Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്; അതിനെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്; പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ട് പോലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെ പോലുള്ള പ്രധാനമന്ത്രിമാരാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ അന്തസ്സ്; ബിജെപി ജനാധിപത്യത്തിന്‍റെ ശവക്കുഴി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍

26 MARCH 2023 05:12 PM IST
മലയാളി വാര്‍ത്ത

ജനാധിപത്യത്തിന്‍റെ ശവക്കുഴി ബിജെപി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്. അതിനെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ട് പോലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെ പോലുള്ള പ്രധാനമന്ത്രിമാരാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ അന്തസ്സ്.

പ്രതിപക്ഷത്തിന്‍റെ അവകാശങ്ങള്‍ സംരക്ഷിച്ചതാണ് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പാരമ്പര്യം. രാജ്യത്തിന്‍റെ സമ്പത്ത് കൊള്ളയടിച്ചവരുടെ പേരിനൊപ്പം പ്രധാനമന്ത്രിയുടെ പേരും പരാമര്‍ശിച്ചതാണോ രാഹുല്‍ ഗാന്ധിചെയ്ത കുറ്റം. ഭീക്ഷണിപ്പെടുത്തിയാല്‍ തകര്‍ന്ന് പോകുന്നവരല്ല കോണ്‍ഗ്രസ്. ചൂട്ട് കാണിച്ച് കോണ്‍ഗ്രസിനെ ഭയപ്പെടുത്താമെന്ന് ബിജെപി കരുതണ്ട.

ഇതിലും വലിയ പ്രതിസന്ധികളെ കോണ്‍ഗ്രസ് അതിജീവിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ സഹനശക്തി ബിജെപിക്കറിയില്ല. ജനശക്തിയുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.ആ ജനശക്തിക്ക് മുന്നില്‍ ഏകാധിപത്യ ഭരണകൂടത്തിന് തലകുനിക്കേണ്ടി വരും. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ വിധിപ്രസ്താവത്തില്‍ അവ്യക്തയുണ്ട്. നിസ്സാര കാരണങ്ങളാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാന്‍ ചൂണ്ടിക്കാട്ടിയത്. അതിന് ബിജെപിയും മോദിയും ഭരണകൂടവും മറുപടി പറയേണ്ടിവരും.

രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. രാജ്യത്ത് അദ്ദേഹത്തിന് പകരം വെയ്ക്കാന്‍ മറ്റൊരു നേതാവില്ല. ഇന്നലെ വരെ എതിര്‍ത്തവര്‍ക്കും രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്ന അനിവാര്യ സാഹചര്യമാണിന്ന്. രാഹുല്‍ ഗാന്ധിക്ക് സിപിഎം പിന്തുണ പ്രഖ്യാപിച്ചത് സാഹചര്യത്തിന്‍റെ സമ്മര്‍ദ്ദമാണ്.

സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ വിധി നീതിന്യായ വ്യവസ്ഥയിലെ അവസാനത്തേതല്ല. ഇനിയും കോടതികളുണ്ട്. കോണ്‍ഗ്രസ് നിയമപോരാട്ടം തുടരും.അതിനായി നിയമവിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഒരു ടീമിന് കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന് വരുന്ന ജനരോഷത്തില്‍ ബിജെപി ഭരണകൂടത്തിന് അടിയറവ് പറയേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം ഒന്നുമില്ലാതിരുന്ന ഇന്ത്യക്ക് അസ്ഥിയും മജ്ജയും മാംസവും നല്‍കിയത് കോണ്‍ഗ്രസാണ്. സാമ്പത്തിക, വിദ്യാഭ്യാസ, കാര്‍ഷിക, സാങ്കേതിക, വ്യവസായ, വികസന രംഗത്ത് ഉള്‍പ്പെടെ എല്ലാ മാറ്റങ്ങളും കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാരുകളാണ്. കോണ്‍ഗ്രസ് രാജ്യത്തിന് നല്‍കിയ സംഭവാനകളെ വിറ്റുതുലയ്ക്കുകയും ചങ്ങാത്ത മുതലാളിമാര്‍ക്ക് അടിയറവ് വെയ്ക്കുകയും ചെയ്തവരാണ് ബിജെപി ഭരണകൂടമെന്നും സുധാകരന്‍ പറഞ്ഞു.

മുന്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (5 minutes ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (17 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (1 hour ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (2 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (3 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (3 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (3 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (3 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (3 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (3 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

Malayali Vartha Recommends