Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ...4263 കോടികൂടി കടമെടുക്കാൻ സർക്കാർ തീരുമാനം..ധനശേഖരണത്തിന് കടപ്പത്രം പുറപ്പെടുവിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു...വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം...

26 MARCH 2023 12:17 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ 4263 കോടികൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു.സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വരുമാന മാർഗ്ഗങ്ങൾ കുറഞ്ഞതോടെ പ്രതിസന്ധിയാണ് എങ്ങും. ഇതിനിടെ ദൈനംദിന കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ വേണ്ടി വീണ്ടും കടമെടുക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ 4263 കോടികൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ധനശേഖരണത്തിന് കടപ്പത്രം പുറപ്പെടുവിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു. വികസനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം.ചൊവ്വാഴ്ചയാണ് കടപ്പത്രത്തിന്റെ ഭാഗമായുള്ള ലേലം. റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇകുബേർ സംവിധാനംവഴിയാണ് ലേലം.അതേസമയം ധനവിനിയോഗം നിയന്ത്രിക്കാൻ 10 ലക്ഷംരൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ധനവകുപ്പിന്റെ അനുമതിയില്ലാതെ മാറ്റരുതെന്നാണ് നിർദ്ദേശം.

 

ഇതിനുപുറമേ, ട്രഷറി അക്കൗണ്ടിൽനിന്ന് 25 കോടിരൂപയിൽ കൂടുതൽ പിൻവലിക്കാൻ വിവിധ സ്ഥാപനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.നേരത്തെ സംസ്ഥാനത്ത് 2023-24 സാമ്പത്തിക വർഷത്തിൽ വലിയ ധനഞെരുക്കം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചിരുന്നു. അതിനു കാരണം റവന്യൂ കമ്മി ഗ്രാന്റ് ഇനത്തിൽ 2022-23-നെ അപേക്ഷിച്ച് ഉണ്ടാവാൻ പോകുന്ന8,425 കോടി രൂപയുടെ കുറവും ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കിയ വകയിൽ നഷ്ടപ്പെടുന്ന ഏകദേശം 5,700 കോടി രൂപയുമാണ്.അതുപോലെ കടപരിധിയിലെ കുറവ് മൂലമുണ്ടാകുന്ന വിഭവനഷ്ടവും അടുത്ത വർഷം കിഫ്ബിയും കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡും എടുക്കാൻ സാധ്യതയും കടവും കൂടി കടമെടുപ്പ് പരിധിയിൽ കുറയുന്നതുമൊക്കെ ധനഞെരുക്കത്തിന് കാരണമാണ്.

സംസ്ഥാനം സാമ്പത്തിക ആഘാതത്തിൽ നിന്നും കരകയറി വളർച്ചയുടെ പാതയിൽ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഈ ധനനയം വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രി അറിയിച്ചു.പത്താം ധനകാര്യ കമീഷന്റെ സമയത്ത് 3.875 ശതമാനമായിരുന്ന കേരളത്തിന്റെ വിഹിതം. പതിനാലാം ധനകാര്യ കമീഷന്റെ കാലയളവിൽ 2.5 ശതമാനമായി കുറഞ്ഞു. പതിനഞ്ചാം ധനകാര്യ കമീഷന്റെ കാലയളവിൽ 1.925 ശതമാനമായി കുറയുകയും ചെയ്തു. ഈ സാഹചര്യത്തിൽ നികുതി പിരിവ് കാര്യക്ഷമമാക്കി സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് അടിയന്തരപ്രാധാന്യം നൽകി വിവിധ പദ്ധതികൾ വിഭാവനം ചെയ്തു. അതിന്മേൽ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മാണി. സി. കാപ്പൻ, മോൻസ് ജോസഫ്, അനൂപ് ജേക്കജബ്, പി.ജെ ജോസഫ് എന്നിവർക്ക് മറുപടി നൽകി.ധനവിനിയോഗം നിയന്ത്രിക്കാൻ 10 ലക്ഷംരൂപയ്ക്ക്‌ മുകളിലുള്ള ബില്ലുകൾ ധനവകുപ്പിന്റെ അനുമതിയില്ലാതെ മാറ്റരുതെന്നാണ് നിർദേശം.

ഇതിനുപുറമേ, ട്രഷറി അക്കൗണ്ടിൽനിന്ന്‌ 25 കോടിരൂപയിൽ കൂടുതൽ പിൻവലിക്കാൻ വിവിധ സ്ഥാപനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.നേരത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, കിഫ്ബി എടുത്ത വായ്പയിൽ, തിരിച്ചടച്ച തുക സംസ്ഥാനത്തിന്റെ വായ്പാ കണക്കിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ഇത് അനുവദിച്ചാൽ സംസ്ഥാനത്തിന് ഈ സാമ്പത്തിക വർഷം 2000 കോടി രൂപ കൂടി കടമെടുക്കാൻ സാധിക്കും. ഈ മാസം ശമ്പളത്തിനും പെൻഷനുമൊക്കെയായി 22,000 കോടി രൂപയോളം കണ്ടെത്തേണ്ട അവസ്ഥിലാണ് കേരളം.ട്രഷറി നിയന്ത്രണം കടുപ്പിച്ചും വകുപ്പുകൾ ബാങ്ക് അക്കൗണ്ടുകളിൽ പാർക്ക് ചെയ്ത ഫണ്ട് ട്രഷറിയിലേക്ക് തിരിച്ചടയ്ക്കാൻ നിർദ്ദേശിച്ചും പദ്ധതി ചെലവ് നിയന്ത്രിച്ചും ചെലവു ചുരുക്കിയും പരമാവധി ധനസമാഹരണത്തിന് ശ്രമം നടക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും മതിയാവില്ലെന്ന് വ്യക്തമായതോടെയാണ് 2000 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്.ചുരുക്കി പറഞ്ഞാൽ കേന്ദ്രത്തെ കനിഞ്ഞാൽ മാത്രമേ ഇനി കേരളത്തിന് രക്ഷയുള്ളൂ..പലപ്പോഴും സാമ്പത്തിക പ്രതിസന്ധി പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ ഇത്തരത്തിലുള്ള കടമെടുപ്പ് തന്നെയുള്ള സർക്കാരിന് മുൻപിലുള്ള ഏക ആശ്രയം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (25 minutes ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (1 hour ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (1 hour ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (2 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (2 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (2 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (2 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (2 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (3 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (4 hours ago)

Malayali Vartha Recommends