Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

നിയമസഭാ കേസുകളുടെ അന്വേഷണം സ്തംഭനത്തിൽ..വാച്ച് ആൻഡ് വാർഡുമാർക്ക് കള്ളപ്പരിക്ക്...വാച്ച് ആൻഡ് വാർഡുമാർ പച്ചക്കള്ളം പറയുകയാണെന്ന വസ്തുത പുറത്തുവരികയും ചെയ്തു...ഇതോടെ ആകെ വെട്ടിലായത് പൊലീസ്, എങ്ങനെ തടിയൂരാൻ കഴിയുമെന്ന ആലോചനയിലാണ്...പിണറായിയുടെ പോലീസ് ആയതുകൊണ്ട് തന്നെ കുബുദ്ധി കൂടുതലാവും..

26 MARCH 2023 12:22 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 15 നു സ്പീക്കറുടെ ഓഫീസിനു മുൻപിൽ പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡന്മാരും തമ്മിലുണ്ടായ ഉന്തും തള്ളും ബഹളവുമെല്ലാം ജനങ്ങൾ ഇരുന്നു കണ്ടതാണ്...ചിലരുടെ കൈയൊടിയുന്നു കാലൊടിയുന്നു എന്തൊരു ബഹളമായിരുന്നു നടന്നത്..പക്ഷെ എല്ലാം കാര്യങ്ങളിൽ ആദ്യമുള്ള ആവേശം മാത്രമേ സർക്കാരിനുള്ളു..അത് കഴിഞ്ഞാൽ പിന്നെ എങ്ങനെയെങ്കിലും അതിൽ നിന്നൊക്കെ തലയൂരാൻ നടക്കുകയാണ്..ഇപ്പോഴിതാ നല്ല എട്ടിന്റെ പണിയാൻ സർക്കാരിന് കിട്ടിയിരിക്കുന്നത്...കഴിഞ്ഞ 15നു സ്പീക്കറുടെ ഓഫിസ് ഉപരോധവുമായി ബന്ധപ്പെട്ടാണു നിയമസഭയിൽ ആകെ ബഹളം ഉണ്ടായത്..നിയമസഭയ്ക്കുള്ളിൽ സ്പീക്കർ എ.എൻ.ഷംസീറിന്റെ ഓഫീസ് ഉപരോധിച്ചുള്ള പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു..വാച്ച് ആൻഡ് വാർഡുമാർ വലിച്ചിഴച്ചതിനെ തുടർന്ന് കെ.കെ.രമ, സനീഷ്കുമാർ ഉൾപ്പെടെ പ്രതിപക്ഷ എം.എൽ.എമാർക്ക് പരിക്കേറ്റിരുന്നു..

 

ഇത് പിന്നീട ഭരണപക്ഷത്തിനെതിരെ ഒരുപാട് വിമർശനങ്ങൾക്കും വഴി വച്ചിരുന്നു..പ്രതിപക്ഷ എം.എൽ.എമാർക്ക് നേരെ ഭരണപക്ഷ എം.എൽ.എമാർ ആക്രോശിച്ചെത്തിയതും രംഗം വഷളാക്കി. തുടർന്ന് വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ 2 വനിതകൾ അടക്കം പ്രതിപക്ഷത്തെ 7 എംഎൽഎമാർക്കും കണ്ടാലറിയാവുന്ന 5 എംഎൽഎമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണു കേസ് എടുത്തത്.എന്നാൽ പ്രതിപക്ഷ എംഎൽഎയുടെ പരാതിയിൽ 2 ഭരണപക്ഷ എംഎൽഎമാർക്കും കണ്ടാലറിയാവുന്ന വാച്ച് ആൻഡ് വാർഡിനുമെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്തും കേസ് എടുത്തു.ഈ ഒരു നടപടിയിലും പ്രതിഷേധം കനത്തു..രണ്ടു പേർക്കും രണ്ടു നീതി എന്ന പോലെയാണ് കേസ് എടുത്തത്..അതിനിടെ കെ.കെ.രമയുടെ കയ്യിൽ പ്ലാസ്റ്റർ ഇട്ടതു ഡോക്ടർ പറഞ്ഞിട്ടാണെന്ന വിവരവും പ്രതിപക്ഷത്തിനെതിരെ പരാതി നൽകിയ വാച്ച് ആൻഡ് വാർഡ് ഷീനയുടെ കയ്യിൽ പരുക്കില്ലെന്ന റിപ്പോർട്ടും പുറത്തുവന്നതോടെ സർക്കാരും പൊലീസും പ്രതിരോധത്തിലായി. വാച്ച് ആൻഡ് വാർഡുമാർ പച്ചക്കള്ളം പറയുകയാണെന്ന വസ്തുത പുറത്തുവരികയും ചെയ്തു. ഇതോടെ ആകെ വെട്ടിലായ പൊലീസ് എങ്ങനെ തടിയൂരാൻകഴിയുമെന്ന ആലോചനയിലാണ്.പിണറായിയുടെ പോലീസ് ആയതുകൊണ്ട് തന്നെ കുബുദ്ധി കൂടുതലാവും..അതുകൊണ്ട് എങ്ങനെയെങ്കിലും കേസുകളിൽ നിന്നെല്ലാം തടിയൂരും..നേരത്തെ എല്ലാ വശവും കൃത്യമായി പരിശോധിച്ചേ കേസ് രജിസ്റ്റർ ചെയ്യാൻ പാടുള്ളൂവെന്നു പൊലീസ് ആസ്ഥാനത്തെ ഉന്നതർ പറഞ്ഞെങ്കിലും ഒരു എഡിജിപിയുടെ നിർദേശ പ്രകാരം സിറ്റി പൊലീസ് 2 കേസും രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശ പ്രകാരമായിരുന്നു ഇതെല്ലാം.

