Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്


നിതിന്‍രാജ് ജീവനൊടുക്കിയ കേസ്... ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...


സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാൻ ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി


കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും


പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ വർദ്ധനവ്.... തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...

വളഞ്ഞിട്ട് പൂട്ടാന്‍ ഇ.ഡിയും ,സിബി ഐയും പിണറായിയ്ക്ക് മുട്ടിടിപ്പേറി കുരുക്കില്‍ മുറുകി കെജ്രിവാള്‍.

17 APRIL 2023 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു...

രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്

നിതിന്‍രാജ് ജീവനൊടുക്കിയ കേസ്... ഒന്നാം പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...

ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കാൻ ‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്.  സിബി ഐ അറിയിച്ചതനുസരിച്ച് കൃത്യസമയത്ത് തന്നെ കെജിരിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായി.  നാലിലധികം സംസ്ഥാനങ്ങളില്‍ ജനപ്രതിനിധികളുമുണ്ടാക്കി കൊണ്ട് ദേശീയ പാര്‍ട്ടിയെന്ന സ്ഥാനം നേടിയതിന് തൊട്ടുപിന്നാലെയാണ് കെജ്രിവാളിനെ ലക്ഷ്യം വെച്ചു കൊണ്ട് സിബി ഐ നീക്കം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ക്കും, മുഖ്യമന്ത്രിമാര്‍ക്കും, നേതാക്കള്‍ക്കുമെതിരെ ഇഡി, സിബി ഐ ഏജന്‍സികള്‍ നിരന്തരം നടത്തി വരുന്ന ചോദ്യം ചെയ്യലും അന്വേഷണവും സാധാരണയായി മാറുകയാണ്. എന്നാല്‍ ഇഡി ഒന്നര വര്‍ഷത്തിലേറെ കാലമായി അന്വേഷിക്കുന്ന കേരളത്തിലെ നയതന്ത്ര സ്വര്‍ണ്ണക്കടത്തും ,ലൈഫ് മിഷന്‍ കോഴക്കേസും എങ്ങുമെത്തിക്കാതെ നിറുത്തിയിരിക്കുന്നതിന്റെ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനെ വിവരമാണ് പുറത്തു വരുന്നത്.
ലൈഫ് മിഷന്‍ കോഴ ക്കേസിലും, നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസിലും വിദേശ വിനിമയ നിയമം ലംഘിച്ചിരിക്കുന്നുവെന്നു കാണിച്ചാണ് കേസെടുത്തിരിക്കുന്നത്. ആ കേസിലാണ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഇപ്പോഴും ജയിലില്‍ കിടക്കുന്നത്. ഇഡിയുടെ ഇതുവരെയുള്ള അന്വേഷണം ചെന്നവസാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലും, ക്ലിഫ് ഹൗസിലുമാണെന്നതാണ് ഞെട്ടിക്കുന്ന വിവരം.

100 കോടിയുടെ അഴിമതി നടന്നെന്നാണ് ആരോപിക്കപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ആ പണം എവിടെ. നാനൂറില്‍ അധികം റെയ്ഡുകള്‍ നടന്നു. എന്നിട്ടും പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഗോവയിലെ തിരഞ്ഞെടുപ്പ് ആ പണം ഉപയോഗിച്ചു എന്നാണ് ആരോപിക്കുന്നത്. എന്നാല്‍ ഗോവയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഎപിക്കുവേണ്ടി പ്രവര്‍ത്തിച്ചവരെ എല്ലാവരെയും ചോദ്യംചെയ്തിട്ടും ഒന്നും കണ്ടെത്തിയില്ലെന്നും കെജ്രിവാള്‍പറഞ്ഞു.

മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാള്‍ കാര്യങ്ങള്‍ അക്കമിട്ട് തുറുന്നു പറയുകയാണ്. എന്നാല്‍ കേരളത്തിലാകട്ടെ പിണറായി വിജയന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ഡോളര്‍ക്കടത്ത്, സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി എന്നീ കേസുകളില്‍ മുഖ്യമന്ത്രിക്കു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിരുന്നത്. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നാളിതുവരെ മറുപടി പറഞ്ഞില്ലെന്നതിനേക്കാളുപരി ലൈഫ് മിഷന്‍ പദ്ധതിയ്‌ക്കെതിരെ നിയമസഭയില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കും മുഖ്യന്‍ ഉത്തരം നല്കിയിട്ടില്ല. നിയമസഭ തിരക്കിട്ട് അവസാനിപ്പിച്ച് ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ ശ്രമവും കേരളം കണ്ടതാണ്.

എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ് ഡെല്‍ഹിയില്‍ ഉപമുഖ്യമന്ത്രി സിസോദിയയെ അറസ്റ്റു ചെയ്ത് ആറ് മാസം കഴിഞ്ഞതിന് ശേഷമാണ് കെജ്രിവാളിലേയ്ക്ക് അന്വേഷണം എത്തിച്ചത്. കെജ്രിവാള്‍ പ്രിതപക്ഷ ഐക്യത്തിന് ശ്രമം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ സിബി ഐ യെ വിട്ടത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ദേശീയ തലത്തില്‍ തകര്‍ത്ത് കേരളത്തില്‍ മാത്രം ഒതുക്കുന്നതില്‍ ബിജെപി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ കൂടി പ്രതീക്ഷിക്കുന്ന നേട്ടമുണ്ടാക്കാനായില്ലെങ്കില്‍ സിപിഎമ്മിനും ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്.
അങ്ങനെയാരു സാഹചര്യമുണ്ടാക്കിയെടുത്താല്‍ ബിജെപിയ്ക്ക് കേരളത്തില്‍ നുഴഞ്ഞു കയറാന്‍ അവസരം ലഭിക്കുമെന്നും കണക്ക് കൂട്ടുന്നുണ്ട്.അതിന്റെ അവസാന നടപടിയെന്ന നിലയില്‍ പിണറായിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ മതിയാകുമെന്ന കണക്ക് കൂട്ടലിലാണ് കേന്ദ്രം. എന്നാല്‍ കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തില്‍ പിണറായിയ്‌ക്കെതിരെ കൂടുതല്‍ കടുത്ത നടപടികളിലേയ്ക്ക ഉടന്‍ കടക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലും പുറത്തു വരുന്നു.

കെജ്രിവാളിനെ കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ സിബി ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെങ്കില്‍ കേരളത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ലൈഫ് മിഷന്‍ കേസില്‍ ഇഡി അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചുറ്റുമുള്ള മുഴുവന്‍ പേരെയും ചോദ്യം ചെയ്തു കഴിഞ്ഞു.

ഇഡി അങ്ങനെ മുന്നേറുമ്പോള്‍ ഇതേ ലൈഫ് മിഷന്‍ കേസില്‍ മുന്‍ എംഎല്‍ എ അനില്‍ അക്കര സിബി ഐ അന്വേഷണം ആവശ്യപ്പെട്ടു ന്‌ല്കിയ പരാതിയും, സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ട കേസും സിബി ഐയുടെ പക്കലുണ്ട്. ലൈഫ് മിഷന്‍ കേസിലെ ഫയലുകളില്‍ പലതും വിജിലന്‍സ് , സിബി ഐയ്ക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിപിഎം കേന്ദ്രങ്ങളില്‍ ആശങ്കയേറിയിട്ടുണ്ട്. കേന്ദ്രം ഏത് തരത്തിലുള്ള പ്രതികാര നടപടിയും നടത്തുമെന്നാണ് കെജ്രിവാളിനെ കുടുക്കിയതിലൂടെ വ്യക്തമാകുന്നതെന്നും സിപിഎം വിലയിരുത്തുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു...  (22 minutes ago)

രണ്ടും കൽപ്പിച്ച് ഇറാൻ... ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കുമെന്ന വെല്ലുവിളിയുമായി ഡോണൾഡ് ട്രംപ്  (28 minutes ago)

ജമ്മു കാശ്മീരിലെ അനന്ത്നാഗിൽ ഭീകരാക്രമണം... പൊലീസുകാരന് വീരമൃത്യു  (1 hour ago)

മുംബൈയിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ  (1 hour ago)

പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി  (1 hour ago)

ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും...  (1 hour ago)

ടി20 പരമ്പരയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യ ഇന്ന് സിംബാബ്‌വെയെ നേരിടും...  (1 hour ago)

ഇന്ന് സംസ്ഥാന വ്യാപകമായി കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്  (2 hours ago)

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സ്കോട്ട്‌ലാൻഡിലെ ഗ്ളാസ്ഗോയിൽ തുടക്കമാകും...  (2 hours ago)

‘പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി  (2 hours ago)

നിയമ വിജയവും ധനലാഭവും: വ്യാഴാഴ്ച ഭാഗ്യം തെളിയുന്ന രാശികൾ!  (3 hours ago)

സങ്കടക്കാഴ്ചയായി... കുമ്പളയില്‍ ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞുവീണു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

കണ്ഠരര് രാജീവര് ശബരിമല തന്ത്രിസ്ഥാനത്ത് തുടരണമോ? തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് നിർണായക തീരുമാനമെടുക്കും  (3 hours ago)

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (9 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (9 hours ago)

Malayali Vartha Recommends