Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബസ് കണ്ടക്‌ടർ സുബിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആ വ്യക്തിയെയും ചോദ്യം ചെയ്യാൻ പോലീസ്; മെമ്മറി കാർഡ് കള്ളൻ ഉടൻ കുടുങ്ങും; പോലീസിന്റെ വൻ നീക്കം ഇങ്ങനെ...!


വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ.... തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി.കെ. ജോസാണ് വിധി പറഞ്ഞത്.... ശിക്ഷ പിന്നീട് വിധിക്കും... കൊലക്കുറ്റം അടക്കം തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി..


ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണ ജോർജ്; രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പിലാക്കുന്ന സംസ്ഥാനം


ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...


ജെസ്ന കേസ്: തുടരന്വേഷണത്തിന് പ്രഖ്യാപിച്ച് കോടതി...പിതാവിന്റെ നീക്കങ്ങൾ വിജയിച്ചു...തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ്...

ജനുവരി ആദ്യവാരം കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന അവതരണ വിവാദത്തില്‍ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതാണ് പുതിയ സംഭവ വികാസം. കലാസൃഷ്ടി തയ്യാറാക്കിയ മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കമുള്ള 11 പേര്‍ക്ക് എതിരെയാണ് കേസ്

01 APRIL 2023 09:26 PM IST
മലയാളി വാര്‍ത്ത

ജനുവരി ആദ്യവാരം കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന അവതരണ വിവാദത്തില്‍ 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തതാണ് പുതിയ സംഭവ വികാസം. കലാസൃഷ്ടി തയ്യാറാക്കിയ മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കമുള്ള 11 പേര്‍ക്ക് എതിരെയാണ് കേസ്. മുസ്ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രീകരിച്ച ഭാഗമാണ് വിവാദമായത്. ഇത് മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് കുറ്റം.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചതില്‍ വിമര്‍ശനത്തിന് തുടക്കമിട്ടത് മുസ്‌ലിം ലീഗായിരുന്നു. എന്നാല്‍ കലോത്സവം കഴിഞ്ഞതിനു പിന്നാലെ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത് മന്ത്രി മുഹമ്മദ് റിയാസാണ്.
ലീഗ് കലാസൃഷ്ടിയെ വിമര്‍ശിച്ച് ചര്‍്ച്ചകളും സംവാദങ്ങളും നടത്തിയെങ്കിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ മുസ്ലീം വിഭാഗത്തിന്റെ അ്ട്ടിപ്പേറവകാശംലീഗ് കൊണ്ടു പോകുമെന്ന ഭയത്താല്‍ മന്ത്രി മുഹമ്മദ് റിയാസാണ് അന്വേഷണം വേണമെന്ന ആവശ്യത്തിന് തുടക്കമിട്ടത്.

പിന്നാലെ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവും ദൃശ്യാവിഷ്‌കാരത്തെ വിമര്‍ശിച്ച് രംഗത്തെത്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഇതിനെ പിന്തുണച്ചതോടെ സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കലാകേന്ദ്രത്തെ കലോത്സവങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശ പ്രകാരം പോസിപിഎം ജില്ല സെ്രലീസിന് കേസെടുക്കേണ്ടിയും വന്നിരിക്കുകയാണ്.

കലോത്സവ സ്വാഗത ഗാനത്തില്‍ തീവ്രവാദത്തെ കുറിച്ച് പരാമര്‍ശിച്ച ഗാനരംഗത്ത് തീവ്രവാദിയായി എത്തുന്നയാള്‍ മുസ്ലീം വേഷധാരിയായിരുന്നു. മുസ്ലീംങ്ങള്‍ മൊത്തത്തില്‍ തീവ്രവാദികളാണോ, അതോ മുസ്ലീംങ്ങള്‍ മാത്രമാണോ തീവ്രവാദം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന വിമര്‍ശനമാണ് മു്സ്ലീംലീഗ് ഉയര്‍്ത്തിയിരുന്നത്. ഗംഭീരമായി കൊണ്ടാടിയിരുന്ന കലോത്സവത്തിന്റെ ശോഭ തല്ലിക്കെടുത്തുന്നതായിരുന്നു ലീഗിന്റെ ആരോപണമെന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു.ലീഗ് പലവേദികളിലും അവരുടെ നിലപാടുകള്‍ വ്യക്തമാക്കി കൊണ്ടിരുന്നു. ലീഗിന്റെ നിലപാടിനോട് അനുകൂലമായി സിപിഎം എത്തിയതോടെ മറ്റ് ശക്തികള്‍ക്ക് സംഭവത്തിലേയ്ക്ക് കടന്നു കൂടാന്‍ അവസരം ലഭിച്ചില്ല. എങ്കിലും കലാസൃഷ്ടിയെരുക്കിയ പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ക്കെതിരെ നിരന്തരം ഭീഷണികള്‍ ഉയര്‍ന്നു വന്നു കൊണ്ടിരുന്നു. ജോസഫ് മാഷിന്റെ അവസ്ഥ വരുമെന്നുവരെ ഭീഷണി മുഴക്കിയിരുന്നു.

