Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

മുഖ്യമന്ത്രി ഒരു പോസ്റ്റിട്ടു മലയാളി കേറിമേഞ്ഞു;എവിടെയാണ് പിണറായി നിങ്ങള്‍ പറഞ്ഞ വികസനം?ജനങ്ങളെ പച്ചയ്ക്ക് വഞ്ചിച്ച സര്‍ക്കാരിനെതിരെ ജനരോഷം,ഒന്ന് നിര്‍ത്തി പോകുമോയെന്ന് പൊങ്കാല

01 APRIL 2023 06:33 PM IST
മലയാളി വാര്‍ത്ത

തുടര്‍ഭരണം നല്‍കിയതിന് നന്ദി പറഞ്ഞുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മലയാളികളുടെ ഭരണിപ്പാട്ട്. തുടര്‍ഭരണം നേടി അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. കേരളത്തിന്റെ സര്‍വ്വതലസ്പര്‍ശിയായ വികസനത്തിന് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഈ തുടര്‍ഭരണം. ഈ ജനവികാരത്തെ മാനിച്ചുകൊണ്ട് വികസനത്തുടര്‍ച്ചയ്ക്കാവശ്യമായ നൂതനപദ്ധതികളുമായാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നുള്‍പ്പെടെ തള്ളിമറിച്ചുള്ള മുഖ്യന്‍രെ പോസ്റ്റില്‍ പൊങ്കാല. തുടര്‍ഭരണം നല്‍കിയപ്പോള്‍ ഞങ്ങളോര്‍ത്തില്ല ഇനി വെച്ചടി വെച്ചടി കയറ്റമായിരിക്കുമെന്ന്. പെട്രോള്‍ വില കൂട്ടി, ഡീസല്‍ വില കൂട്ടി,വെള്ളക്കരം കൂട്ടി, കറണ്ട് ചാര്‍ജ്ജ് കൂട്ടി, മദ്യത്തിന്റെ വില കൂട്ടി, പാലിന്റെ വില കൂട്ടി,വാഹന നികുതി കൂട്ടി, കെട്ടിട നികുതി കൂട്ടി,കൂട്ടാത്തത് വിഷത്തിന്റെ വില മാത്രം. ഇനിയും ഈ വെച്ചടി വെച്ചടി കയറ്റം താങ്ങാന്‍ പറ്റില്ല. ഒന്ന് നിര്‍ത്തി പോകുമോയെന്ന് പൊങ്കാല.

ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് തൊട്ടതിനൊക്കെ വിലകൂട്ടി സാധാരണക്കാരെ കൊള്ളയടിച്ചിട്ട് വാര്‍ഷിക ധൂര്‍ത്ത് ആഘോഷിക്കുന്നു പോലും എങ്ങനെ സാധിക്കുന്നെടാവേ. ഇതിന്റെ പേരില്‍ ഇനി ഖജനാവില്‍ നിന്ന് എത്ര പൊടിക്കും. ഞങ്ങളുടെ ബാഗത്തും തെറ്റുണ്ട്. നിങ്ങളൈ വീണ്ടും ജയിപ്പിക്കരുതായിരുന്നു. ദേശാഭിമാനിയില്‍ 5 വര്‍ഷം വിലകൂടില്ലെന്ന് പറഞ്ഞത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്. അത് രണ്ടാം പിണരായി സര്‍ക്കാരിന്‍രെ കാലത്ത് ബാധകമല്ല. ഇനിയും വല്ലതിനും പൈസ കൂട്ടാന്‍ ബാക്കിയുണ്ടെങ്കില്‍ സര്‍ക്കാരിനെ നേരിട്ടോ ഇമെയ്ല്‍ വഴിയോ അറിയിക്കുക. എപ്രില്‍ ഫൂളായിട്ട് ഫൂളാക്കാനാണേലും ഇങ്ങനൊന്നും പറയല്ലെ മുഖ്യാ.. അല്ല ആരിത് സംസാര ശേഷിയൊക്കെ തിരികെ കിട്ടിയോ. അങ്ങനെ മുഖ്യന്റെ പോസ്റ്റിന് താഴെ പൊങ്കാലയോട് പൊങ്കാല.

