Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്


നിതിന്‍രാജ് ജീവനൊടുക്കിയ കേസ്... ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...


സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാൻ ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി


കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും


പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ വർദ്ധനവ്.... തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...

കുറച്ചു ദിവസമായി പുറത്തുവരുന്ന വാർത്തകളിൽ ശ്രദ്ധ നേടുന്ന ഒന്നാണ് ആതിഖ് അഹമ്മദിന്റെ കൊലയും അതിനു പിന്നിലെ ദുരൂഹതകളും. എന്നാൽ കേരളത്തിലെ മാധ്യമങ്ങൾ മറച്ചു വയ്ക്കുന്ന ഒരു ഞെട്ടിക്കുന്ന യാഥാർത്ഥ്യമുണ്ട്.

17 APRIL 2023 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു...

രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്

നിതിന്‍രാജ് ജീവനൊടുക്കിയ കേസ്... ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...

ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാൻ ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി

കുറച്ചു ദിവസമായി പുറത്തുവരുന്ന വാർത്തകളിൽ ശ്രദ്ധ നേടുന്ന ഒന്നാണ് ആതിഖ് അഹമ്മദിന്റെ കൊലയും അതിനു പിന്നിലെ ദുരൂഹതകളും. എന്നാൽ കേരളത്തിലെ മാധ്യമങ്ങൾ മറച്ചു വയ്ക്കുന്ന ഒരു ഞെട്ടിക്കുന്ന യാഥാർത്ഥ്യമുണ്ട്. ഇയാൾ ഐ.എസ്.ഐ യുടെ ഇന്ത്യൻ ഏജൻ്റ് ആയിരുന്നു എന്ന കാര്യം. ഇത് സംബന്ധിച്ച് വ്യക്തമായ മൊഴിയാണ് ഇയാളുടേതായി കോടതിയിൽ നൽകിയിട്ടുള്ളത്. വെടി അങ്ങ് യുപിയിൽ ആണെങ്ക​ഗിലും കേരളത്തിൽ അതിന്റെ കരച്ചിലാണ് എന്ന് സോഷ്യൽമാഡിയ സാക്ഷ്യപ്പെടുത്തുന്നു.

ആതിഖ് അഹമ്മദ് ഐഎസ്ഐ ഏജന്റായിരുന്നു എന്നത് കേരളത്തിലെ മാധ്യമങ്ങൾ മറച്ചു വയ്ക്കുന്നു എന്നും, അത് ആരെ രക്ഷിക്കാൻ വേണ്ടിയാണ് എന്ന് മനസിലാവുന്നുണ്ടെന്നുമാണ് ബിജെപി വക്താവ് സന്ദീപ് വചസ്പതി ഫെയ്സ്ഒ ബുക്കിൽ ഒരു കുറിപ്പെഴുതിയിട്ടുള്ളത്. കുറിപ്പിന്റം പൂർണ്ണരൂപം ഇങ്ങനെയാണ്.

 

കേരളത്തിലെ മാധ്യമങ്ങൾ ആതിഖ് അഹമ്മദിനെ വെറും ഒരു ക്രിമിനൽ ആയി മാത്രമാണ് അവതരിപ്പിക്കുന്നത്. അല്പം കൂടി കടത്തി 100 കേസുകളിൽ പ്രതിയാണെന്നും പറയുന്നു. എന്നാൽ ഇയാൾ ഐ.എസ്.ഐയുടെ ഇന്ത്യൻ ഏജൻ്റ് ആയിരുന്നു എന്ന കാര്യം മലയാള മാധ്യമങ്ങൾ മറച്ചു വെക്കുകയാണ്.

പഞ്ചാബ് അതിർത്തിയിൽ ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാൻ ആയുധങ്ങളും പണവും എത്തിച്ചതിനെ കുറിച്ച് അറിയാമെന്നും തന്നെ അവിടെ എത്തിച്ചാൽ അവ കണ്ടെത്താൻ പൊലീസിനെ സഹായിക്കാമെന്നും ഇയാൾ നൽകിയ മൊഴി കോടതിക്ക് മുന്നിൽ ഉണ്ട്. ഇയാൾ സമാജ് വാദി പാർട്ടി നേതാവ് ആയിരുന്നു എന്നത് കൂടി കൂട്ടി വായിക്കുമ്പോൾ കൊലപാതകത്തിന് പിന്നിൽ ദുരൂഹത തള്ളിക്കളയാൻ കഴിയില്ല.

