Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

പിണറായിക്ക് മുകളില്‍ പറക്കില്ലെ ലോകായുക്ത, ചിറകരിയുമെന്ന ഭയമോ?ലാവ്‌ലിന്‍ സ്ട്രാറ്റജി ദുരിതാശ്വാസനിധി തട്ടിപ്പിലും നടക്കുന്നത്,തനിക്ക് നേരെ വരുന്ന എന്തിനേയും മുളയിലേ നുള്ളിയെറിയുക,പിണറായി കാട്ടുകള്ളന്‍ ജനരോഷം പുകയുന്നു

01 APRIL 2023 06:44 PM IST
മലയാളി വാര്‍ത്ത

ലോകായുക്തയിപ്പോള്‍ എകെജി വകയാണോയെന്ന പരിഹാസം ശക്തം. ഒരു സിനിമയിലെ ഡയലോഗ് പോലെ വിലയ്ക്ക് വാങ്ങാന്‍ പറ്റാത്ത എന്ത് നിയമമാണ് ഈ രാജ്യത്തുള്ളത്. പിണറായിക്ക് മുകളില്‍ പറക്കില്ലെ ലോകായുക്ത, ചിറകരിയുമെന്ന ഭയമാണോ?. നിയമ വശങ്ങളോ അതിന്റെ ആധികാരികതയേക്കുറിച്ചോ സംസാരിക്കാനില്ല. സാധാരണക്കാരന്റെ ഭാഗത്ത് നിന്ന് സംസാരിക്കുകയാണ് അവരുടെ വേവലാതികള്‍ അവര്‍ക്ക് ചോദിക്കാനുള്ള ചോദ്യങ്ങളാണ് അവരെ പ്രതിനിധീകരിച്ച് കൊണ്ട് ചോദിക്കുന്നത്. ഇന്നാട്ടില്‍ സാധാരണക്കരന് ഒരു നിയമം സമ്പന്നന് മറ്റൊരു നിയമം അങ്ങനെയാണോ. എങ്കില്‍ ഈ നിയമവ്യവസ്ഥിതിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. ഈ രാജ്യത്തെ നിയമം അത് എല്ലാ പൗരന്മാര്‍ക്കും ഒരു പോലെ ആയിരിക്കണം.

ദുരിതാശ്വാസ നിധിയിലെ പണം പുട്ടടിച്ചിട്ടും വേണ്ടപ്പെട്ടവര്‍ക്ക് വീതിച്ച് കൊടുത്തിട്ടും ഇവിടുത്തെ നിയമങ്ങള്‍ കണ്ണുകെട്ടി ഇരിക്കുന്നു. ലാവ്‌ലിന്‍ സട്രാറ്റജിയാണ് ദിരിതാശ്വാസനിധി തട്ടിപ്പിലും നടക്കുന്നത്. 35 വര്‍ഷത്തോളമായ് ലാവ്‌ലിന്‍ കേസ്സിട്ട് തട്ടുകയാണ്. എന്നാല്‍ ദുരിതാശ്വാസ നിധി തട്ടിപ്പ് ലോകായുക്തയുടെ കീഴിലായപ്പോള്‍ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ജലീലിന്റെ കസേര തെറുപ്പിച്ച ലോകായുക്ത പിണരായി വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിച്ചു. ഭിന്ന വിധി വന്നതോടെ സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം തന്നെയാണത്. ഊരിപ്പോരാനുള്ള പഴുതിട്ട് കൊടുത്തത് പോലെയാണ് ലോകായുക്ത നടപടി. വിധിയില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്നെങ്കില്‍ എന്തിന് ഒരുവര്‍ഷം കേസ് എടുത്ത് കക്ഷത്തില്‍ വെച്ചോണ്ടിരുന്നത്. ഒടുവില്‍ പിണരായിക്ക് ആശ്വാസം പകരുന്ന വിധി. ലാവ്‌ലിന്‍ ഇട്ട് തട്ടിയത് പോലെ ദുരിതാശ്വാസ നിധി തട്ടിപ്പും ഇട്ട് തട്ടും. ഈ ലോകായുക്തയുടെ വേരറുക്കാനാണ് പിണറായി ബില്ല് കൊണ്ടുവന്നതും ഓഡിനന്‍സ് ഇറക്കിയതും. ലോകായുക്തയിലെ പതിനാലാം വകുപ്പ് അഴിമതി നടത്തിയാല്‍ ജനപ്രതിനിധികളുടെ കസേര തെറുപ്പിക്കാനുള്ള അധികാരം ആ വകുപ്പ് എടുത്ത് കളയാന്‍ പിണറായി തുനിഞ്ഞിറങ്ങിയത് ഒരുമുഴം മുന്നേ എറിയല്‍ തന്നെ ആയിരുന്നു. തനിക്ക് നേരെ പണി വരുന്നുണ്ടെന്ന് കണ്ടതോടെ മുന്‍കൂട്ടി കവചമൊരുക്കല്‍. എന്നാല്‍ ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പുവെക്കാതെ പിണറായിക്കിട്ട് വെച്ചു. സര്‍വ്വാധികാരിയായ് തന്നെ ഇരുന്നിട്ടും പിണറായിയെ തൊടാന്‍ എന്തിനാണ് ലോകായുക്ത ഭയക്കുന്നത്.

ഇവിടെയാണ് പിണറായിക്കളി. തനിക്ക് നേരെ വരുന്ന എന്തിനേയും മുളയിലേ നുള്ളിയെറിയുക എന്ന കുറുക്കന്റെ ബുദ്ധി. പിണറായീടെ താളത്തിന് നിന്ന് തുള്ളരുത് ലോകായുക്ത. ഈ നാട്ടിലെ സാധാരണക്കാരന്റെ ആശ്രയമാണ് ലോകായുക്ത. ജനപ്രതിനിധികള്‍ തെറ്റുചെയ്താല്‍ സാധാരണക്കാരന് ഇടപെടാനുള്ള ഏക ആശ്രയം. ദുരിതാശ്വാസ നിധിയിലെ ഓരോ രൂപയ്ക്കും ഈ നാട്ടിലെ പാവപ്പെട്ടവന്റെയും സുമനസുകളുടേയും അദ്ധ്വാനത്തിന്റെ വിലയുണ്ട്. അതില്‍ കൈയ്യിട്ടുവാരി നക്കാന്‍ സിപിഎമ്മിന് ആരാണ് അധികാരം നല്‍കിയത്. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരും കോവിഡില്‍ മരിച്ചവരുമൊക്കെ ഇന്നും സഹായം ലഭിക്കാതെ നരകിക്കുന്നു. അപ്പോഴാണ് സിപിഎമ്മുകാര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി ദുരിതാശ്വാസ നിധിയിലെ പണം ചെലവഴിച്ചത്. സുപ്രീംകോടതി കയറേണ്ടി വന്നാലും കുറ്റക്കാരെ ശിക്ഷിക്കും വരെ നിയമപോരാട്ടം നടത്തുമെന്ന് ഹര്‍ജിക്കാരന്‍ ശശികുമാര്‍ വ്യക്തമാക്കുന്നു.

ആടിനെ വിറ്റും കോഴിയെ വിറ്റും കുടുക്ക പൊട്ടിച്ചുമൊക്കെ ഇനിയും കൊണ്ട് കൊട് ദുരിതാശ്വാസ നിധിയിലേക്ക്. നയാപൈസ അര്‍ഹരിലേക്ക് എത്തുന്നില്ല. എല്ലാം സിപിഎമ്മുകാര്‍ വിഴുങ്ങുകയാണ്. പത്തുപൈസ ഇനി ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കരുത്. കേരളത്തെ പുനര്‍ നിര്‍മ്മിക്കാനെന്നും പറഞ്ഞ് നാടുനീളെ ബക്കറ്റ് പിരിവ് നടത്തി ഉണ്ടാക്കിയ പ്രളയ ഫണ്ട് സിപിഎം നേതാവിന്റെ കുടുംബക്കാര്‍ക്ക് കാര്‍ ലോണ്‍ അടയ്ക്കാനും,സ്വര്‍ണ്ണപ്പണയ വായപ അടയ്ക്കാനും കൊടുത്ത് മാതൃക കാണിച്ച നല്ല ബെസ്റ്റ് സര്‍ക്കാര്‍. ജനങ്ങളുടെ കാശ് കൈയ്യിട്ടുവാരി തിന്നാല്‍ ദഹിക്കില്ല പിണറായി അതോര്‍ക്കുന്നത് നല്ലതാണ്. ദുരിതാശ്വാസ നിധിയിലുള്ളത് ജനങ്ങളുടെ കാശാണ് അല്ലാതെ സിപിഎമ്മുകാരുടെ തറവാട്ട് സ്വത്തല്ല. ആടിനെ വിറ്റും കോഴിയെ വിറ്റും കുടുക്ക പൊട്ടിച്ചുമൊക്കെ തന്നത്. അത് അര്‍ഹതയില്ലാത്ത ഒരാളിലേക്കും പോകാന്‍ അനുവദിക്കില്ല. ഈ പറയുന്ന എത്ര ജനപ്രതിനിധികള്‍ നിങ്ങളുടെ ഒരു രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്നുണ്ട്. ഒന്നുപറഞ്ഞെ കേള്‍ക്കട്ടെ. നിങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത് മാതൃക കാണിക്ക്. അല്ല നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് കൊടുക്കണമെന്ന് അത്ര നിര്‍ബന്ധമാണെങ്കില്‍ എകെജി സെന്ററില്‍ നിന്നും എടുത്ത് കൊടുക്ക്. അല്ലാതെ ജനങ്ങളുടെ കാശില്‍ നിന്ന് കൈയ്യിട്ടുവാരി നക്കരുത്. അതെടുത്ത് പുട്ടടിച്ചതും പോരാ എന്നിട്ടിപ്പോള്‍ കേസ് കൊടുത്തവരുടെ മെക്കിട്ട് കേറുന്നു. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പൈസ രാമചന്ദ്രന്‍ നായര്‍ക്കും, ഉഴവൂര്‍ വിജയന്റെ കുടുംബത്തിനും കൊടുത്തെങ്കില്‍ അതങ്ങ് സഹിച്ചോളാന്‍ ജലീലിന്റെ പോസ്റ്റുണ്ടായിരുന്നു. അത്ര ചൊറിച്ചിലാണേല്‍ ജലീലിന്റെ തറവാട്ടില്‍ നിന്ന് കൊണ്ടുകൊടുക്കണം. കൈയ്യിട്ട് വാരി നക്കിയിട്ട് ലേശം ഉളുപ്പുണ്ടോ ജലീലേ കേമത്തരം വിളമ്പാന്‍.