സംസ്ഥാന സസ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദത്തെ തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ നേരത്തെ പരാതിപ്പെട്ടിരന്നു. തന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  കലോത്സവം അവസാനിച്ചശേഷം സംഭവം വിവാദമാകാന്‍ കാരണം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയായിരിക്കാമെന്ന് കരുതുന്നതായും കനകദാസ് പറഞ്ഞിരുന്നു.

കലോത്സവത്തിന് ശേഷം സംഭവം വിവാദമാക്കിയത് ബോധപൂര്‍വ്വമാണ്. ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. താന്‍ സംഘിയല്ല കൂടുതല്‍ അടുപ്പം സിപിഎം നേതാക്കളുമായാണ്. എം.എ ബേബിയുള്‍പ്പെടെയുള്ള നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിലുള്‍പ്പെടെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തില്‍ ഭയമില്ല എല്ലാം പരിശോധിക്കട്ടെയെന്നും കനകദാസ് പറയുന്നു. കലാജീവിതത്തിലെ ആദ്യ അനുഭവമാണിത്. സി.പി.എമ്മുമായാണ് കൂടുതല്‍ ബന്ധം. സിപിഎമമുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കനകദാസിനെ ആര്‍ എസ് എസ് അടുപ്പക്കാരനായി ചിത്രീകരിച്ചു കൊണ്ടാണ് ആദ്യഘട്ടത്തില് വിമര്‍ശനം നടന്നത് .

മുഹമ്മദ് റിയാസിന്റെ അന്വേഷണം ആവശ്യവും കൂടിയായപ്പോള്‍ കലോത്സവ സംഘാടകരായ അധ്യാപകരും വെട്ടിലായി. ഇടതു പക്ഷ സര്‍ക്കാര്‍ സംഘടിപ്പിച്ച കലോത്സവത്തില്‍ സംഘ പ്രവര്‍ത്തകന്‍ മുസ്ലീം സമൂഹത്തെ അപമാനിക്കാനായാണ് സ്വാഗത ഗാന സൃഷ്ടി നടത്തിയതെന്ന തരത്തില്‍ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്താടി. ഇതു സര്‍ക്കാരിനും വലിയ നാണക്കേടായി മാറി. നാലുഭാഗത്തു നിന്നും കലാസൃഷ്ടിയ്ക്ക് എതിരായും അനുകൂലമായും കമന്റുകളും ഉയര്‍ന്നിരുന്നു. പരാതി ഉന്നയിച്ച് മുസ്ലീം ലീഗ് പിന്നിലേയ്ക് പോവുകയും സിപിഎം തന്നെ മുഖ്യകക്ഷിയായി നിന്നു കൊണ്ട് ന്യൂനപക്ഷ വിരുദ്ധതയ്‌ക്കെതിരെ പടപൊരുതുകയായിരുന്നു.

ഇപ്പോഴിതാ സംഘാടകരും സംവിധായകനുമുള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സാധാരണ പിണറായി സര്‍ക്കാര്‍ ചെറിയ സംഭവങ്ങളില്‍ പോലും കലാപാഹ്വാനത്തിനാണ് കേസെടുക്കുന്നത്. ഈ കാര്യത്തില്‍ കലാപവും അതിനുള്ള ആഹ്വാനവും ഒഴിവാക്കിയെന്നതില്‍ ആശ്വസിക്കാം പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക്. ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷത്തിലുള്ള ആളെ തിരഞ്ഞെടുത്തത് പിണറായി സര്‍ക്കാരും എല്‍ഡിഎഫും ഉയര്‍ത്തിപിടിക്കുന്ന മതേതര ആശയങ്ങള്‍ക്ക്  എതിരാണെന്ന് കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തിയിരുന്നു. തീവ്രവാദവും ഭീകരവാദവുമൊക്കെ ഏതെങ്കിലും മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളല്ലെന്നും ഇത്തരത്തിലൊരും ദൃശ്യാവിഷ്‌കാരം എങ്ങനെ വന്നുവെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. കലാസൃഷ്ടിയ്ക്ക് സംഘപരിവാര്‍ ബന്ധമാണെന്ന് സിപിഎം പരസ്യമായി ആരോപിച്ചില്ലെങ്കിലും അത്തരത്തിലാണെന്ന് മുസ്ലീം സമുദായത്തെ വിശ്വസിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരുന്നു.

