കെൽട്രോൺ എം.ഡിയ്‌ക്ക് എം.ശിവശങ്കരന്റെ അവസ്ഥ വരും; വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടും; സാധാരണക്കാരനെ പിഴിഞ്ഞ് സ്വകാര്യ കമ്പനിയ്‌ക്ക് പണമുണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

എം.ശിവശങ്കറിനെ കുറിച്ച് നിർണായകമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെൽട്രോൺ എം.ഡിയ്‌ക്ക് എം.ശിവശങ്കരന്റെ അവസ്ഥ വരുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത് . കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി .
വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും സാധാരണക്കാരനെ പിഴിഞ്ഞ് സ്വകാര്യ കമ്പനിയ്‌ക്ക് പണമുണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മോദിയുടെ സന്ദർശനം ഒരു ചലനവും ഉണ്ടാക്കില്ലെന്ന് മാത്രമല്ല പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വാട്ടർ മെട്രോയും പ്രധാനമന്ത്രിയുമായി എന്താണ് ബന്ധമെന്ന് അറിയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി .
അതേസമയം എഐ ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു.ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് കെല്‍ട്രോണ്‍ ആണെന്ന പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രംഗത്ത് വന്നിരുന്നു. . ക്യാമറകളുടെ വില സംബന്ധിച്ചും സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ചും
പറയേണ്ടത് പദ്ധതി തയ്യാറാക്കിയ കെല്‍ട്രോണ്‍ ആണ്. കെല്‍ട്രോണാണ് പദ്ധതി തയ്യാറാക്കിയത് മോട്ടോര്‍ വാഹനവകുപ്പല്ല. കെല്‍ട്രോണ്‍ സര്‍ക്കാര്‍ സ്ഥാപനമാണ്. ഇതിനുള്ള ശേഷി കെല്‍ട്രോണിന് ഉള്ളതുകൊണ്ടാണ് അവരെ ഏല്‍പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2018-ല്‍ ആണ് പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിച്ചത് . 2021-ല്‍ ആണ് ഞാന്‍ മന്ത്രിയായത്. അതിനു മുന്‍പുതന്നെ ഈ പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞിരുന്നുവെന്നും ആന്റണി രാജു വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