ആതിഖ് അഹമ്മദ് വായ തുറന്നാൽ ആരുടെ ഒക്കെ മുഖംമൂടി അഴിയുമായിരുന്നു എന്ന് ആലോചിച്ചാൽ ഈ മരണത്തിൻ്റെ ഗുണഭോക്താക്കളെ തിരിച്ചറിയാൻ കഴിയും. കൊലപാതകികൾക്ക് സമാജ് വാദി പാർട്ടിയുമായി ബന്ധമുണ്ട് എന്ന വാർത്തകൾ കൂടി പുറത്ത് വരുന്നുണ്ട്. കൊലയാളികൾ ജയ് ശ്രീറാം വിളിച്ചു എന്നൊക്കെ പറഞ്ഞ് പുതിയ തിയറി അവതരിപ്പിക്കുന്നവർ മുംബൈ ആക്രമണ കേസ് പ്രതി അജ്മൽ കസബ് കയ്യിൽ രാഖി ധരിച്ചിരുന്നു എന്ന കാര്യം മറക്കരുത്.

അത് കൊണ്ടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സുരക്ഷയിൽ വീഴ്ച വരുത്തിയ പൊലീസുകാരെ സസ്പെൻഡ് ചെയ്തതും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതും...ഇതാണ് പോസ്റ്റ്. കൊടും കുറ്റവാളി എന്ന് വെറുതെ പറയുന്നതിനേക്കാൾ ആസൂത്രിതമായ കുറ്റകൃത്യങ്ങളുടെ തലതൊട്ടപ്പനാണ് ആതിഖലി എന്നുവേണം പറയാൻ.


വീട്ടിലെ ദാരിദ്ര്യത്തില്‍നിന്ന് രക്ഷതേടാന്‍ ചെറിയ മോഷണങ്ങളുമായിട്ടായിരുന്നു ആതിഖിന്റെ തുടക്കം. 17-ാം വയസ്സില്‍ കൊലക്കേസില്‍ പ്രതിയായി. കൗമാരം പിന്നിട്ടതിനെ തുടർന്ന്ഗുണ്ടാസംഘങ്ങള്‍ക്കൊപ്പം ചേർന്നു പ്രവർത്തിച്ചു തുടങ്ങി. പിന്നീടങ്ങോട്ട് എതിരാളികളില്ലാത്ത ഗുണ്ടാത്തലവനായി വളരുകയായിരുന്നു. ഈ ക്രിമിനൽ പശ്ചാത്തലത്തോടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എം.എല്‍.എ.യായും എം.പി.യായും രാഷ്ട്രീയത്തിൽ സജീവമായി.


17-ാം വയസ്സില്‍ അലഹാബാദില്‍ നടന്ന ഒരു കൊലപാതകത്തില്‍ പ്രതിയായി. തട്ടിക്കൊണ്ടുപോകല്‍, പണം തട്ടിയെടുക്കൽ, കൊലപാതകങ്ങള്‍ എന്നിവയടക്കം നൂറുകണക്കിന് കേസുകൾ. ഏകദേശം നൂറിലേറെ ക്രിമിനല്‍ കേസുകളില്‍ അതീഖ് അഹമ്മദ് പ്രതിയായിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തനിക്കെതിരേ ക്രിമിനല്‍ കേസുകളൊന്നും ഇല്ലെന്നായിരുന്നു ആതിഖ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