 കലാമാമാങ്കത്തിനെത്തിയ പതിനായിരങ്ങളെ സ്വാഗതം ചെയ്യാനായി കലാസൃഷ്ടി അവതരിപ്പിച്ച വിദ്യാര്‍ത്ഥികളെ വിവാദ പൊല്ലാപ്പുകള്‍ വല്ലാതെ ബാധിച്ചിരുന്നു . പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കും പിന്നീട് നിരവധി പേരോട് മറുപടി പറയേണ്ടി വന്നിട്ടുണ്ട്.കലാസൃഷ്ടിയെ കലായായി കാണാതെ അതില്‍ മതവും ജാതിയും വര്‍ഗ്ഗവും കൂട്ടികലര്‍ത്തുന്ന പതിവ് രീതി മാറണമെന്നാവശ്യപ്പെടുന്നവരുമുണ്ട്. എന്തായാലും സ്‌കൂള്‍ കലോത്സവം മതത്തിന്റെ പേരില്‍ കോടതി കയറുന്നതാദ്യമായിട്ടായിരിക്കും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സിപിഎം മന്ത്രിമാരും , നേതാക്കളും തന്നെ കലാസൃഷ്ടിയെ ന്യൂനപക്ഷ അവഹേളനമെന്ന് പറഞ്ഞ് പുണ്ണാക്കി മാറ്റിയത് . ഇനിയും ഇത്തരം പ്രീണനങ്ങള്‍ മാത്രം ഇടതുപക്ഷത്ത് നിന്ന് പ്രതീക്ഷിച്ചാല്‍ മതിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേനൽച്ചൂട്: തൊഴിൽവകുപ്പ് പരിശോധന തുടരുന്നു  (2 hours ago)

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും - മുഖ്യമന്ത്രി  (2 hours ago)

കെജരിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു; സംഘപരിവാറിൻ്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് വി.ഡി. സതീശൻ  (2 hours ago)

വോട്ടെണ്ണൽ ദിവസം കെജ്രിവാൾ വീണ്ടും അകത്ത് പോകും! കെണിയൊരുക്കി ED  (2 hours ago)

പാക്കിനെ ബഹുമാനിക്കണം... അണുബോംബ് ഇടുമെന്ന് മണിശങ്കർ അയ്യരുടെ ഭീഷണി  (2 hours ago)

കേരളത്തിൽ വരും ദിവസം കൊടും മഴ! ഒപ്പം യെല്ലോ അലർട്ട്.. ചൂടിന് ആശ്വാസമായി മഴ വരുന്നു  (2 hours ago)

യദു കസ്റ്റഡിയിൽ... മെമ്മറി കാർഡ് ഒളിപ്പിച്ചത് സഖാവായ ബസ് കണ്ടക്ടർ? നിർണായക CCTV ദൃശ്യം...  (2 hours ago)

കെജ്രിവാൾ പുറത്ത്! നെടുവീർപ്പിട്ട് പിണറായി... കഷ്ടിച്ച് രക്ഷപെട്ടതിങ്ങനെ! തലയിൽ കൈ വച്ച് മോദി.. ഇ.ഡിക്ക് വൻ തിരിച്ചടി  (2 hours ago)

തൃശ്ശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍  (3 hours ago)

വനിതാ ഗുസ്തി താരത്തെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി  (3 hours ago)

വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍  (3 hours ago)

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്; കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക; ഇന്ന് മുതൽ 12 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റ  (4 hours ago)

പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപി  (4 hours ago)

ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുർവ്വിനിയോഗത്തിലൂടെ ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ  (4 hours ago)

മോദി ഭരണകൂടത്തിന്റെ മരണമണി മുഴങ്ങി; നരേന്ദ്ര മോദിയുടെയും അവര്‍ക്ക് വിടുവേല ചെയ്യുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടേയും ഫാസിസ്റ്റ് നടപടികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് കോടതിവിധി; കേജരിവാളിന്റെ ജാമ്യം ശു  (4 hours ago)

Malayali Vartha Recommends