Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്


നിതിന്‍രാജ് ജീവനൊടുക്കിയ കേസ്... ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...


സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാൻ ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി


കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും


പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ വർദ്ധനവ്.... തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...

ഇഡി ഒന്നര വര്‍ഷത്തിലേറെ കാലമായി അന്വേഷിക്കുന്ന കേരളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തും ,ലൈഫ് മിഷന്‍ കോഴക്കേസും എങ്ങുമെത്തിക്കാതെ നിറുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനെ വിവരമാണ് പുറത്തു വരുന്നത്. ലൈഫ് മിഷന്‍ കോഴ ക്കേസിലും, നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലും വിദേശ വിനിമയ നിയമം ലംഘിച്ചിരിക്കുന്നുവെന്നു കാണിച്ചാണ് കേസെടുത്തിരിക്കുന്നത്

17 APRIL 2023 08:03 AM IST
മലയാളി വാര്‍ത്ത

More Stories...

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു...

രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്

നിതിന്‍രാജ് ജീവനൊടുക്കിയ കേസ്... ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...

ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാൻ ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്. മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിപ്പു നല്‍കികൊണ്ടാണ് നോട്ടീസ് അയച്ചിരുന്നത്. സിബി ഐ അറിയിച്ചതനുസരിച്ച് കൃത്യസമയത്ത് തന്നെ കെജിരിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായി. മദ്യനയത്തില്‍ മാറ്റം വരുത്തിയത് അഴിമതി നടത്താന്‍ വേണ്ടിയാണെന്ന് കാണിച്ചാണ് സിബി ഐ കേസെടുത്തിരിക്കുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തി കൊണ്ടാണ് കെജിരിവാളും ആംആദ്മി പാര്‍ട്ടിയും നിലവില്‍ വന്നത്. ഡെല്‍ഹിയില്‍ തുടങ്ങിയ ഭരണം പഞ്ചാബിലേയ്ക്കും വ്യാപിപ്പിച്ചു. നാലിലധികം സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികളുമുണ്ടാക്കി കൊണ്ട് ദേശീയ പാര്‍ട്ടിയെന്ന സ്ഥാനം നേടിയതിന് തൊട്ടുപിന്നാലെയാണ് കെജ്രിവാളിനെ ലക്ഷ്യം വെച്ചു കൊണ്ട് സിബി ഐ നീക്കം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ക്കും, മുഖ്യമന്ത്രിമാര്‍ക്കും, നേതാക്കള്‍ക്കുമെതിരെ ിഡി, സിബി ഐ ഏജന്‍സികള്‍ നിരന്തരം നടത്തി വരുന്ന ചോദ്യം ചെയ്യലും അന്വേഷണവും സാധാരണയായി മാറുകയാണ്. എന്നാല്‍ ഇഡി ഒന്നര വര്‍ഷത്തിലേറെ കാലമായി അന്വേഷിക്കുന്ന കേരളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തും ,ലൈഫ് മിഷന്‍ കോഴക്കേസും എങ്ങുമെത്തിക്കാതെ നിറുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനെ വിവരമാണ് പുറത്തു വരുന്നത്. ലൈഫ് മിഷന്‍ കോഴ ക്കേസിലും, നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലും വിദേശ വിനിമയ നിയമം ലംഘിച്ചിരിക്കുന്നുവെന്നു കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. ആ കേസിലാണ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇപ്പോഴും ജയിലില്‍ കിടക്കുന്നത്. ഇഡിയുടെ ഇതുവരെയുള്ള അന്വേഷണം ചെന്നവസാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലും, ക്ലിഫ് ഹൗസിലുമാണെന്നതാണ് ഞെട്ടിക്കുന്ന വിവരം.

ഡെല്‍ഹി സിബി ഐ ആസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എഎപി പ്രവര്‍ത്തകരും എംഎല്‍എമാരും സിബി ഐ ആസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പഞ്ചാബില്‍ നിന്ന് ഡെല്‍ഹിയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച മന്ത്രമാരെയും എംഎല്‍എമാരേയും അതിര്‍ത്തയില്‍ തടഞ്ഞു. അതിര്‍ത്തിയില്‍ ഓട്ടം നടത്തി പ്രതിഷേധിക്കുകയാണ് പഞ്ചാബ് എഎപി പ്രവര്‍ത്തകര്‍. രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ആയിരത്തിലധികം പോലീസുകാരെ നിയമിച്ചു കൊണ്ട് സര്‍ക്കാരും എഎപി പ്രവര്‍ത്തകരെ നേരിടാന്‍ തയ്യാറായിരിക്കുകയാണ്. ഡ്രോണ്‍ ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പടെ നീരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് അഴിമതി കേസുകളില്‍ പെടുത്തുന്ന സംഭവ പരമ്പരകളില്‍ കെജ്രിവാളിനെയും കുരുക്കിട്ട് പെടുത്തിയെന്ന് വേണം കരുതാന്‍.

