ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം; ആശങ്ക വേണ്ടെന്നും തീ ഉടൻ അണക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ്; തീ നിയന്ത്രണവിധേയമെന്ന് ഫയർ ഫോഴ്സ് അറിയിച്ചതായി മേയർ

എറണാകുളം ബ്രഹ്മപുരത്ത് ഒരിക്കൽ ഉണ്ടായ തീപിടുത്തവും അതിനെ തുടർന്ന് അവിടുത്തെ ജനം നേരിട്ട ദുരിതങ്ങളുടെയും മുറിവുണങ്ങുന്നതിനു മുന്നേ ഇപ്പോഴും ഇതാ വീണ്ടും അവിടെ നിന്നും നടുക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ബ്രഹ്മപുരത്ത് വീണ്ടും തീപിടുത്തം.
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ വീണ്ടും തീപിടുത്തം ഉണ്ടായതിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് പറഞ്ഞു. തീ ഉടൻ അണക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പി വി ശ്രീനിജൻ എംഎൽഎ പറഞ്ഞു. ഇന്ന് തന്നെ പൂർണ്ണമായും തീ അണക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
തീ നിയന്ത്രണവിധേയമെന്ന് ഫയർ ഫോഴ്സ് അറിയിച്ചതായി മേയർ വ്യക്തമാക്കി. അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. ജെസിബി ഉപയോഗിച്ച് മാലിന്യം ഇളക്കി മാറ്റുന്നു. പ്രദേശത്ത് വലിയ തോതിൽ പുക ഉയരുന്നുണ്ട്. രണ്ട് ഫയർ യൂണിറ്റുകളാണ് സ്ഥലത്തുള്ളത് എന്നതും ശ്രദ്ദേയമായ കാര്യമാണ്.
https://www.facebook.com/Malayalivartha

























