Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കുവാൻ കഴിയില്ല എന്നത് ഒരു സത്യം! പക്ഷേ വാ വിട്ട വാക്കുകൾ പറയാത്തൊരു രാഷ്ട്രീയ പ്രസ്ഥാനവും രാഷ്ട്രീയ നേതാക്കളും ഇല്ലാത്തിടത്തോളം രാഹുൽ ഗാന്ധി എന്ന ഈ മനുഷ്യൻ പറഞ്ഞൊരു വാ വിട്ട വാക്കിനെ മഹാ അപരാധമായി കണക്കാക്കാൻ കഴിയില്ല; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

26 MARCH 2023 06:09 PM IST
മലയാളി വാര്‍ത്ത

വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കുവാൻ കഴിയില്ല എന്നത് ഒരു സത്യം! പക്ഷേ വാ വിട്ട വാക്കുകൾ പറയാത്തൊരു രാഷ്ട്രീയ പ്രസ്ഥാനവും രാഷ്ട്രീയ നേതാക്കളും ഇല്ലാത്തിടത്തോളം രാഹുൽ ഗാന്ധി എന്ന ഈ മനുഷ്യൻ പറഞ്ഞൊരു വാ വിട്ട വാക്കിനെ മഹാ അപരാധമായി കണക്കാക്കാൻ കഴിയില്ല. നിർണായകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കുവാൻ കഴിയില്ല എന്നത് ഒരു സത്യം ! പക്ഷേ വാ വിട്ട വാക്കുകൾ പറയാത്തൊരു രാഷ്ട്രീയ പ്രസ്ഥാനവും രാഷ്ട്രീയ നേതാക്കളും ഇല്ലാത്തിടത്തോളം രാഹുൽ ഗാന്ധി എന്ന ഈ മനുഷ്യൻ പറഞ്ഞൊരു വാ വിട്ട വാക്കിനെ മഹാ അപരാധമായി കണക്കാക്കാൻ കഴിയില്ല. രാഷ്ട്രീയക്കാരനെന്ന പാകമാവാത്ത കുപ്പായമിട്ട് നടക്കുന്ന ഏറ്റവും ശുദ്ധനായ ഒരു മനുഷ്യൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ് ആ ഒരു പരാമർശം എന്നേ പറയാൻ കഴിയൂ - കാരണം പൊളിറ്റിക്സ് എന്ന ഡേർട്ടി ഗെയിം കളിക്കുവാൻ ഇറങ്ങുമ്പോൾ അത്യാവശ്യം വേണ്ട ഒന്ന് കോമൺ സെൻസ് തന്നെയാണ്.

ഇവിടെ പരസ്പരം ചെളി വാരിയെറിയാത്ത രാഷ്ട്രീയക്കാർ തുലോം കുറവാണെങ്കിലും ആ എറിയുന്ന ചെളി ഡയറക്ട് ആയി ഒരാളുടെ നേരെ പതിക്കുകയും വേണം എന്നാൽ അതിൻ്റെ ദോഷം മറ്റാരിലും വീഴാതിരിക്കാനും ശ്രദ്ധിക്കുന്നതാണ് Politricks. ! കള്ളൻമാരുടെ പേരിന്റെ കൂടെ എന്ത്‌കൊണ്ടാണ് മോദി എന്ന് കാണുന്നതെന്ന ചോദ്യത്തിന് പകരം ആരെയൊക്കെയാണോ ഉദ്ദേശിക്കുന്നത് അവരുടെ പേരെടുത്ത് പറഞ്ഞ് കള്ളന്മാർ എന്നായിരുന്നുവെങ്കിൽ അത് ഒരു സമുദായത്തിനെ ആകമാനമെന്ന ധ്വനി ഒഴിവായേനേ!

പ്രധാന കാവൽക്കാരൻ കള്ളനെന്ന് പറയുമ്പോൾ മറ്റ് കാവൽക്കാർക്ക് പൊള്ളാത്തത് പോലെയോ ബൊഫോഴ്സ് കള്ളൻ എന്ന് പറയുമ്പോൾ മറ്റാർക്കും അതിൻ്റെ പേരിൽ കൊള്ളേണ്ടതോ വരാത്ത തരത്തിലാവണം പരാമർശങ്ങൾ. വെള്ളാപ്പള്ളി നടേശൻ എന്ന പിന്നോക്ക സമുദായംഗമായ മദ്യവ്യവസായിയോട് ഒരാൾക്ക്, ( ഒരു പക്ഷേ അയാൾ ഒരു നായർ സമുദായംഗമാവാം) ദേഷ്യമാണെന്നിരിക്കട്ടെ! അതേ ആൾക്ക് മണിച്ചൻ എന്ന കളള് കച്ചവടക്കാരനോടും പഥ്വമില്ലെന്നിരിക്കട്ടെ! ബിജു രമേശിനോടും അകൽച്ചയുണ്ട്.

