Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് ഇപ്പോഴും വൈറലായി കൊണ്ട് ഇരിക്കുകയാണ്...രാഹുൽ ഗാന്ധിക്ക് സംഭവിച്ചിട്ടുള്ള അതെ കാര്യങ്ങൾ തന്നെയാണ് ഖുശ്ബുവിനും വർഷങ്ങൾക്ക് മുൻപ് സംഭവിച്ചിട്ടുള്ളത്....ഖുശ്ബുവിനെതിരെ കേസ് എടുക്കുമോ..?

26 MARCH 2023 03:12 PM IST
മലയാളി വാര്‍ത്ത

മാനനഷ്ടക്കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി പാർട്ടി നേതാവായ രാഹുലിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചതിന് കോൺഗ്രസ്സുകാർ കോടതിക്കുമേൽ കുതിരകയറുകയാണ്. തെറ്റു ചെയ്തത് തങ്ങളുടെ നേതാവല്ല, നിയമവും കോടതിയുമൊക്കെയാണെന്നും, ഇത് അംഗീകരിക്കാൻ പോകുന്നില്ലെന്നുമാണ് കോൺഗ്രസ്സ് നേതാക്കൾ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞുകൊണ്ടിരിക്കുന്നത്. കേസിന്റെ വിധി വന്നതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളുമായി കോൺഗ്രസ്സുകാർ രംഗത്തെത്തിയത് തികഞ്ഞ കോടതിയലക്ഷ്യമാണ്.2019ൽ ക‌ർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിനെതിരായ പരാതിയിലാണ് ഗുജറാത്ത് സി ജെ എം കോടതി രാഹുൽ ഗാന്ധിക്കെതിരെ രണ്ട് വർഷം തടവ് വിധിച്ചത്. എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെയാണ് വരുന്നതെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ലളിത് മോദി, നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം. രാഹുൽ മോദി സമുദാ​യത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കോടതി വിധി വന്നത്.

 

ഇതിന്റെ അലയൊലികൾ നിലനിൽക്കുമ്പോൾ തന്നെ രാഹുലിന്റെ അവസ്ഥ തന്നെ ബിജെപി നേതാവ് ഖുശ്ബുവിന് വരുമോ എന്നുള്ളത് ഒരു ചർച്ചയാവുകയാണ്..അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കുകയും ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തതിന് പിന്നാലെബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് ഇപ്പോഴും വൈറലായി കൊണ്ട് ഇരിക്കുകയാണ്..രാഹുൽ ഗാന്ധിക്ക് സംഭവിച്ചിട്ടുള്ള അതെ കാര്യങ്ങൾ തന്നെയാണ് ഖുശ്ബുവിനും വർഷങ്ങൾക്ക് മുൻപ് സംഭവിച്ചിട്ടുള്ളത്..പക്ഷെ ഒരൊറ്റ കാര്യത്തിൽ മാത്രമേ വിത്യാസമുള്ളൂ..രാഹുൽ അന്നും ഇന്നും കോൺഗ്രസ് പാര്ട്ടി പ്രവർത്തകൻ തന്നെയാണ്..പക്ഷെ ഖുശ്‌ബു അങ്ങനെയല്ല..പാർട്ടി മാറി..ഇപ്പോൾ അന്ന് വിമർശനം നടത്തിയ പാർട്ടിയിലെ പ്രവർത്തകയാണ്..മാത്രമല്ല പാർട്ടിയിലെ ഒരുപാട് സ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നുമുണ്ട്..പക്ഷെ എന്ന് കരുതി പറഞ്ഞത് പറഞ്ഞതല്ലാതാകുമോ..ഇനി അതിന്റെ പേരിൽ ഖുശ്ബുവിനെതിരെ കേസ് എടുക്കുമോ..? ഖുശ്‌ബുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കാമോ തുടങ്ങിയ ചോദ്യങ്ങൾ എല്ലാം തന്നെ ഉയരുന്നുണ്ട്..മോദി എന്നതിന്റെ അര്‍ത്ഥം അഴിമതി എന്നാക്കി മാറ്റണമെന്നുള്ള ഖുശ്ബുവിന്റെ 2018-ലെ ട്വീറ്റാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

