തൃശൂരില്‍ വീട്ടില്‍ ടിവി കണ്ടു കൊണ്ടിരുന്ന വയോധികയുടെ മാല മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി കവര്‍ന്നെടുത്തു... രക്ഷപ്പെട്ട മോഷ്ടാവിനായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി പോലീസ്
തൃശൂരില്‍ വീട്ടില്‍ ടിവി കണ്ടു കൊണ്ടിരുന്ന വയോധികയുടെ മാല മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി കവര്‍ന്നെടുത്തു... രക്ഷപ്പെട്ട മോഷ്ടാവിനായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി പോലീസ്.
തൃശ്ശൂരില്‍ പട്ടിക്കാട് വീട്ടില്‍ കയറി മോഷ്ടാവ് വയോധികയുടെ മാലയടക്കം കവര്‍ന്നു. വീടിനകത്ത് ടി വി കാണുമ്പോഴായിരുന്നു വയോധികയുടെ നേരെ മോഷ്ടാവിന്റെ ആക്രമണം ഉണ്ടായത്.
ആരുമില്ലാത്ത തക്കം നോക്കി അകത്ത് കടന്ന മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയെന്നാണ് പരാതിയിലുള്ളത്. രണ്ട് പവന്റെ സ്വര്‍ണാഭരണം തട്ടിയെടുത്തു. കവര്‍ച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട മോഷ്ടാവിനെ കണ്ടെത്താന്‍ പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കൊച്ചിയിലും ഇന്നലെ ഞെട്ടിക്കുന്ന മാലമോഷണം നടന്നിരുന്നു. കൊച്ചിയില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതികളെ സാഹസികമായി പൊലീസ് പിടികൂടി. തമിഴ്നാട്ടുകാരായ സായ് രാജ്, പോള്‍ കണ്ണന് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പിടികൂടുന്നതിനിടെ പ്രതികള്‍ പൊലീസിനെ ബിയര്‍ കുപ്പികള്‍ കൊണ്ട് ആക്രമിച്ച് രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും പൊലീസ് വിട്ടില്ല. പ്രതികളുടെ ബിയര്‍ കുപ്പി ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് പൊലീസുകാര്‍ ആശുപത്രിയിലായി.
"
https://www.facebook.com/Malayalivartha