കോഴിക്കോട് ജില്ലയില്‍ വാടക വീട് കേന്ദ്രീകരിച്ച് മാരക ലഹരി മരുന്ന് വില്‍പ്പന ചെയ്തിരുന്ന യുവാവ് പിടിയില്‍

കോഴിക്കോട് ജില്ലയില്‍ വാടക വീട് കേന്ദ്രീകരിച്ച് മാരക ലഹരി മരുന്ന് വില്‍പ്പന ചെയ്തിരുന്ന യുവാവ് പിടിയില്‍. പന്തീരാങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടില്‍ പ്രദീപനെ (38) ആണ് നാര്‍കോട്ടിക് സെല്‍ അസി. കമീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും പന്തീരാങ്കാവ് സബ് ഇന്‍സ്‌പെക്റ്റര്‍ ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്ന് വലയിലാക്കിയത്. യാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 8.76ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തുകയും ചെയ്തു.
അറസ്റ്റിലായ പ്രദീപന്‍ കോഴിക്കോട് ജില്ലയിലെ ചേവായൂര്‍, ഫറോക്ക്, കുന്ദമംഗലം, എന്നി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും മലപ്പുറം, എറണാകുളം, തൃശൂര്‍, എന്നിങ്ങനെ വിവിധ ജില്ലകളിലായി മുപ്പതോളം അടിപിടി, മോഷണ കേസുകളിലെ പ്രതിയാണ്.
ഇയാള്‍ ലഹരിക്ക് അടിമയാണെന്നും, ബ്രൗണ്‍ ഷുഗര്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പൊലീസ് . വാടകവീട് കേന്ദ്രികരിച്ച് ലഹരിമരുന്ന് വില്പ്പന ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഡാന്‍സഫ് സ്‌കോഡ് ആഴ്ചകളായി വീട് നിരീക്ഷിച്ചു വരികയായിരുന്നു.
പിടികൂടിയ മയക്കുമരുന്നിന്ന് ചില്ലറ വിപണിയില്‍ രണ്ടര ലക്ഷത്തോളം രൂപ വരുമെന്ന് പൊലീസ് . മലപ്പുറം കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തിയിരുന്നതിനാല്‍ പരിസരവാസികള്‍ക്ക് സംശയമുണ്ടായിരുന്നില്ല. കൂടാതെ ബോട്ടുണ്ടെന്നും , മീന്‍കച്ചവടമാണെന്നും നാട്ടുകാരെ തെറ്റിധരിപ്പിച്ച് ഇയാള്‍ വീട് വടകക്കെടുത്തിരുന്നത്. എവിടെ നിന്നാണ് ഈ മയക്കുമരുന്ന് എത്തിച്ചതെന്നും ആര്‍ക്കെല്ലാമാണ് ഇത് വില്‍ക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്താന്‍ ഫോണ്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് വിശദമായ അനേഷിക്കും.
https://www.facebook.com/Malayalivartha

