അവര്‍ കോണ്‍ഗ്രസിലായിരുന്നപ്പോഴാണ് ഇത്തരമൊരു ട്വീറ്റ് ചെയ്തിരിക്കുന്നത്.'എല്ലാ കള്ളന്‍മാര്‍ക്കും എന്തുകൊണ്ടാണ് മോദി എന്ന പൊതുവായ പേര്' എന്ന പരാമര്‍ശത്തിനാണ് രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 'മോദി എന്നതിന്റെ അര്‍ത്ഥം നമുക്ക് അഴിമതി എന്ന് മാറ്റാം. നീരവ്,ലളിത്, നമോ = അഴിമതി' എന്നിങ്ങനെയായിരുന്നു ഖുശ്ബുവിന്റെ 2018-ലെ ട്വീറ്റ്.ബി.ജെ.പി.യുടെ സൂറത്ത് വെസ്റ്റ് എം.എല്‍.എ. പൂര്‍ണേഷ് മോദി ഖുശ്ബു സുന്ദറിനെതിരെകേസ് നല്‍കുമോ എന്ന ചോദിച്ചുകൊണ്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ട്വീറ്റ് ചെയ്തു. ഖുശ്ബുവിന്റെ പഴയ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഇത്തരമൊരു ചോദ്യം ഉയര്‍തത്തിയിരിക്കുന്നത്. പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ അപകീര്‍ത്തി കേസ് നല്‍കിയിരുന്നത്.കോൺഗ്രസ് അണികൾ തന്നെയാണ് ഇപ്പോൾ ഇങ്ങനെയൊരു പോസ്റ്റും പൊക്കി കൊണ്ട് രംഗത്ത് വരുന്നത്...എന്നാൽ ട്വീറ്റ് ചർച്ചയായതോടെ അതിൽ പ്രതികരിച്ചു കൊണ്ട് ഖുശ്ബു രംഗത്ത് വന്നിരുന്നു..താൻ കോൺഗ്രസിൽ ആയിരുന്നപ്പോൾ പോസ്റ്റ് ചെയ്ത മോദി ട്വീറ്റിന്റെ പേരിൽ ലജ്ജിക്കുന്നില്ലെന്നാണ് താരം വ്യക്തമാക്കിയത്. കോൺഗ്രസ് പ്രവർത്തകർ എത്രമാത്രം നിരാശരാണെന്ന് തന്റെ പഴയ ട്വീറ്റ് ഉയർത്തിക്കാട്ടുന്നതിലൂടെ വ്യക്തമാണെന്നും ഖുശ്‌ബു പ്രതികരിച്ചു,

താൻ കോൺഗ്രസ് നേതാവിനെ പിന്തുടരുകയും ആ പാർട്ടിയുടെ ഭാഷ സംസാരിക്കുകയുമാണ് ചെയ്തത്. കോൺഗ്രസ് വക്താവ് എന്ന നിലയിലുള്ള ഉത്തരവാദിത്തമാണ് ചെയ്തതെന്നും ഖുഷ്‌ബു വാർത്താ ഏജൻസിയായ പി ടി ഐയോട് വ്യക്തമാക്കിയത്..പക്ഷെ ഇത്രയും വിവാദമായെങ്കിലും ട്വീറ്റ് ക്ഷുബ് ഡിലീറ്റ് ചെയ്തിട്ടില്ല, അതെ സമയം രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെ കുറിച്ച് അവര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. 'നിര്‍ഭാഗ്യവശാല്‍ താന്‍ ഒരു പാര്‍ലമെന്റേറിയനാണെന്ന് അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി.പോസിറ്റീവ് ആയി ചിന്തിക്കുക. നിഷേധാത്മകത നിങ്ങളെ എവിടേയും എത്തിക്കില്ല' ഖുശ്ബു പുതിയ ട്വീറ്റില്‍ കുറിച്ചു.കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഖുശ്ബു നിലവില്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗമാണ്. ആറ് വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാർഥ്യ ബോധമില്ലാത്തവരും കോൺഗ്രസിന്‍റെ ഉന്നതതലങ്ങളിലിരുന്ന് പാർട്ടിയെ നിയന്ത്രിക്കുകയാണെന്നും തന്നെ പോലുള്ളവരെ ഒതുക്കുകയാണെന്നുമാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിച്ച കത്തിൽ ശക്തമായി ആഞ്ഞടിച്ചുകൊണ്ടാണ് ഖുശ്ബു പാര്ട്ടി വിട്ടത്..

 

2010 ൽ തമിഴ്നാട്ടിൽ അന്നത്തെ ഭരണകക്ഷിയായ ഡിഎംകെയിൽ ചേർന്നാണ് ഖുശ്ബു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പാർട്ടി നേതൃത്വവുമായുണ്ടായ ചില ഭിന്നതകളെ തുടർന്ന് നാലു വർഷത്തിന് ശേഷം 2014ൽ അവർ ഡിഎംകെ വിട്ടു. തുടർന്നാണ് കോൺഗ്രസ് പ്രവേശനം. 2014 നവംബർ 26ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും സന്ദർശിച്ച ഖുശ്ബു, അധികം വൈകാതെ തന്നെ കോൺഗ്രസ് അംഗമായി. പാർട്ടിയുടെ വക്താവായി നിയമിതയാവുകയും ചെയ്തു. കോൺഗ്രസുമായി ആറുവർഷം നീണ്ട ബന്ധം ഉപേക്ഷിച്ച് ഇപ്പോൾ ബിജെപിയിലും , മിഴ്നാട്ടിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് ഇവിടെ ജനസ്വാധീനമുള്ള ഒരാളെ നേതൃനിരയിൽ ആവശ്യമുണ്ടായിരുന്നു.

