താമരശേരിയില്‍ കാറില്‍ വന്ന സംഘം ദമ്പതികളെ തട്ടിക്കൊണ്ടുപോയി.. അമ്പതുമീറ്റര്‍ കഴിഞ്ഞപ്പോള്‍ കാറില്‍ നിന്നും ഭാര്യയെ തള്ളിയിട്ടശേഷം ഭര്‍ത്താവുമായി കടന്നു... അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

താമരശേരിയില്‍ കാറില്‍ വന്ന സംഘം ദമ്പതികളെ തട്ടിക്കൊണ്ടുപോയി.. അമ്പതുമീറ്റര്‍ കഴിഞ്ഞപ്പോള്‍ കാറില്‍ നിന്നും ഭാര്യയെ തള്ളിയിട്ടശേഷം ഭര്‍ത്താവുമായി കടന്നു... അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
അമ്പതുമീറ്റര്‍ എത്തിയപ്പോള്‍ കാറില്‍നിന്നും ഭാര്യയെ തള്ളിയിട്ട ശേഷം സംഘം ഭര്‍ത്താവുമായി കടന്നു. പരപ്പന്‍കുഴിയില്‍ കുറുന്തോട്ടിക്കണ്ടിയില്‍ ഷാഫിയെയാണ് വെള്ള സിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം.
വീടിന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ ഷാഫിയെ കാറിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ഷാഫിയുടെ ഭാര്യ തടസം പിടിച്ചപ്പോള്‍ ഇവരെയും വലിച്ച് കാറില്‍ കയറ്റുകയായിരുന്നു. കാര്‍ 50 മീറ്റര്‍ പിന്നിട്ടപ്പോള്‍ ഭാര്യയെ കാറിനു പുറത്തേക്ക് തള്ളി സംഘം ഷാഫിയുമായി കടന്നുകളഞ്ഞു. അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.
"
https://www.facebook.com/Malayalivartha