ഈ മൂന്ന് പേരും ഒരേ സമുദായമെന്ന് കരുതി കള്ളു കച്ചവടക്കാരന്മാർ എല്ലാം എന്തുകൊണ്ട് ഈഴവന്മാർ ആകുന്നുവെന്ന് ചോദിച്ചാൽ, അതിനെതിരെ സോഫ്റ്റ് വെയർ എഞ്ചിനിയർ ആയ ഒരു ഈഴവൻ തങ്ങളുടെ സമുദായത്തിനെ അപകീർത്തിപ്പെടുത്തിയെന്ന് കേസ് കൊടുത്താൽ അത് ഊരാകുടുക്കാകും. അത് തീർച്ച! പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവിന് വേണ്ടത് എന്ത് എവിടെ എങ്ങനെ പറയണമെന്ന സെൻസാണ്. നിർഭാഗ്യവശാൽ അത് രാഹുൽജിക്ക് ഇല്ല. കാരണം അദ്ദേഹം ആഗ്രഹിച്ച് പോകുന്ന വഴി ആയിരുന്നില്ല രാഷ്ട്രീയം. ആർക്കൊക്കെയോ വേണ്ടി പോകേണ്ടി വന്ന വഴി മാത്രമാണ് രാഷ്ട്രീയം.

ഇനി ഈ വിധിയെ കുറിച്ചാണെങ്കിൽ ജനാധിപത്യത്തിനുമേൽ രാഷ്ട്രീയം കൊണ്ട് തുന്നിച്ചേർത്ത വിധിയാണിത്. കാരണം കൃതൃമായി രണ്ട് വർഷം തടവ് എന്ന ശിക്ഷയിലുണ്ട് പൊളിറ്റിക്സ്. വിധി വന്ന ഉടനെ അയോഗ്യത കല്പിച്ച നടപടിയിലുണ്ട് പൊളിറ്റിക്സും പൊളിട്രിക്സും. ! തീർത്തും മോശമായ, ഭയപ്പെടേണ്ടുന്ന നടപടിയാണിത്. പിന്നെ മറ്റൊന്ന്, ഈ ഒരു പൊളിറ്റിക്സ് അഥവാ പൊളിട്രിക്സ് തിരിഞ്ഞുകുത്തുന്ന ഒരു കാലം വിദൂരമല്ല. മോദി എന്നാൽ കറപ്ഷൻ എന്ന് പറഞ്ഞ ഖുഷ്ബു ഇന്ന് അതേ പാളയത്തിനകത്ത് റാണി ആയി വാഴുമ്പോൾ അതിനെതിരെ കേസ് കൊടുക്കാൻ ഒരു മോദി സമുദായംഗവും തയ്യാറാവാത്തിടത്താണ് ഈ വിധിയും അതിൻ്റെ പിന്നിലെ കളികളും ഭയക്കേണ്ടതാവുന്നത്. പാളയം മാറുമ്പോൾ മോദി = കറപ്ഷൻ എന്ന് പറയുന്നത് മോദി = വിശുദ്ധൻ എന്നാവുന്ന Politricks ഒരു വൃത്തികെട്ട ഗെയിം തന്നെയാണ്.

രാഗ എന്ന രാഹുൽ ഗാന്ധിക്ക് നിലവിൽ കല്പിക്കപ്പെട്ട അയോഗ്യതയെ കുറിച്ചാണെങ്കിൽ ഈ ഒരു ക്വാട്ട് മാത്രം കുറിക്കുന്നു. "ആദ്യം അവർ നിങ്ങളെ അവഗണിക്കും; പിന്നെ പരിഹസിക്കും. പിന്നെ പുച്ഛിക്കും, പിന്നെ ആക്രമിക്കും.. ! എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം..! കോൺഗ്രസ് പാർട്ടി മുന്നോട്ടു വയ്ക്കുന്ന കുടുംബവാഴ്ചയെ എതിർത്ത് കൊണ്ടു തന്നെ പറയട്ടെ ഭാവിയിൽ സെൻസ് ഉള്ള രാഷ്ട്രീയക്കാരനായി വിജയം വരിക്കാൻ രാഹുൽജിക്ക് ഈ ഒരു സംഭവം വഴികാട്ടിയായി മാറട്ടെ! സത്യമേവ ജയതേ !

NB : ജനാധിപത്യ വീഴ്ചയെ കുറിച്ച് ക്ലാസ്സെടുക്കുന്ന CPM കാരെ മുട്ടി നടക്കാൻ വയ്യാത്തതിനാൽ ചോദിക്കട്ടെ ഇവിടെ രാജാവിനെതിരെ നിലവിൽ കരിങ്കൊടി കാണിക്കുന്ന കോൺഗ്രസ്സുകാർക്കും ബി.ജെ.പിക്കാർക്കും ഈ ജനാധിപത്യ മര്യാദ ബാധകമാണോ? വല്ല ഇളവും ഉണ്ടോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (6 minutes ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (18 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (1 hour ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (2 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (3 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (3 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (3 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (3 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (3 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (3 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

Malayali Vartha Recommends