ഡെല്‍ഹിയില്‍ മദ്യനയ കേസില്‍ മുന്‍പ് അറസ്റ്റിലായ മലയാളി വിജയ് നായരുടെ ഫോണ്‍ വഴി കെജ്രിവാള്‍ മദ്യവ്യവസായികളുമായി ചര്‍ച്ച നടത്തിയെന്ന മൊഴിയെ തുടര്‍ന്നാണ് കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്നാണ് സിബി ഐ വ്യക്തമാക്കുന്നത്.മദ്യ നയക്കേസില്‍ ഉപമുഖ്യമന്ത്രി മനീഷ്  സിസോദയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ മനീഷ് സിസോദിയയാണ് ഒന്നാം പ്രതി. ഡല്‍ഹി എക്‌സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതിര്‍ന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിസോദിയയുമായി ചേര്‍ന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികള്‍ക്ക് അനധികൃതമായി ടെണ്ടര്‍ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍.

മദ്യനയ അഴിമതി കേസിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്‍പ് വ്യക്തമാക്കിയിരുന്നുയ കോടതിയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ ബോധിപ്പിച്ചതിനും വ്യാജ തെളിവുകള്‍ ഹാജരാക്കിയതിനുമാണ് നിയമനടപടിക്കൊരുങ്ങുന്നത്.

ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ അന്വേഷണ ഏജന്‍സികള്‍ വ്യാജ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് കെജ്രിവാള്‍ ആരോപിച്ചു. സിസോദിയക്കെതിരെ സാക്ഷി പറയാന്‍ അവര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണ്. സിസോദിയയെ കുടുക്കാന്‍ കോടതിയില്‍ കള്ളം പറയുകയാണ് ഇ.ഡി.യും സി.ബി.ഐ.യും. ദിവസവും ഓരോരുത്തരെ പിടിച്ച് കെജ്രിവാളിന്റെയും സിസോദിയയുടെയും പേരു പറയാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

താന്‍ അഴിമതിക്കാരനാണെങ്കില്‍ സത്യസന്ധനായി ലോകത്ത് ആരുമുണ്ടാകില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. രാജ്യത്തിന് പ്രതീക്ഷയുടെ കിരണമായാണ് എഎപി കടന്നുവന്നത്. അതുകൊണ്ടാണ് എഎപിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നത്. എഎപി ആക്രമിക്കപ്പെട്ടതുപോലെ കഴിഞ്ഞ ഏഴര വര്‍ഷത്തിനിടയില്‍ മറ്റൊരു പാര്‍ട്ടിയും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും കെജ്രിവാള്‍ ആരോപിച്ചു.

100 കോടിയുടെ അഴിമതി നടന്നെന്നാണ് ആരോപിക്കപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ആ പണം എവിടെ. നാനൂറില്‍ അധികം റെയ്ഡുകള്‍ നടന്നു. എന്നിട്ടും പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗോവയിലെ തിരഞ്ഞെടുപ്പ് ആ പണം ഉപയോഗിച്ചു എന്നാണ് ആരോപിക്കുന്നത്. എന്നാല്‍ ഗോവയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഎപിക്കുവേണ്ടി പ്രവര്‍ത്തിച്ചവരെ എല്ലാവരെയും ചോദ്യംചെയ്തിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും കെജ്രിവാള്‍പറഞ്ഞു.

മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാള്‍ കാര്യങ്ങള്‍ അക്കമിട്ട് തുറുന്നു പറയുകയാണ്. എന്നാല്‍ കേരളത്തിലാകട്ടെ പിണറായി വിജയന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ഡോളര്‍ക്കടത്ത്, സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി എന്നീ കേസുകളില്‍ മുഖ്യമന്ത്രിക്കു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിരുന്നത്. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നാളിതുവരെ മറുപടി പറഞ്ഞില്ലെന്നതിനേക്കാളുപരി ലൈഫ് മിഷന്‍ പദ്ധതിയ്‌ക്കെതിരെ നിയമസഭയില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കും മുഖ്യന്‍ ഉത്തരം നല്കിയിട്ടില്ല. നിയമസഭ തിരക്കിട്ട് അവസാനിപ്പിച്ച് ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ ശ്രമവും കേരളം കണ്ടതാണ്.

എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ് ഡെല്‍ഹിയില്‍ ഉപമുഖ്യമന്ത്രി സിസോദിയയെ അറസ്റ്റു ചെയ്ത് ആറ് മാസം കഴിഞ്ഞതിന് ശേഷമാണ് കെജ്രിവാളിലേയ്ക്ക് അന്വേഷണം എത്തിച്ചത്. കെജ്രിവാള്‍ പ്രിതപക്ഷ ഐക്യത്തിന് ശ്രമം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ സിബി ഐ യെ വിട്ടത്. കോണ്‍ഗ്രസ് അഖിലേന്‍ഡ്യ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കഴിഞ്ഞ ദിവസം കെജ്രിവാളുമായി ചര്‍ച്ച നടത്തിയതും ശ്രദ്ധേയമാണ്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ കെജ്രിവാള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ ദിവസങ്ങളോളം കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണംവെളുപ്പിച്ചതിന് തെളിവില്ലെന്ന് കണ്ടെത്തി കേസ് അവസാനിപ്പിക്കുകയാണുണ്ടായത്. അതുപോലെ കെജ്രിവാളിനെയും അഴിമതിക്കാരനായി ചിത്രീകരിക്കേണ്ടത് ആവശ്യമാണെന്ന് കേന്ദ്ര നേതത്വം കണക്ക് കൂട്ടിയതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലെന്നാണ് കണക്ക് കൂട്ടുന്നത്.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ദേശീയ തലത്തില്‍ തകര്‍ത്ത് കേരളത്തില്‍ മാത്രം ഒതുക്കുന്നതില്‍ ബിജെപി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ കൂടി പ്രതീക്ഷിക്കുന്ന നേട്ടമുണ്ടാക്കാനായില്ലെങ്കില്‍ സിപിഎമ്മിനും ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെയാരു സാഹചര്യമുണ്ടാക്കിയെടുത്താല്‍ ബിജെപിയ്ക്ക് കേരളത്തില്‍ നുഴഞ്ഞു കയറാന്‍ അവസരം ലഭിക്കുമെന്നും കണക്ക് കൂട്ടുന്നുണ്ട്.അതിന്റെ അവസാന നടപടിയെന്ന നിലയില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ മതിയാകുമെന്ന കണക്ക് കൂട്ടലിലാണ് കേന്ദ്രം. എന്നാല്‍ കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തില്‍ പിണറായിയ്‌ക്കെതിരെ കൂടുതല്‍ കടുത്ത നടപടികളിലേയ്ക്ക ഉടന്‍ കടക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലും പുറത്തു വരുന്നു.

കെജ്രിവാളിനെ കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബി ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെങ്കില്‍ കേരളത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ലൈഫ് മിഷന്‍ കേസില്‍ ഇഡി അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചുറ്റുമുള്ള മുഴുവന്‍ പേരെയും ചോദ്യം ചെയ്തു കഴിഞ്ഞു. ഇഡി അങ്ങനെ മുന്നേറുമ്പോള്‍ ഇതേ ലൈഫ് മിഷന്‍ കേസില്‍ മുന്‍ എംഎല്‍ എ അനില്‍ അക്കര സിബി ഐ അന്വേഷണം ആവശ്യപ്പെട്ടു ന്‌ല്കിയ പരാതിയും, സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ട കേസും സിബി ഐയുടെ പക്കലുണ്ട്. ലൈഫ് മിഷന്‍ കേസിലെ ഫയലുകളില്‍ പലതും വിജിലന്‍സ് , സിബി ഐയ്ക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിപിഎം കേന്ദ്രങ്ങളില്‍ ആശങ്കയേറിയിട്ടുണ്ട്. കേന്ദ്രം ഏത് തരത്തിലുള്ള പ്രതികാര നടപടിയും നടത്തുമെന്നാണ് കെജ്രിവാളിനെ കുടുക്കിയതിലൂടെ വ്യക്തമാകുന്നതെന്നും സിപിഎം വിലയിരുത്തുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു...  (21 minutes ago)

രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്  (27 minutes ago)

ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ഭീകരാക്രമണം... പൊലീസുകാരന് വീരമൃത്യു  (1 hour ago)

മുംബൈയിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ  (1 hour ago)

പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി  (1 hour ago)

ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...  (1 hour ago)

ടി20 പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും...  (1 hour ago)

ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്  (2 hours ago)

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കമാകും...  (2 hours ago)

‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി  (2 hours ago)

നിയമ വിജയവും ധനലാഭവും: വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന രാശികൾ!  (3 hours ago)

സങ്കടക്കാഴ്ചയായി... കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും  (3 hours ago)

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (9 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (9 hours ago)

Malayali Vartha Recommends