Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മലയാള സിനിമയില്‍ നിന്നും, ഈ ലോകത്ത് നിന്നും മാമുക്കോയ വിടവാങ്ങിയിരിക്കുകയാണ്.... തീരാനഷ്ടമാണ് ഈ വിയോഗം. ഇങ്ങനെ പറയാന്‍ കാരണമുണ്ട്.... മലയാളിയുടെ നര്‍മത്തെ നവീകരിച്ച നിത്യഹരിത കോമഡി സ്റ്റാറാണ് മാമുക്കോയ....

26 APRIL 2023 05:28 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ നിന്നും, ഈ ലോകത്ത് നിന്നും മാമുക്കോയ വിടവാങ്ങിയിരിക്കുകയാണ്. തീരാനഷ്ടമാണ് ഈ വിയോഗം. ഇങ്ങനെ പറയാന്‍ കാരണമുണ്ട്. മലയാളിയുടെ നര്‍മത്തെ നവീകരിച്ച നിത്യഹരിത കോമഡി സ്റ്റാറാണ് മാമുക്കോയ. അത്രയ്ക്കധികം മലയാളിയുടെ നര്‍മത്തെ പുതിയൊരു ദിശയിലേക്ക് അദ്ദേഹം കൊണ്ടുപോയിട്ടുണ്ട്.ഒരുകാലത്ത് സ്ലാപ്പ് സ്റ്റിക്ക് രീതികളില്‍ മുന്നോട്ട് പോയിരുന്ന നര്‍മമായിരുന്നു മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതിനെ ഒരു ഭാഷയെ കേന്ദ്രീകരിച്ചുള്ള നര്‍മത്തിലേക്ക് കൊണ്ടുവന്നതില്‍ പ്രധാനിയാണ് മാമുക്കോയ. കോഴിക്കോടന്‍ ഭാഷ ഇത്രത്തോളം ജനകീയമാക്കുന്നതില്‍ മാമുക്കോയയോളം വിജയിച്ച മറ്റൊരു കലാകാരന്‍ ഉണ്ടാവുമോ എന്ന് പോലും സംശയമാണ്.നാല് ദശാബ്ദത്തോളം നീളുന്നതാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം. മലയാള സിനിമ 1980കളില്‍ ന്യൂജനറേഷനിലേക്ക് കടക്കുമ്പോഴും, പിന്നീട് അത് മാറി 2010ല്‍ മറ്റൊരു ന്യൂജനറേഷനിലേക്ക് എത്തിയപ്പോഴും മാമുക്കോയ അതിന്റെ ഭാഗമായിരുന്നു. കോമഡി മാത്രമല്ല സീരിയസ് രംഗങ്ങളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. 1946 ജൂലായ് അഞ്ചിന് ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പച്ചി ആയിഷയുടെ മകനായിട്ടായിരുന്നു മാമുക്കോയയുടെ ജനനം.

പിന്നീടായിരുന്നു അദ്ദേഹം വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്.നാടക നടനായിട്ടായിരുന്നു അദ്ദേഹം കരിയര്‍ ആരംഭിച്ചത്. അവിടെ അദ്ദേഹം ശോഭിച്ചെങ്കിലും മലയാള സിനിമ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. 1979ല്‍ അദ്ദേഹത്തിന് കാത്തിരുന്ന അവസരം തേടിയെത്തി. നിലമ്പൂര്‍ ബാലന്റെ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം.പക്ഷേ പിന്നെയും നാല് വര്‍ഷം പിന്നിട്ടു അദ്ദേഹത്തിന് വീണ്ടുമൊരു റോള്‍ തേടിയെത്താന്‍. സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിന് ശേഷമാണ് അദ്ദേഹം മികച്ച വാണിജ്യ സിനിമകളുടെ ഭാഗമാകുന്നത്. നടന്‍ ശ്രീനിവാസനാണ് മാമുക്കോയയെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. വൈകാതെ തന്നെ ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലേക്ക് സത്യന്‍ അന്തിക്കാട് അദ്ദേഹത്തെ അഭിനയിക്കാന്‍ വിളിക്കുകയും ചെയ്തു. ഈ റോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.വൈകാതെ തന്നെ ശ്രീനിവാസന്റെ കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക എന്ന കഥാപാത്രം മലയാള സിനിമയിലാകെ മാമുക്കോയയെ പ്രശസ്തനാക്കി. ഈ റോള്‍ ഇന്നും മലയാളികള്‍ ട്രോളുകളായും മറ്റും ഉപയോഗിക്കുന്നുണ്ട്. ഗഫൂര്‍ക്ക ദോസ്ത് എന്ന പ്രയോഗവും ഏറെ ചിരി പ ടര്‍ത്തിയിരുന്നു.പിന്നീട് പൊന്മുട്ടയിടുന്ന താറാവ്, വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി, പ്രാദേശിക വാര്‍ത്തകള്‍, പെരുണ്ണാപുരത്തെ വിശേഷങ്ങള്‍, റാംജിറാവു സ്പീക്കിംഗ് എന്നിവയിലെ വേഷങ്ങള്‍ എല്ലാം നന്നായി ശ്രദ്ധിക്കപ്പെട്ടു.

 

മഴവില്‍ക്കാവടിയിലെ കുഞ്ഞക്കാദറും, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടിയും, കണ്‍കെട്ടിലെ കീലേരി അച്ചുവും, റാംജിറാവു സ്പിക്കിംഗിലെ ഹംസക്കോയയും പിന്നീട് കള്‍ട്ട് ക്ലാസിക്കുകളായി മാറി. കീലേരി അച്ചുവാടാ, കത്തിക്കുത്തൊന്നും എനിക്ക് പുത്തരിയല്ല, എന്നോട് കളിക്കാന്‍ ധൈര്യമുള്ളവര്‍ ആരുണ്ടെടാ എന്ന ഡയലോഗ് എല്ലാം മലയാളികള്‍ ഇപ്പോഴും ഏറ്റുപറയുന്നതാണ്.കോമഡി മാത്രമല്ല ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട് മാമുക്കോയ. കമലിന്റെ പെരുമഴക്കാലത്തില്‍ അബ്ദു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അതിഗംഭീരമായ ആ പ്രകടനത്തിന് കേരള സംസ്ഥാന അവാര്‍ഡ് പുരസ്‌കാര വേളയില്‍ പ്രത്യേക പരാമര്‍ശവും നേടാനായി. ബ്യാരി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനവും ഗൗരവമേറിയതായിരുന്നു.സിനിമയ്ക്ക് പുറത്ത് രാഷ്ട്രീയം സംസാരിക്കാനും മാമുക്കോയ മടി കാണിച്ചിരുന്നില്ല. അടുത്തിടെ തീവ്രവാദികളെ ജയിലില്‍ ദീര്‍ഘകാലം ഇടുന്നതിലും നല്ലത് വേഗത്തില്‍ തൂക്കി കൊല്ലുന്നതാണെന്ന മാമുക്കോയയുടെ പരാമര്‍ശം ശ്രദ്ധിക്കപ്പെട്ടിരുന്നു. പലപ്പോഴും സാമൂഹിക വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ശ്രദ്ധ നേടാറുമുണ്ടായിരുന്നു. ഇനി അത്തരമൊരു കലാകാരന്‍ മലയാള സിനിമയില്‍ ഉണ്ടാവുമോ എന്ന് പോലും സംശയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (15 minutes ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (16 minutes ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (20 minutes ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (25 minutes ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (27 minutes ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (34 minutes ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (1 hour ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (1 hour ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (2 hours ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (3 hours ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (3 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (4 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (4 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (4 hours ago)

Malayali Vartha Recommends