ആ സാഹചര്യത്തിൽ കൂടിയാണ് ഖുശ്ബു ആ സ്ഥാനത്തേക്കെത്തുന്നത്. ഇവരുടെ താര മൂല്യവും പ്രശസ്തിയും പാർട്ടിക്ക് ഗുണം ചെയുകയും ചെയ്തു..കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമായി കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. ഖുശ്ബുവടക്കം മൂന്ന് അംഗങ്ങളെയാണ് മൂന്ന് വര്‍ഷത്തെ കാലാവധിയില്‍
വനിതാ ശിശുവികസന മന്ത്രാലയം നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഏതായാലും രാഹുലിന്റെ അയോഗ്യത വീണ്ടും ചൂടേറിയ ചർച്ചയാകുമ്പോൾ ഖുശ്ബുവും അതിലേക്ക് വരികയാണ്...ക്രമിനൽ മാനനഷ്ടക്കേസില്‍ 2 വർഷത്തേത്ത് ശിക്ഷിക്കപ്പെട്ടതോടെ പാര്‍ലമെന്‍റ് അംഗത്വത്തിന് അയോഗ്യത ഭീഷണി നേരിടുമ്പോൾ രാഹുൽ ഗാന്ധി 10 കൊല്ലം മുമ്പ് വലിച്ചുകീറിയെറിഞ്ഞ മൻമോഹൻ സിംഗിന്‍റെ ഓർഡിനൻസ് വീണ്ടും ചർച്ചയാകുന്നു. ക്രമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഒഴിവാക്കാനായാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ 2013 ൽ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കോൺഗ്രസ് നയിക്കുന്ന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് കോൺഗ്രസിന്‍റെ പ്രമുഖ നേതാവായിരുന്ന രാഹുൽ ഗാന്ധി അന്ന് പരസ്യമായാണ് കീറിയെറിഞ്ഞത്. രാഹുലിന്‍റെ നടപടി അന്ന് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയതായിരുന്നു. അന്ന് വലിച്ചുകീറിയെറിഞ്ഞ മൻമോഹന്‍റെ ആ ഓർഡിനൻസ് ഉണ്ടായിരുന്നെങ്കിൽ രാഹുലിന്,ഇന്ന് തത്കാലത്തേക്കെങ്കിലും അയോഗ്യത ഭീഷണി ഒഴിവാകുമായിരുന്നു എന്നതാണ് യാഥാർത്ഥ്യം.അതുകൊണ്ട് തന്നെ ഇതെല്ലം രാഹുലായി വരുത്തിവച്ച വിനയാണെന്ന് തന്നെയാണ് ബിജെപി നേതൃത്വം അറിയിക്കുന്നത്..

 

രാജ്യം ഏറെ ശ്രദ്ധിച്ച ലില്ലി തോമസ് vs യൂണിയൻ ഓഫ് ഇന്ത്യ കേസിലെ 2013 ജൂലൈ 10 ലെ വിധിക്ക് പിന്നാലെയാണ് യു പി എ സർക്കാർ ഓ‍ർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചത്. 'ഏതെങ്കിലും എം പി, എം എൽ എ അല്ലെങ്കിൽ ജനപ്രതിനിധി ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ ഉടനടി അയോഗ്യരാകും എന്നതായിരുന്നു വിധിയുടെ ചുരുക്കം. ബലാൽസംഗം, അഴിമതി ഉൾപ്പടെ ഗൗരവതരമായ കുറ്റങ്ങൾക്ക് ശിക്ഷ എത്രയായാലും അയോഗ്യതയുണ്ടാകും. മറ്റെല്ലാ ക്രിമിനൽ കേസുകളിലും രണ്ടു വർഷമോ അതിലധികമോ ശിക്ഷ കിട്ടിയാൽ ഉടൻ തന്നെ സഭയിലെ അംഗത്വം നഷ്‌ടപ്പെടുമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. എന്നാൽ വിധി വന്നാൽ ഉടനടി തന്നെ ജനപ്രതിനിധികൾ അയോഗ്യരാക്കുന്നത് ഒഴിവാക്കാനായിരുന്നു യു പി എ സർക്കാർ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചത്. ജനപ്രതിനിധികൾക്ക് അപ്പീൽ നൽകാൻ സമയം അനുവദിക്കണം എന്നതായിരുന്നു ഓർഡിനൻസിന്‍റെ ലക്ഷ്യം.പക്ഷെ അതിപ്പോൾ ശെരിക്കും കൊണ്ടത് രാഹുലിന്റെ നെഞ്ചത്ത് തന്നെയാണ്...ഇനിയിപ്പോൾ പ്രതിഷേധം തുടരുന്ന സ്ഥിതിക്ക് എന്തൊക്കെയാവും നടക്കാൻ പോകുന്നതെന്നറിയാൻ കാത്തിരുന്ന് മതിയാവു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (26 minutes ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (1 hour ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (1 hour ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (2 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (2 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (2 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (2 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (2 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (3 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (4 hours ago)

Malayali Vartha Recommends