രമ്ട് പ്രളയങ്ങളില്‍ മഹാമാരിയില്‍ അടിപതറി നിന്നപ്പോള്‍ അപ്പവെങ്ങനാ ഒന്നിച്ചങ്ങ് ഇറങ്ങുവല്ലെ എന്ന് ഇതേ മുഖ്യമന്ത്രിയുടെ വാക്കുകേട്ട് ഇന്നാട്ടിലെ പാവങ്ങളും സുമനസുകളും കൈകോര്‍ത്തപ്പോള്‍ നിറഞ്ഞുതുളുമ്പി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അതിലെ കാശാണ് പിണരായി നിങ്ങല്‍ നിങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് വീതിച്ച് കൊടുത്തത്. കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകള്‍ പെറുക്കി കൂട്ടി നിറപുഞ്ചിരിയോടെ നിങ്ങലെ വിശ്വസിച്ച് തന്ന കുരുന്നുകളെ പോലും നിങ്ങള്‍ പച്ചയ്ക്ക് വഞ്ചിച്ചു. മനുഷ്യത്വത്തിന്റെ ചെറുകണിക പോലും നിങ്ങളില്‍ അവശേഷിക്കുന്നില്ല പിണറായി. വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി വരാതിരുന്നപ്പോള്‍ തന്നെ ഉറപ്പിച്ചത ഇങ്ങനെയൊക്കെ തന്നെ സംഭവിക്കുമെന്ന്. എം സ്വരാജ് മുന്‍പ് പറഞ്ഞതുപോലെ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നോ. നിയമത്തെ വിലയ്‌ക്കെടുത്ത് പിണറായി വീണ്ടും അട്ടഹസിക്കുന്നു. എന്നെ തൊടാനാകില്ലെന്ന ആത്മവിശ്വാസം. ജനാധിപത്യത്തെ പരിഹസിച്ച് നിയമ വ്യവസ്ഥകളെ ചോദ്യം ചെയ്ത് കമ്യൂണിസ്റ്റ് ആശയത്തെ പച്ചയ്ക്ക് വഞ്ചിച്ച് ഒരു ഏകാധിപതിയുടെ കൊലച്ചിരി അതാണ് പിണറായിയില്‍ കാണാനാകുന്നത്. എന്നാല്‍ ഒന്നോര്‍ക്കുക ഒരു നാട്ടുശൈലിയില്ലെ എത്രവലിയവനായാലും താഴെ വന്നേ സമ്മാനം ഉള്ളു. നിലാവുണ്ടെന്ന് കരുതി വെളുക്കുന്നത് വരെ കക്കരുത്. ജനം എല്ലാക്കാലത്തും സഹിച്ചു എന്നുവരില്ല. ഒരിക്കല്‍ വീഴും അന്ന് ചെയ്തു കൂട്ടിയതിനൊക്കെ മറുപടി പറയേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (4 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (4 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (4 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (5 hours ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (5 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (5 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (6 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (6 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (9 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (9 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (9 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (9 hours ago)

Malayali Vartha Recommends