊച്ചി കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ മൊഴികൾഉടനെ രേഖപ്പെടുത്തും. വരും ദിവസങ്ങളിൽ ഹാജരാകാൻ നോട്ടീസ് നൽകും. രണ്ട് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്തിരുന്ന സ്റ്റാർ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ വിജിലൻസ് കോടതിയിൽ ലഭിച്ച പരാതിയിൽ ത്വരിത അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.

ഇതിനിടെയാണ് ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയത്.അതെ സമയം ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. നഗരസഭ കൗൺസിൽ പ്രതിപക്ഷം സ്തംഭിപ്പിച്ചു. മേയറെ മാറ്റാതെ കൗൺസിൽ നടപടികളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് കൗൺസിൽ യോഗം അവസാനിപ്പിച്ചു. അതേസമയം, മേയർക്കെതിരേ കളക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകുമെന്ന് കൗൺസിലർ ആന്റണി കുരീത്തറ പറഞ്ഞു.കൗൺസിൽ യോഗം തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങളുയർത്തിനടുത്തളത്തിലിറങ്ങിപ്രതിഷേധിക്കുകയായിരുന്നു. നേരിയ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി കൊച്ചി കോർപറേഷൻ ഭരിക്കുന്നത്. യു.ഡി.എഫ്. മേയറുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച മേയർക്കെതിരേ കളക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകും.

 

ബി.ജെ.പി കൗൺസിലർമാരും പ്രക്ഷോഭത്തിലാണ്. യു.ഡി.എഫ്. കൗൺസിലർമാർ സ്വതന്ത്ര കൗൺസിലർമാരോടും ബി.ജെ.പി കൗൺസിലർമാരോടും അവിശ്വാസ പ്രമേയത്തിന് പിന്തുണ തേടുകയാണ്.കൗൺസിലർമാരെ അവഗണിച്ച് അജണ്ടകളെല്ലാം മേയർ പാസാക്കുകയായിരുന്നുവെന്നും തങ്ങൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾക്കാൻ മേയർ തയ്യാറായില്ലെന്നും ബി.ജെ.പി കൗൺസിലർ പത്മകുമാരി പറഞ്ഞു. യു.ഡി.എഫ്. കൊണ്ടുവരുന്ന അവിശ്വാസത്തിൽ ബി.ജെ.പി. എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്. അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകണോ വേണ്ടയോ എന്ന കാര്യങ്ങളെല്ലാം ബി.ജെ.പി ജില്ല, സംസ്ഥാന നേതൃത്വങ്ങളോട് ആലോചിച്ച് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.അതുകൊണ്ടൊക്കെ തന്നെ സർക്കാരിനെ പ്രതിസന്ധിയിലാക്കി കൊണ്ട് ഓരോ ദിവസം കഴിയുംതോറും ഓരോ കഥകളാണ് പുറത്തു വരുന്നത്...അന്വേഷണ സംഘങ്ങൾ കടുപ്പിച്ചത്കൊണ്ട് ഏതായാലും പിന്നിലെ കഥകൾ എല്ലാം പുറത്തു വരും..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (24 minutes ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (1 hour ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (1 hour ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (1 hour ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (2 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (2 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (2 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (2 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (2 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (3 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (4 hours ago)

Malayali Vartha Recommends