കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദുരൂഹ സംഭവം അന്വേഷണം ക്രൈംബ്രാഞ്ചിന്....
കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദുരൂഹ സംഭവം അന്വേഷണം ക്രൈംബ്രാഞ്ചിന്....
കുടുംബം െ്രെകംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. മരണം നടന്നു ഒന്നര മാസം പിന്നിട്ടപ്പോഴാണ് അന്വേഷണം െ്രെകംബ്രാഞ്ചിന് കൈമാറിയത്. അതിക്രമം നടത്തിയ പ്രതികളെ ഇതുവരെ കണ്ടെത്താനായി കഴിഞ്ഞിട്ടില്ല.
ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് വയനാട് സ്വദേശിയായ വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി എട്ടിനാണ് വിശ്വനാഥനെ ആശുപത്രിയില്‍ നിന്നു കാണാതാകുന്നത്.
രണ്ട് ദിവസം കഴിഞ്ഞശേഷം ആശുപത്രിക്ക് സമീപത്തെ മരത്തില്‍ വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് വിശ്വനാഥനെ കാണാതായതെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.
പിന്നാലെ വിശ്വനാഥനെ ചോദ്യം ചെയ്യുന്നത് കണ്ടിരുന്നതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതിനു ശേഷമാണ് അയാള്‍ ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് ഓടിയതെന്ന് ആശുപത്രി കൂട്ടിരിപ്പുകാര്‍ പറഞ്ഞു. വിശ്വനാഥന് ചുറ്റും ആളുകള്‍ കൂടി നില്ക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha