ലൈഫ് മിഷൻ കോഴ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുവാനൊരുങ്ങി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്; വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കു വീടൊരുക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ നേടാൻ 4.50 കോടി രൂപ കോഴയും കമ്മിഷനും നൽകിയെന്ന കള്ളപ്പണക്കേസിലാണ് ഇഡിയുടെ നിർണായക നീക്കം

ലൈഫ് മിഷൻ കോഴ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുവാനൊരുങ്ങി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് . വടക്കാഞ്ചേരിയിലെ പ്രളയബാധിതർക്കു വീടൊരുക്കാനുള്ള ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ നേടാൻ 4.50 കോടി രൂപ കോഴയും കമ്മിഷനും നൽകിയെന്ന കള്ളപ്പണക്കേസിലാണ് ഇഡിയുടെ നിർണായക ഇടപ്പെടൽ. നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ കൂട്ടുപ്രതികളായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവർ കൂടാതെ നിർമാണ കമ്പനിയായ യൂണിടാക്കിന്റെ ഉടമ സന്തോഷ് ഈപ്പൻ എന്നിവരാണു ലൈഫ് മിഷൻ കേസിലെയും പ്രതികൾ. ലൈഫ് മിഷൻ മുൻ സിഇഒ യു.വി.ജോസ്, മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ എന്നിവരുടെ മൊഴികൾ നിർണായകമായി മാറുകയാണ്.
അതേസമയം ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ ശിവശങ്കർ ജാമ്യത്തിനായുള്ള അതിതീവ്രശ്രമത്തിലാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. കോടതിയിൽ അതിശക്തമായ വാദപ്രതിവാദങ്ങളായിരുന്നു ഈ കേസുമായി ബന്ധപ്പെട്ട് നടന്നത്. ജാമ്യം കിട്ടുമോ എന്നത് വളരെ വലിയ ഒരു ചോദ്യം തന്നെയാണ്. കഴിഞ്ഞ ദിവസം കോടതി ചോദിച്ച ചില ചോദ്യങ്ങളുണ്ട്. ആ ചോദ്യങ്ങൾ അടിസ്ഥാനത്തിൽ ജാമ്യത്തിലേക്ക് നീങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹൈക്കോടതി പ്രധാനമായും ഉന്നയിച്ച ചോദ്യങ്ങൾ ഇതായിരുന്നു ; സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണവുമായി ബന്ധപ്പെടുത്തി ഇഡി ശിവശങ്കറിനെ നേരത്തെ അറസ്റ്റ് ചെയ്തതല്ലേ? ഇതേ ലോക്കറിനെ ബന്ധപ്പെടുത്തി എങ്ങനെയാണ് മറ്റൊരു കേസ് എടുക്കുന്നത്? എന്നും അദ്ദേഹംപറഞ്ഞു.
https://www.facebook.com/Malayalivartha