മുഖ്യമന്ത്രിയോട് ഒരപേക്ഷ ഞങ്ങള്‍ക്ക് പുതിയ കേരളം വേണ്ട പഴയ കേരളം മതി. വിജയന്‍ പഴയ വിജയനോ പുതിയ വിജയനോ ആയിക്കോ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. കേരളം പഴയ കേരളമാക്കി തരാന്‍ വല്ല വകുപ്പുമുണ്ടോ സഖാവെ. മുണ്ടുമുറുക്കിയുടുത്ത് ഇനി എത്രനാള്‍ ജീവിക്കണം. ഒഴിയാ ബാധ പോലെ കൂടിയേക്കുകയാണ് ഇത് നമ്മളേയും കൊണ്ടേ പോകൂ. മലയാളികളെ മുഴുവന്‍ മണ്ടന്മാരാക്കിയ സഖാവ്. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ എന്ന് പറഞ്ഞു നാട് നീളെ പണപ്പിരിവ് നടത്തിയുണ്ടാക്കിയ പ്രളയ ഫണ്ട് അടിച്ചുമാറ്റി കാര്‍ ലോണ്‍ അടച്ചുതീര്‍ത്ത കോവിഡിനെ പിടിച്ചുകെട്ടി എന്ന് പറഞ് ഞെളിഞ്ഞു നില്‍ക്കാന്‍ മരണസംഖ്യ വരെ മൂടിവച്ച സ്വന്തം ഓഫിസില്‍ അവതാരങ്ങള്‍ ഇല്ല എന്ന് പറഞ് ഭരണത്തില്‍ കയറിയിട്ട് ദശാവതാരങ്ങളെ കവച്ചു വയ്ക്കുന്ന ശതാവതാരങ്ങളെ സൃഷ്ടിച്ചതിന് അഞ്ച് വര്ഷം വില കൂടില്ല എന്ന് പറഞ് കയറിയിട്ട് വിളകള്‍ മാനംമുട്ടെ ഉയര്‍ത്തിയ മദ്യപാനം കുറയ്ക്കാന്‍ വേണ്ടി നാട് നീളെ ബാറുകള്‍ തുറന്ന ഇന്ധന സെസ് ഉള്‍പ്പെടെ നികുതിഭാരം മലയാളിയുടെ തലയില്‍ കെട്ടിവച്ച് പഴയതെല്ലാം വിഴുങ്ങിയ കേരളം യൂറോപ്പാക്കുമെന്ന് പറഞ് നികുതികൂട്ടി ആളെ പൊട്ടനാക്കുന്ന മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാന്‍ വേണ്ടി ലോറിക്കണക്കിന് കഞ്ചാവ് കൊണ്ടുവന്ന ഷാനവാസിനെ ഉള്‍പ്പെടെ സംരക്ഷിക്കുന്ന എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞ് മലയാളിയെ അടപടലം വഹിച്ചതിന് ഈ സര്‍ക്കാരിനും സര്‍വ്വോപരി കപ്പിത്താന്‍ പിണറായിക്കും വിപ്ലവാഭിവാദ്യങ്ങള്‍.

അങ്ങനെ മുഖ്യമന്ത്രിയിട്ട പോസ്റ്റിന് താഴെ വലിയ പരിഹാസ കമന്റുകളാണ്. ഇതെല്ലാം ഈ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ വെറുപ്പാണ് ഉളവാക്കുന്നത്. തുടര്‍ഭരണം നല്‍കി വിജയിപ്പിച്ചവരെ പച്ചയ്ക്ക് വഞ്ചിച്ചു. ഈ സര്‍ക്കാരിന് കീഴില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍. അതിന്‍രെ പ്രതിഷേധമാണവര്‍ പോസ്റ്റിന് താഴെ തീര്‍ക്കുന്നത്. എത്ര വെള്ളപൂശാന്‍ നോക്കിയാലും ഇടതിന്റെ അഴിമതി കറ മാറാന്‍ പോകുന്നില്ല. ന്യായീകരണ ക്യാപ്‌സൂളുകള്‍ മതിയാകാതെ വരും. ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന ഒരു ഭരണകൂടം. ഏകാധിപതിയെ പോലെ പിണറായി വാഴുമ്പോള്‍ എതിര്‍ക്കാന്‍ ആരുമില്ലെന്ന് കരുതരുത്. വോട്ട് ചെയ്ത് ജയിപ്പിച്ചവര്‍ ഇടയും അവര്‍ ചോദ്യങ്ങള്‍ ചോദിക്കും. അതാണ് പിണറായിക്ക് ഉത്തരംമുട്ടുന്നതും ഇടയ്ക്കിടെ സംസാര ശേഷി നഷ്ടപ്പെടുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (4 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (4 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (4 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (5 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (5 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (5 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (6 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (6 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (9 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (9 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (9 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (9 hours ago)

Malayali Vartha Recommends