ഇതോടെ ഇപ്പോൾ വെട്ടിലായത് ജയമാനനേക്കാൾ വലിയ ഭക്തി കാണിച്ചവരാണ്.പിന്നീടു ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി മ്യൂസിയം പൊലീസ് രേഖപ്പെടുത്തിയപ്പോഴാണു ഷീനയുടെ കയ്യിൽ പരുക്കില്ലെന്ന വിവരം ലഭിച്ചത്.തുടർന്നു കൈ ഒടിച്ചെന്ന കുറ്റത്തിനു പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ചുമത്തിയ വകുപ്പു നീക്കം ചെയ്യാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, സർക്കാർ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു എന്നീ കുറ്റങ്ങൾക്കു ജാമ്യമില്ലാ വകുപ്പു നിലനിൽക്കും.ഇവിടെ കെ കെ രമയുടെ കൈയിലെ പരിക്ക് പച്ചക്കള്ളമാണ് എന്നൊക്കെ വിളിച്ചു കൂവിക്കൊണ്ട് നടന്ന്,,കുറച്ച ചിത്രങ്ങൾ എല്ലാം വെട്ടി സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്ത സൈബർ ആക്രമണം വരെ നടത്താൻ എന്തൊരു ആവേശമായിരുന്നു നമ്മുടെ സൈബർ കമ്മികൾക്ക്..ഇപ്പോഴിതാ പിണറായിയുടെ നിർദ്ദേശ പ്രകാരം തന്നെ ആണ് നാടകമെല്ലാം നടത്തിയതെന്ന് തെളിഞ്ഞിരിക്കുകയാണ്..നാടകംമെല്ലാം ഇതോടെ പൊളിഞ്ഞു..അതിനിടെ സിറ്റി ക്രൈം റിക്കോർഡ്‌സ് ബ്യൂറോ അസി.കമ്മിഷണർ ജെ.കെ.ദിനിലിന്റെ നേതൃത്വത്തിൽ മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘവും രൂപീകരിച്ചു. അന്വേഷണച്ചുമതല ഏറ്റെടുത്ത കാര്യം കോടതിയെ അറിയിച്ചെന്നും ഫയൽ ഇതുവരെ പരിശോധിച്ചില്ലെന്നും എസി പറഞ്ഞു.

