Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു; 2021-22 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 962.55 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

26 MARCH 2023 05:51 PM IST
മലയാളി വാര്‍ത്ത

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി പുരസ്‌കാരം നല്‍കി വരുന്നത്. 2021-22 വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 962.55 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോട് കൂടിയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്തുവരുന്നത്. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 ന് അര്‍ഹരായ ജില്ലാ പഞ്ചായത്ത് / കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകള്‍ ഇവയാണ്.

സംസ്ഥാനതല അവാര്‍ഡ് - ഒന്നാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് - കോഴിക്കോട് ജില്ല (10 ലക്ഷം രൂപ)
2. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ - തിരുവനന്തപുരം ജില്ല (10 ലക്ഷം രൂപ)
3. മുനിസിപ്പാലിറ്റി - പിറവം മുനിസിപ്പാലിറ്റി, എറണാകുളം ജില്ല
(10 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് - മുളന്തുരുത്തി, എറണാകുളം ജില്ല
(10 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് - ചെന്നീര്‍ക്കര, പത്തനംതിട്ട ജില്ല
(10 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് - രണ്ടാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് - പാലക്കാട് ജില്ല (5 ലക്ഷം രൂപ)
2. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ - കൊല്ലം ജില്ല (5 ലക്ഷം രൂപ)
3. മുനിസിപ്പാലിറ്റി - കരുനാഗപ്പളളി, കൊല്ലം ജില്ല (5 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് - നെടുങ്കണ്ടം, ഇടുക്കി ജില്ല ( 5 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് - പോത്തന്‍കോട്, തിരുവനന്തപുരം
(7 ലക്ഷം രൂപ)

സംസ്ഥാനതല അവാര്‍ഡ് - മൂന്നാം സ്ഥാനം

1. ജില്ലാ പഞ്ചായത്ത് - കോട്ടയം ജില്ല (3 ലക്ഷം രൂപ)
2. മുനിസിപ്പാലിറ്റി - വൈക്കം, കോട്ടയം ജില്ല (3 ലക്ഷം രൂപ)
3. ബ്ലോക്ക് പഞ്ചായത്ത് - ശാസ്താംകോട്ട, കൊല്ലം ജില്ല (3 ലക്ഷം രൂപ)
4. ഗ്രാമ പഞ്ചായത്ത് - കിനാന്നൂര്‍ കരിന്തളം, കാസര്‍ഗോഡ് ജില്ല
(6 ലക്ഷം രൂപ)

 

ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാര്‍ഡ്

തിരുവനന്തപുരം

ഒന്നാം സ്ഥാനം കിളിമാനൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാട്ടാക്കട (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പനവൂര്‍ (2 ലക്ഷം രൂപ)


കൊല്ലം

ഒന്നാം സ്ഥാനം കല്ലുവാതുക്കല്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ആലപ്പാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം വെസ്റ്റ് കല്ലട (2 ലക്ഷം രൂപ)


പത്തനംതിട്ട

ഒന്നാം സ്ഥാനം ഓമല്ലര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം വടശ്ശേരിക്കര (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ഏഴംകുളം (2 ലക്ഷം രൂപ)


ആലപ്പുഴ

ഒന്നാം സ്ഥാനം എഴുപുന്ന (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പനവളളി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മാരാരിക്കുളം നോര്‍ത്ത് (2 ലക്ഷം രൂപ)


കോട്ടയം

ഒന്നാം സ്ഥാനം മാഞ്ഞൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം വാഴൂര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മറവന്‍തുരുത്ത് (2 ലക്ഷം രൂപ)


ഇടുക്കി

ഒന്നാം സ്ഥാനം അറക്കുളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കൊന്നത്തടി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കോടിക്കുളം (2 ലക്ഷം രൂപ)


എറണാകുളം

ഒന്നാം സ്ഥാനം മണീട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പൈങ്കോട്ടൂര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കുമ്പളം (2 ലക്ഷം രൂപ)


ത്യശ്ശൂര്‍

ഒന്നാം സ്ഥാനം പുന്നയൂര്‍കുളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കൈപ്പറമ്പ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മണലൂര്‍ (2 ലക്ഷം രൂപ)


പാലക്കാട്

ഒന്നാം സ്ഥാനം വെളളിനേഴി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മുതുതല (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം വടകരപതി (2 ലക്ഷം രൂപ)


മലപ്പുറം

ഒന്നാം സ്ഥാനം പോരൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം വഴിക്കടവ് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പെരുമന ക്‌ളാരി (2 ലക്ഷം രൂപ)

കോഴിക്കോട്

ഒന്നാം സ്ഥാനം പനങ്ങാട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം അരികുളം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കടലുണ്ടി (2 ലക്ഷം രൂപ)

വയനാട്

ഒന്നാം സ്ഥാനം നൂല്‍പ്പൂഴ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കണിയാമ്പറ്റ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം വെളളമുണ്ട (2 ലക്ഷം രൂപ)

കണ്ണൂര്‍

ഒന്നാം സ്ഥാനം കോട്ടയം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ധര്‍മ്മടം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കണ്ണപുരം (2 ലക്ഷം രൂപ)

കാസര്‍ഗോഡ്

ഒന്നാം സ്ഥാനം കയ്യൂര്‍ ചീമേനി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ബളാല്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മടിക്കൈ (2 ലക്ഷം രൂപ)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (6 minutes ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (18 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (1 hour ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (2 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (3 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (3 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (3 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (3 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (3 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (3 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

Malayali Vartha Recommends