പല കേസുകളിലും അതിനോടകം ജാമ്യം നേടുകയോ കുറ്റവിമുക്തനാവുകയോ ചെയ്തിരുന്നു.
ഉത്തര്‍പ്രദേശില്‍ ഗുണ്ടാനിയമപ്രകാരം പോലീസ് കേസെടുത്ത ആദ്യത്തെയാളാണ് അതിഖ് അഹമ്മദ്.2005-ല്‍ രാജുപാല്‍ കൊലക്കേസില്‍ പ്രതിയായതോടെയാണ് അതിഖ് അഹമ്മദിന് തിരിച്ചടികള്‍ നേരിട്ടുതുടങ്ങിയത്. നിയമസഭ തിരഞ്ഞെടുപ്പില്‍ അലഹാബാദ് വെസ്റ്റില്‍നിന്ന് വിജയംനേടി ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ബി.എസ്.പി. എം.എല്‍.എ.യായ രാജുപാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ അതിഖിന്റെ സഹോദരനായ ഖാലിദ് അസീമായിരുന്നു രാജുപാലിന്റെ എതിര്‍സ്ഥാനാര്‍ഥി. ഇതിനെ തുടർന്നുള്ള പകയാണ് കൊലയ്ക്ക കാരണമെന്നാണ് പോലീസ് ഭാഷ്യം. രാജു പാലിനോട് തിരഞ്ഞെടുപ്പിൽ അഷ്‌റഫ് പരാജയപ്പെട്ടതിനെ തുടർന്ന് അതിഖ് കടുത്ത ദേഷ്യത്തിലായിരുന്നു.

എം.എൽ.എ രാജു പാൽ ഭാര്യയോടൊത്ത് വാഹനം ഓടിച്ച് പോകിമ്പോൾ രണ്ട് കാറുകൾ അയാളെ പിന്തുടരുകയും വിജനമായ സ്ഥലത്ത് എത്തിയപ്പോൾ ആതിഖിന്റെ ആളുകൾ അവരെ വളയുകയും ചെയ്തു. ഏകദേശം ഒരുഡസനോളം ഷാർപ്പ് ഷൂട്ടർമാർ ആയിരുന്നു വോഹനം വളഞ്ഞത്. അവർ നൂറുകണക്കിന് വെടിയുതിർത്തു,.

9 MM തോക്കുകളും കളും AK47 ഉം ഉപയോഗിച്ച് നൂറുകണക്കിന് റൗണ്ട് നിറയൊഴിച്ചു. 19 വെടിയുണ്ടകളാണ് രാജുപാലിന്റെ ശരീരത്തിൽ തുളച്ചുകയറിയത്. കൃത്യത്തിന് ശേഷം വെടിവെച്ചവർ കടന്നുകളഞ്ഞു. അവിടെയും അവസാനിച്ചില്ല ക്രൂരതയുടെ വിറങ്ങലിക്കുന്ന കഥ. കൊല്ലപ്പെട്ട രാജു പാലിന്റെ അനുയായികൾ മൃതദേഹം ടെമ്പോയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഈ വാർത്ത ആതിഖ് അറിയുകയും വീണ്ടും ഷാർപ്പ് ഷൂട്ടർമാരെ എത്തിച്ച് രാജു പാലിന്റെ മൃതദേഹം ആവർത്തിച്ച് വെടിവയ്ക്കുകയും ചെയ്തു. അയാൾ മരിച്ചുവെന്ന് ഉറപ്പിച്ചിട്ടും വെടിയുതിർക്കുകയായിരുന്ു. ഏതാണ്ട് നൂറുകണക്കിനാളുകളെയാണ് ആതിഖ് ഇതിനോടകം കൊന്നൊടുക്കിയത്. ന്നാൽ ഐഎസ്ഐ ബന്ധവും ക്രൂരമായ നൂറുകണക്കിന് കൊലയും നടത്തിയ ക്രിമിനലിനുവേണ്ടി കരയുകയാണ് ഇങ്ങ് കേരളത്തിൽ എംപി എഎ റഹിമും,കെ ടി ജലീലും. മറ്റൊരു സാഹചര്യത്തിലുമില്ലാത്ത വിലാപപമാണ് രണ്ടളുടെയും ഫെയ്സ്ബുക്ക് പോസ്റ്റിലുള്ളത്.