 

അന്വേഷണം എസിയുടെ നേതൃത്വത്തിലായതിനാൽ തങ്ങൾക്ക് ഒന്നും അറിയില്ലെന്ന നിലപാടിലാണു മ്യൂസിയം പൊലീസ്.ഇവരെല്ലാം കൂടെ ഒത്തുകളിച്ച് ഒത്തുകളിച്ച് എവിടെ വരെ എത്തുമെന്നുള്ളതാണ് അറിയാൻ ഉള്ളത്..മാത്രമല്ല, നിയമസഭയ്ക്കുള്ളിൽ നടന്ന സംഘർഷമായതിനാൽ തെളിവു ശേഖരണത്തിനായി നിയമസഭാ സെക്രട്ടറിയുടെ അനുമതി സിറ്റി പൊലീസ് കമ്മിഷണർ ചോദിച്ചിരുന്നു.ഒരാഴ്ചയായിട്ടും മറുപടി നൽകിയിട്ടില്ല. അതിനു എങ്ങനെ അനുമതി നൽകും...അനുമതി നൽകിയാൽ സഭയിൽ നടന്നിട്ടുള്ള പല കാര്യങ്ങളും പുറത്തു വരും...അല്ലെങ്കിലേ പ്രതിപക്ഷ നേതാവ് ആയിട്ടുള്ള വി ഡി സതീശൻ പലപ്പോഴും ഉന്നയിച്ചിട്ടുള്ള ഒരു കാര്യമാണ്..സഭ ടി വി യിലൂടെ മുഴുവൻ കാര്യങ്ങളും പുറത്ത് വിടുന്നില്ല എന്നുള്ളത്..പ്രതിപക്ഷത്തെ നെഗറ്റീവ് ആയി ചിത്രീകരിക്കുന്ന കാര്യങ്ങളാണ് പുറത്തു വിടാറുള്ളത് എന്നൊക്കെ..അതുകൊണ്ട് അനുമതി നൽകാത്തതിൽ അത്ഭുതമൊന്നുമില്ല..കാരണം അതിലൂടെ കേസ് എങ്ങനെയെങ്കിലും നീട്ടികൊണ്ട് പോവുക എന്നുള്ളത് തെന്നെയാണ് ലക്ഷ്യവും..അതിനാൽ സീൻ മഹസർ തയാറാക്കാനോ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനോ വാച്ച് ആൻഡ് വാർഡ് അടക്കം സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴിയെടുക്കാനോ പൊലീസിനു കഴിയുന്നില്ല.

 

സർക്കാരിന്റെ പുതിയ തീരുമാനം അറിഞ്ഞാൽ മാത്രമേ കേസിനു ജീവൻ വയ്ക്കൂ എന്നതാണു സ്ഥിതി.വാച്ച് ആൻഡ് വാർഡിനെതിരെ കെ.കെ.രമ എംഎൽഎ പ്രത്യേക പരാതി നൽകിയെങ്കിലും അതിനു പുതിയ കേസ് വേണ്ടെന്നാണു തീരുമാനം. പ്രതിപക്ഷ പരാതിയിൽ എടുത്ത കേസിനൊപ്പം ഈ പരാതിയും അന്വേഷിക്കുമെന്നാണു പൊലീസ് പറയുന്നത്. സമൂഹ മാധ്യമത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന രമയുടെ മറ്റൊരു പരാതിയിലും ആഴ്ച കഴിഞ്ഞിട്ടും സൈബർ പൊലീസ് കേസ് എടുത്തിട്ടില്ല. അതിന്റെ അന്വേഷണം നടക്കുകയാണെന്ന മറുപടിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയത്.പോലീസിനെ സംബന്ധിച്ചു ഇപ്പോൾ എങ്ങനെയെങ്കിലും മൂടി വയ്ക്കണം ..നിയമസഭയിൽ നടത്തിയത് സർക്കാരും വാച്ച് ആൻഡ് വാർഡ് തമ്മിലുള്ള നാടകമാണെന്ന് പൊളിഞ്ഞു..അതുകൊണ്ട് തന്നെയാണ് ഈ ഇഴഞ്ഞു പോക്കും..ഇനി നേരെ തിരിച്ചാണെങ്കിൽ ഒന്ന് ആലോചിച്ചു നോക്ക്...ഇത് പ്രതിപക്ഷത്തെ കുടുക്കാനുള്ള എന്തേലുമാണെങ്കിൽ..എന്തൊരു ആവേശമായിരിക്കും...പക്ഷെ ഇതിപ്പോൾ ഇനി തണുത്ത മട്ടായിരിക്കും കാണിക്കാൻ പോകുന്നത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (25 minutes ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (1 hour ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (1 hour ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (2 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (2 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (2 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (2 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (2 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (3 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (4 hours ago)

Malayali Vartha Recommends