Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

രാഹുൽ ഗാന്ധിയെ ധൃതിപിടിച്ച് എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയത്..ഉയർന്നു വരുന്ന പൊതുവികാരം കോൺഗ്രസിന് മാത്രം നേട്ടമാകാതിരിക്കാൻ കരുതലോടെ സി.പി.എമ്മും സി.പി.ഐയും...എല്ലാം വഴികളും അടച്ച് സതീശനും രംഗത്ത്..

26 MARCH 2023 12:05 PM IST
മലയാളി വാര്‍ത്ത

കോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം ലോക്‌സഭാ സെക്രട്ടറിയേറ്റ് അസാധുവാക്കിയതോടെ പ്രതിപക്ഷമാകെ ഇളകി ഇരിക്കുകയാണല്ലോ..പ്രതിപക്ഷങ്ങൾ എന്തായാലും ഇക്കാര്യത്തിൽ പൊട്ടിത്തെറിക്കുമെന്ന് അറിയാം..പക്ഷെ ഇടത് പാളയത്തിലുള്ള പിന്തുണ അത് ഏറെ ഞെട്ടിക്കുന്നതായിരുന്നു...ഇത് കൊല്ലാൻ ആണോ വളർത്താൻ ആണോ എന്ന് മനസിലാകുന്നില്ല..പക്ഷെ ഈ വിഷയത്തിൽ എൽ ഡി എഫ് ഒരു തീരുമാനം എടുത്തിട്ടുണ്ട്..ഓരോ വാക്കും നീക്കങ്ങളും സൂക്ഷിച്ചു കൈകാര്യം ചെയ്യാൻ...രാഹുൽ ഗാന്ധിയെ ധൃതിപിടിച്ച് എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ ഉയരുന്ന പൊതുവികാരം കോൺഗ്രസിന് മാത്രം നേട്ടമാകാതിരിക്കാൻ കരുതലോടെ സി.പി.എമ്മും സി.പി.ഐയും.വെള്ളിയാഴ്ച രാഹുലിനെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് വന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നിശിത വിമർശനവുമായെത്തി. മറ്റു സി.പി.എം മന്ത്രിമാരും നേതാക്കളും ഏറ്റുപിടിച്ചതോടെ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ നേതൃത്വത്തിൽ സി.പി.ഐയും കേന്ദ്രത്തെ ആക്രമിച്ചു.

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫ് അനുകൂല തരംഗമുണ്ടാക്കിയിരുന്നു. ഇപ്പോഴാകട്ടെ അയോഗ്യതാ സഹതാപം കോൺഗ്രസിന് മേൽക്കൈയുണ്ടാക്കിക്കൊടുക്കുമെന്ന് എൽ.ഡി.എഫ് വിലയിരുത്തുന്നു.ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയത്. മതന്യൂനപക്ഷങ്ങൾക്കിടയിലടക്കം സ്വാധീനമുറപ്പാക്കാനുള്ള ജാഗ്രത ഇടത് ഇടപെടലുകളിൽ പ്രകടമാണ്. കോൺഗ്രസ് നേതാക്കൾ പ്രതികരണത്തിൽ ബി.ജെ.പിയെ പേരെടുത്ത് പരാമർശിക്കുന്നില്ലെന്ന ആരോപണം ശക്തിപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്.അപകടം മണത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മോദി ഭരണത്തിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പിണറായിയുടെ പൊലീസ് തല്ലിച്ചതച്ചത് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ഇരട്ട അജൻഡയാണ് പ്രകടമാക്കുന്നതെന്ന് തിരിച്ചടിച്ചുകഴിഞ്ഞു. ഒരു വശത്ത് രാഹുൽഗാന്ധിക്ക് പിന്തുണ നൽകുകയും മറുവശത്ത് പ്രതിഷേധിക്കുന്നവരുടെ തല അടിച്ച് പൊട്ടിക്കുകയും ചെയ്യുന്നത് കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ബി.ജെ.പിയുമായുണ്ടാക്കിയ ധാരണയുടെ ഭാഗമാണെന്നും സതീശൻ ആക്ഷേപിച്ചു.

 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടുപോയ ന്യൂനപക്ഷ പിന്തുണ രാഹുൽ വിഷയത്തിലൂടെ തിരിച്ചുപിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. രാഹുലിനെതിരായ നടപടിക്കെതിരെ വിപുലമായ പ്രചാരണപരിപാടികളിലൂടെ കളത്തിലിറങ്ങാനാണ് നീക്കം. ഇതിലൂടെ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2019ലേതിന് സമാനമായ മുന്നേറ്റം അവർ പ്രതീക്ഷിക്കുന്നു.2019ലെ തകർച്ചയിൽ നിന്ന് തിരിച്ചുകയറാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞ ഇടതുമുന്നണിക്ക് കാര്യങ്ങൾ യു.ഡി.എഫ് തരംഗത്തിലേക്ക് പോകാതെ നോക്കേണ്ടതുണ്ട്. രാഹുൽ വിഷയത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത് ഇടത് എം.പിമാർ അറസ്റ്റ് വരിച്ചതുൾപ്പെടെ അവർ പ്രചാരണായുധമാക്കും. പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാതെ കേരളത്തിന് പുറത്തുള്ള കോൺഗ്രസ് എം.പിമാർ പലരും മുങ്ങിയത് അവരുടെ ആത്മാർത്ഥതയില്ലായ്മയായി ചൂണ്ടിക്കാട്ടാനുള്ള ശ്രമവുമുണ്ടാകും

 

രാഹുലിനെ അയോഗ്യനാക്കിയതിന് പിന്നാലെ രാഷ്ട്രപതിഭവനിലേക്ക് പ്രതിപക്ഷ എം.പിമാര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ കേരളത്തില്‍ നിന്നുള്ള ആറ് കോണ്‍ഗ്രസ് എം.പിമാര്‍ പങ്കെടുത്തില്ല. പക്ഷെ, സി.പി.എമ്മിന്റെ എ.എ റഹിം അടക്കമുള്ള എം.പിമാര്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. ഇതെല്ലം എന്തിനുള്ള പുറപ്പാടാണ് എന്നാണ് മനസിലാവാത്തത്..ഏതായാലും രാഹുലിനെ അമിതമായി താലോലിക്കുന്ന ഈ നിലപാടിനെ പ്രതിപക്ഷങ്ങളും വളരെ സംശയത്തോടെയാണ് നോക്കി കാണുന്നത് എന്നുള്ളതിൽ യാതൊരു സംശയവുമില്ല..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (24 minutes ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (1 hour ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (1 hour ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (1 hour ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (2 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (2 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (2 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (2 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (2 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (3 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (4 hours ago)

Malayali Vartha Recommends