Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കസ്റ്റഡി മരണത്തിൽ അതിവേഗം നടപടി..തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ, എടുത്ത മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ.... ഹിൽ പാലസ് സ്റ്റേഷനിലെ ജൂനിയർ എസ്ഐ ജിമ്മി ജോസിനെയാണ് സസ്പെൻഡ് ചെയ്തത്....

26 MARCH 2023 03:21 PM IST
മലയാളി വാര്‍ത്ത

അലക്ഷ്യമായി വാഹനമോടിച്ചതിനു തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ച സംഭവം പോലീസുകാർക്ക് വീണ്ടുമൊരു റെഡ് മാർക്ക് വരിത്തിരിക്കുകയാണ്..കസ്റ്റഡി മരണത്തിൽ അതിവേഗം നടപടി..തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. ഹിൽ പാലസ് സ്റ്റേഷനിലെ ജൂനിയർ എസ്ഐ ജിമ്മി ജോസിനെയാണ് സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ അകാരണമായി മർദിച്ചിരുന്നുവെന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലടക്കം കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ്റേതാണ് നടപടി. 52 കാരനായ മനോഹരൻ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനായി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെയും ചുമതലപ്പെടുത്തി.ഹിൽ പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പോലീസിനെതിരെ ദൃക്സാക്ഷി രംഗത്ത്.

 

ഇരുമ്പനം കർഷക കോളനി സ്വദേശി മനോഹരൻ (52) ആണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്. ഹെൽമറ്റ് ഊരിയ ഉടൻ പോലീസ് മനോഹരൻ്റെ മുഖത്തടിച്ചുവെന്നും വാഹന പരിശോധനയുമായി ഇയാൾ സഹകരിച്ചിരുന്നുവെന്നും ദൃക്സാക്ഷിയായ കർഷക കോളനി സ്വദേശി രമ പ്രതികരിച്ചു."കൈ കാണിച്ചിട്ടും എന്തുകൊണ്ടാണ് വാഹനം നിർത്താതിരുന്നതെന്ന പോലീസിൻ്റെ ചോദ്യത്തിന് പേടിച്ചിട്ടാ സാറേ എന്നായിരുന്നു മനോഹരൻ്റെ മറുപടി.മനോഹരൻ ഹെൽമറ്റ് ഊരിയതും പോലീസ് മുഖത്തടിച്ചു. അടിയേറ്റ മനോഹരൻ വിറച്ചുപോയി. വണ്ടി ഒതുക്കിയ ശേഷം ജീപ്പിലേക്ക് കേറടാ എന്നു പറഞ്ഞു കയ്യിൽ പിടിച്ചു കൊണ്ടുപോകുകയായിരുന്നു. മനോഹരനെ അവിടെവെച്ചു ഊതിച്ചു. മദ്യപിച്ചിരുന്നില്ല. ആ സമയത്ത് ആരും അവിടെയില്ലായിരുന്നു. എന്തിനാ പോലീസുകാർ ഇങ്ങനെ ചെയ്യുന്നത്. മനോഹരൻ പ്രശ്നക്കാരനല്ല. നല്ല പയ്യനാ. രണ്ടു കുഞ്ഞുങ്ങളുണ്ട്. ഭാര്യയ്ക്കാണേ ജോലി പോലുമില്ല"- രമ പറഞ്ഞു.രണ്ടു പോലീസുകാരാണ് മനോഹരനെ തടഞ്ഞുനിർത്തി മർദിച്ചതെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. പ്രദേശത്തെ വളവിൽ വാഹനം ഒതുക്കിയിട്ട ശേഷമായിരുന്നു പോലീസ് പരിശോധന നടത്തിയിരുന്നത്.

ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഹിൽ പാലസ് പോലീസ് മനോഹരനെ കസ്റ്റഡിയിലെടുത്തത്. തുടർന്നു പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴേക്കും മനോഹരൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയിൽ വെച്ചു മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം.അതേസമയം മനോഹരൻ്റെ കസ്റ്റഡി മരണത്തിൽ നാട്ടുകാർ ഹിൽ പാലസ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സ്റ്റേഷൻ കവാടത്തിനു മുന്നിൽ നിരാഹര സമരവും തുടങ്ങി. സമരത്തിൽനിന്നു പിന്തിരിപ്പിക്കാനായി തൃക്കാക്കര എസിപി നേതാക്കളെ ചർച്ചയ്ക്കു വിളിപ്പിച്ചു. സംഭവസമയത്ത് നാലു പോലീസുകാരാണ് ഉണ്ടായിരുന്നത്.ഒരാളെ മാത്രം സസ്പെൻഡ് ചെയ്തതുകൊണ്ടു കാര്യമില്ല. മറ്റുള്ളവർക്കുമെതിരെ നടപടിയെടുക്കണമെന്നു യൂത്ത് കോൺഗ്രസ് നേതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു ഇതിനും വലിയ അതിക്രമങ്ങൾ നടന്നിട്ടും പലപ്പോഴും കണ്ണടയ്ക്കുന്നു പോലീസ് സേനയ്ക്ക് ഒരു സാധാരണ മനുഷ്യന്റെ ജീവൻ നഷ്ട്ടപെടുത്തിയപ്പോൾ സമാധാനം ആയി കാണും..

 

ഇവിടെ ഗുണ്ടകളുടെ വരെ തോളോട് തോളോട് ചേർന്ന് നടക്കുന്ന പോലീസിലേ പല ഉദ്യോഗസ്ഥരുടെയും കഥകൾ ഇവിടെ പുറത്തറിഞ്ഞതാണ്...അല്ലെങ്കിലും പൊലീസിന് സാധാരണക്കാരുടെ നെഞ്ചത്ത് കേറാൻ ആണല്ലോ എപ്പോഴും ഇഷ്ട്ടം..അത്തരത്തിലുള്ള പല സംഭവങ്ങളും മുൻപും റിപ്പോർട്ട് ചെയുന്നുണ്ട്...ഇപ്പോഴിതാ വീണ്ടും പോലീസിന്റെ ക്രൂരത കാരണം ഒരു ജീവൻ കൂടെ നഷ്ട്ടമായിരിക്കുകയാണ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (6 minutes ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (18 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (1 hour ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (2 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (3 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (3 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (3 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (3 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (3 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (3 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

Malayali Vartha Recommends