സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വന്ദേ ഭാരതിൽ...വികസനത്തിൽ താൻ രാഷ്ട്രീയം കാണുന്നില്ല...വന്ദേഭാരതിനു സാധാരണ ട്രെയിൻ സർവീസിൽ കവിഞ്ഞ പ്രാധാന്യം നൽകേണ്ടതില്ലെന്ന നിലപാടാണു സമൂഹ മാധ്യമങ്ങളിൽ സിപിഎമ്മിന്റെ പേരിൽ പ്രചരിക്കുന്നത്....

സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വന്ദേ ഭാരത് ട്രെയിനിന്റെ ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ചതിനെ പുകഴ്ത്തി റെയില്‍വേ പിഎസി ചെയര്‍മാനും ബിജെപി നേതാവുമായ പി.കെ.കൃഷ്ണദാസ്. എം.വി.ജയരാജന്‍ ജനവികാരം ഉള്‍ക്കൊണ്ടാണു പ്രവർത്തിച്ചത്. വന്ദേ ഭാരതിൽ കോൺഗ്രസുകാർ പോസ്റ്റര്‍ ഒട്ടിച്ചതില്‍ കെ.സുധാകരന്‍ ജനങ്ങളോട് മാപ്പു പറയണം..കേരളത്തിന് അനുവദിച്ച വന്ദേ ഭാരതിനെ ഒരു വിഭാഗം സിപിഎം പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പരിഹസിക്കുന്നതിനിടെയാണ് സ്വീകരിക്കാൻ എം.വി.ജയരാജൻ പൊന്നാടയുമായി എത്തിയത്. വികസനത്തിൽ താൻ രാഷ്ട്രീയം കാണുന്നില്ലെന്നും അതുകൊണ്ടാണു ക്ഷണം സ്വീകരിച്ചു ചടങ്ങിൽ പങ്കെടുത്തതെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. യുഡിഎഫും ബിജെപിയും സിൽവർലൈനിനെ ശക്തമായി എതിർക്കുന്നതു പോലെ വന്ദേ ഭാരതിന്റെ ബോഗികൾ പൊളിച്ചടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരതിനു സാധാരണ ട്രെയിൻ സർവീസിൽ കവിഞ്ഞ പ്രാധാന്യം നൽകേണ്ടതില്ലെന്ന നിലപാടാണു സമൂഹ മാധ്യമങ്ങളിൽ സിപിഎമ്മിന്റെ പേരിൽ പ്രചരിക്കുന്നത്. അതിനാൽ, ക്ഷണമുണ്ടായിട്ടും മറ്റു പല സ്ഥലങ്ങളിലും സിപിഎം നേതാക്കൾ മാറി നിന്നപ്പോഴാണ് കണ്ണൂരിൽ ജില്ലാ സെക്രട്ടറി തന്നെ പങ്കെടുത്തത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെ.വി.സുമേഷ് എംഎൽഎ, കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ എന്നിവരും ഒപ്പമുണ്ടായിരുന്നു.കണ്ണൂരിൽ ആദ്യം സഖാക്കൾ ആരുമുണ്ടാകില്ല എന്നാണ് കരുതിയത്..പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് എം വി ജയരാജന്റെ വരവ്. ഇവിടെയാണ് രാഷ്ട്രിയവും പാർട്ടിയുടെ കോടിയുടെ നിറവും ഒന്നും നോക്കാതെ വികസനത്തിന്റെ കാര്യത്തിൽ രാജ്യം കുതിക്കുമ്പോൾ മുൻപോട്ട് പോകുമ്പോൾ ഇതുപോലെ കൂടെ നിക്കണം...
https://www.facebook.com/Malayalivartha























