വയനാട്ടിൽ പ്രിയങ്ക അല്ലെങ്കിൽ കനയ്യ

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളംതിരിഞ്ഞാൽ കോൺഗ്രസിനുവേണ്ടി സംയുക്ത സ്ഥാനാർത്ഥി മത്സരിക്കാനുള്ള സാധ്യതകൾ തെളിയുന്നു.രാഹുൽഗാന്ധിക്കുപകരം പ്രിയങ്ക ഗാന്ധിയെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്.പ്രിയങ്കയെ ഇടതുപിന്തുണയോടെ സംയുക്ത സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് കോൺഗ്രസിന്റെ നീക്കം. പ്രിയങ്ക അല്ലെങ്കിൽ അടുത്തകാലത്ത് സിപിഐയിൽനിന്ന് കോൺഗ്രസിലെത്തിയ കനയ്യകുമാറിനെയാണ് കോൺഗ്രസ് ലക്ഷ്യം വെക്കുന്നത്. വയനാട് സീറ്റ് ഇടതുമുന്നണിയിൽ സിപിഐക്ക് ആയതിനാൽ കനയ്യകുമാറിനെ സിപിഐ പിന്തുണയ്ക്കാനുള്ള സാധ്യതയും വളരെയേറെയാണ്. എന്നാൽ ഇടതു വലതുമുന്നണികൾ കേരളത്തിൽ ഒന്നിച്ചുനിൽക്കുന്നതിന്റെ രാഷ്ട്രീയ നേട്ടം പരമാവധി മുതലാക്കാനാണ് ബിജെപിയുടെ ശ്രമം.പ്രിയങ്ക ഗാന്ധി മത്സരിക്കുകയാണെങ്കിൽ തെന്നിന്ത്യൻ താരറാണി കുശ്ബുവിനെത്തന്നെ വയനാട്ടിൽ രംഗത്തിറക്കാനാണ് ബിജെപിയുടെ അണിയറയിലെ നീക്കമെന്നറിയുന്നു.അമേത്തിയിൽ സ്മൃതി ഇറാനിയെ ഇറക്കി വിജയിപ്പിച്ച അതേതന്ത്രമാണ് ബിജെപി മനസ്സിൽ കരുതുന്നത്.
https://www.facebook.com/Malayalivartha

























