ചെറുവള്ളി എസ്റ്റേറ്റും പരിസരവും അനുയോജ്യം തന്നെയാണ് എന്ന വിവിധ പരിശോധനാ റിപ്പോർട്ടുകൾ അംഗീകരിച്ച് കൊണ്ട് വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് നൽകി; ശബരിമല വിമാനത്താവള പദ്ധതി ഉടൻ യാഥാർഥ്യമാകും

ശബരിമല വിമാനത്താവള പദ്ധതി നടപ്പിലാക്കുക എന്നത് ചെയ്‌തു തീർക്കേണ്ടുന്ന വലിയൊരു കടമ്പയാണ് നമുക്ക് മുന്നിൽ നിൽക്കുകയാണ്. അതിൽ കടക്കേണ്ടിയിരുന്ന പ്രധാന കടമ്പ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കിട്ടുക എന്നതായിരുന്നു. വിമാനത്താവളം യാഥാർത്ഥ്യമാകുമെന്ന കാര്യത്തിൽ ഒരു തീരുമാനമായിരിക്കുകയാണ്. വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റും പരിസരവും അനുയോജ്യം തന്നെയാണ് എന്ന വിവിധ പരിശോധനാ റിപ്പോർട്ടുകൾ അംഗീകരിച്ച് കൊണ്ട് വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് നൽകിയിരിക്കുകയാണ്.
ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ നിന്നായി 2,570 ഏക്കർ സ്ഥലം വിമാനത്താവളത്തിനു വേണ്ടി ഏറ്റെടുക്കുക എന്ന തീരുമാനത്തിൽ കഴിഞ്ഞ ഡിസംബർ 31ന് സംസ്ഥാന സർക്കാർ എത്തിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിൽ എസ്റ്റേറ്റിന് പുറത്തുള്ള 307 ഏക്കർ സ്വകാര്യവസ്തുവിന്റെ സാമൂഹികാഘാത പഠനം ജൂണിൽ പൂർത്തിയാകുവാനിരിക്കുകയാണ്. എസ്റ്റേറ്റിന് പുറത്തുനിന്നുള്ള ഭൂമി ഏറ്റെടുക്കുന്നത്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന ഗ്രീൻ ഫീൽഡ് എയർപോർട്ടിന്റെ റൺവേയ്ക്കും മറ്റും വേണ്ടിയാണ്.
സൈറ്റ് ക്ലിയറൻസ് കിട്ടിയതോടെ ഇനി പരിസ്ഥിതി മന്ത്രാലയം, ധനകാര്യമന്ത്രാലയം എന്നിവയുടെ അംഗീകാരത്തിന് അപേക്ഷിക്കാമെന്ന തലത്തിൽ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ഇനി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുള്ളത് എന്ന് വിശദമായി പരിശോധിക്കാം;
*പാരിസ്ഥിതിക, സാമൂഹിക, സാങ്കേതിക, സാമ്പത്തിക ആഘാത പഠനം ആവശ്യമാണ്.
*വിശദ പ്രോജക്ട് റിപ്പോർട്ട് അതായത് (ഡി.പി.ആർ) തയ്യാക്കേണ്ടുന്ന ആവശ്യകതയുണ്ട്.
*സിയാൽ, കിയാൽ മോഡൽ കമ്പനി രജിസ്റ്റർ ചെയ്യേണ്ടുന്ന ആവശ്യകതയുണ്ട്.
*നിക്ഷേപ സമാഹരണം, ടെൻഡർ വിളിച്ച് നിർമ്മാണം എന്നിവയും ചെയ്യേണ്ടുന്ന ആവശ്യകതയുണ്ട്.
*നിയമക്കുരുക്ക്എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൈവശക്കാരായ ബിലീവേഴ്സ് ചർച്ചും സർക്കാരും തമ്മിലുള്ള കേസ് പാലാ കോടതിയിൽ ഇപ്പോഴും തുടരുന്നുണ്ട്. ഭൂമിയുടെ കരം അടയ്ക്കാനുള്ള അനുവാദം ഹൈക്കോടതി ഉത്തരവിലൂടെ ബിലീവേഴ്സ് ചർച്ച് നേടിയെടുത്തു. സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികൾ ഹൈക്കോടതിയിലും പോയിരിക്കുകയാണ്.
*3,500 മീറ്റർ റൺവേ ആവശ്യമാണ്.
*2,570 ഏക്കർ സ്ഥലം ആവശ്യമാണ്. ഈ കടമ്പകൾ കൂടെ കഴിഞ്ഞാൽ കാര്യങ്ങൾ ഒരു തലത്തിൽ എത്തുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
*ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രയോജനമുള്ള ഒന്ന് തന്നെയാണ് ശബരിമല വിമാനത്താവളം. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലേയ്ക്ക് യാത്ര എളുപ്പമാകുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. തീർത്ഥാടന ടൂറിസത്തിനും സുഗന്ധവ്യഞ്ജന കയറ്റുമതിയ്ക്കും സാദ്ധ്യതകൾ വളരെ കൂടുതലാണ്. പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന്റെ നിർണായക അനുമതിയാണ് കിട്ടിയിരിക്കുന്നത്. ഇനി ഏറ്റവും പ്രധാനമായ കാര്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നതാണ്.
https://www.facebook.com/Malayalivartha

