എന്നാൽ കൊല്ലപ്പെട്ട പ്രതിയുടെ ഐഎസ് ഐ പശ്ചാത്തലത്തെപ്പറ്റിയോ, കൊന്നൊടുക്കിയവരുടെ നീണ്ട നിരയെപ്പറ്റിയോ കണക്കിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തെപ്പറ്റിയോ ഒരക്ഷരം രണ്ടാൾക്കുംമില്ല. മറിച്ച് നല്ല പച്ചയായ രോദനം മാത്രം. ദേശാഭിമാനിയിലെ എഡിറ്റോറിയൽ വാചകങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ് ജലീലിന്റെ പ്രതിക്കായുള്ള കരച്ചിൽ. നിയമം കയ്യിലെടുത്തു, കൊലയ്ക്ക് കൊല എന്ന നിലയിലാണോ നീതി നടപ്പാക്കേണ്ടത് എന്നൊക്കെ രണ്ടാളും പോസ്റ്റിൽ ചോദിച്ചിട്ടുണ്ട്.

എന്നാൽ ടിപി ചന്ദ്ര ശേഖരന്റെയും ജയകൃഷ്ണൻ മാഷിന്റെയും കൊലകളെപ്പറ്റി ചോദിച്ചുകൊണ്ട് വരുന്ന കമന്റുകളാണ് നിരവധി. അവർക്കൊക്കെ സിപിഎം വിധി കൽപ്പിച്ചത് സുപ്രീംകോടതി അനുമതിയോടെ ആയിരുന്നോ എന്ന് ചോദിക്കുന്നുണ്ട് ചിലർ. പ്രതികൾക്കുമാത്രം ലഭ്യമാകുന്ന ഒരു തരം പ്രത്യേക മാനുഷിക പരി​ഗണനയാണ് പോസ്റ്റുകൾക്കാധാരം.

ക്രിമിനലെന്ന് ആരോപിക്കപ്പെടുന്ന അതീഖ് അഹമ്മദ് 5 തവണ എം.എൽ.എയും ഒരു തവണ എം.പിയുമായ വ്യക്തിയാണ്. അദ്ദേഹത്തെയും സഹോദരനെയും കൊലപാതകമുൾപ്പടെയുള്ള കേസുകൾക്ക് അറസ്റ്റ് ചെയ്യുന്നു. മക്കളെയും സഹോദരങ്ങളെയും കൊല്ലുന്നു, ജയിലിലടയ്ക്കുന്നു. പെൺമക്കളെ ബാലികാ സദനത്തിലാക്കുന്നു...രാജ്യത്തെ നടുക്കിയ ഈ സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസിൻ്റെയോ ലീഗിൻ്റെയോ പ്രതികരണങ്ങളൊന്നും കാണാത്തത് എന്നെ ശരിക്കും അൽഭുതപ്പെടുത്തി.

എന്നാണ് ജലീലിന്റെ കരച്ചിൽ. ഇ.ഡിയെ ഭയപ്പെടാത്ത കമ്മ്യൂണിസ്റ്റുകാർ മാത്രമാണ് മോദി ഇന്ത്യയിലെ പ്രതീക്ഷാ തുരുത്ത്. ഇത് മനസ്സിലാക്കേണ്ടവർ മനസ്സിലാക്കിയാൽ അവർക്ക് നന്നു. എന്നുകൂടി ജലീലിക്കാ ഹൃദയം പൊട്ടി കരഞ്ഞു കൊണ്ട് പോസ്റ്റിൽ പറയുന്നുണ്ട്. മനുഷ്യ സ്നേഹം കൊണ്ട് ിങ്ങനെ വീർപ്പുമുട്ടിക്കല്ലേ ഇക്കാ എന്നല്ലാതെ എന്തുപറയാൻ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു...  (21 minutes ago)

രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്  (27 minutes ago)

ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ഭീകരാക്രമണം... പൊലീസുകാരന് വീരമൃത്യു  (1 hour ago)

മുംബൈയിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ  (1 hour ago)

പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി  (1 hour ago)

ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...  (1 hour ago)

ടി20 പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും...  (1 hour ago)

ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്  (2 hours ago)

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കമാകും...  (2 hours ago)

‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി  (2 hours ago)

നിയമ വിജയവും ധനലാഭവും: വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന രാശികൾ!  (3 hours ago)

സങ്കടക്കാഴ്ചയായി... കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും  (3 hours ago)

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (9 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (9 hours ago)

Malayali Vartha Recommends