Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

നേര്‍ക്കുനേര്‍ പിണറായിയും മോദിയും വന്നതോടെ തീ പാറി;വികസനത്തില്‍ പിടിമുറുക്കി കിടിലന്‍ ഗോളടി,പ്രത്യക്ഷത്തില്‍ പോരായിട്ട് തോന്നില്ലെങ്കിലും നല്ല കൊടുക്കല്‍ വാങ്ങലായിരുന്നു,വന്ദേഭാരതില്‍ ചെക്കുവെച്ച മോദിക്ക് മുഖ്യന്റെ മറുപടി,പരസ്പരം കൊണ്ടും കൊടുത്തും കളംനിറഞ്ഞു

26 APRIL 2023 07:26 PM IST
മലയാളി വാര്‍ത്ത

മോദി വന്ന് പോയതോടെ രാഷ്ട്രീയ കേരളം ചൂടുപിടിക്കുന്നു. ഒരേ വേദിയില്‍ പിണറായിയും മോദിയും നേര്‍ക്കുനേര്‍ വന്നതോടെ കളിയാകെ മാറി. ഇരുവരും ചേര്‍ന്ന് യോദ്ധ കളിച്ചു. അറശുമൂട്ടില്‍ അപ്പുക്കുട്ടന്‍ പിണറായിയും തൈപ്പറമ്പില്‍ അശോകന്‍ മോദിയും രാഷ്ട്രീയം പറഞ്ഞ് പോരടിച്ചു. പ്രത്യക്ഷത്തില്‍ പോരായിട്ട് തോന്നില്ലെങ്കിലും ഒരു കൊടുക്കല്‍ വാങ്ങല്‍ നടന്നു. വേദിയില്‍ കേന്ദ്ര പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രിയും വിട്ടുകൊടുക്കാതെ കേരള പദ്ധതികള്‍ പറഞ്ഞ് മുഖ്യമന്ത്രിയും. വികസനരംഗത്തെ ഇന്ത്യന്‍ മാതൃകയ്ക്കു ലോകത്തിന്റെ അംഗീകാരം ലഭിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ വിദ്യാഭ്യാസം, സാമൂഹികക്ഷേമം, ആരോഗ്യം എന്നിവയിലെ കേരളമാതൃകയാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിക്കാട്ടിയത്. ഇടയ്ക്ക് കെ റെയിലിന് വേണ്ടി ഒരു പാലവും മുഖ്യനിട്ടു. അങ്ങനെ പരസ്പരം കൊണ്ടും കൊടുത്തും ഇരുവരും കളംനിറഞ്ഞു.

ചില പിള്ളേരുടെ തമ്മിലടി കണ്ടില്ലെ അതുപോലെ ആയിരുന്നു ഇരുവരുടേയും വികസന നേട്ടങ്ങള്‍ പറഞ്ഞുള്ള പോര്. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, വാട്ടര്‍ മെട്രോ എന്നിവ പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റേതാണെന്നു മുഖ്യമന്ത്രി അവകാശപ്പെട്ടപ്പോള്‍, കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണു ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനെ പ്രധാനമന്ത്രി അവതരിപ്പിച്ചത്. വാട്ടര്‍ മെട്രോയെ 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഉദാഹരണമായും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനം വികസിക്കുമ്പോള്‍ രാജ്യവും വികസിക്കുമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും സഹകരണ ഫെഡറലിസത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രത്തിന്റെ പല നയങ്ങളും ഫെഡറലിസത്തിനെതിരാണെന്നു തുടരെ വിമര്‍ശനമുന്നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കെയായിരുന്നു മോദിയുടെ 'നയപ്രഖ്യാപനം'. വികസിത ഭാരതത്തിനായി കേരളവും കൈകോര്‍ക്കണമെന്നാവശ്യപ്പെട്ട പ്രധാനമന്ത്രി, വികസനത്തിനൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തിലുള്ളതാണ് ഇന്ത്യയുടെ വികസന മാതൃക ലോകം അംഗീകരിക്കാനുള്ള പ്രധാന കാരണമെന്നും അവകാശപ്പെട്ടു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സമര്‍പ്പണത്തോടെ ഒരുമിച്ചു നിന്നാല്‍ റെയില്‍ വികസനത്തില്‍ അദ്ഭുതം സൃഷ്ടിക്കാനാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിന്റെ വികസനം സഹകരണ ഫെഡറലിസത്തിന്റെ ഉരകല്ലായി മാറുമെന്നു പറഞ്ഞ മുഖ്യമന്ത്രി, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സംസ്ഥാന പദ്ധതികള്‍ ഉള്‍പ്പെടെ എണ്ണിപ്പറഞ്ഞ് പ്രസംഗത്തിലുടനീളം സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണു പരാമര്‍ശിച്ചത്. രാജ്യത്തെ ആദ്യത്തെ ടെക്‌നോ പാര്‍ക്ക്, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവ യാഥാര്‍ഥ്യമാക്കിയ കേരളം തന്നെ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങുന്നുവെന്നത് അഭിമാനകരമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ മുന്‍കയ്യിലാണു പദ്ധതി നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി എടുത്തുപറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിക്ഷേപവും ജര്‍മന്‍ ഏജന്‍സിയുടെ വായ്പയും ചെലവിട്ടാണു കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമാക്കിയതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഈ പദ്ധതിക്കും കേന്ദ്രപങ്കാളിത്തമില്ലെന്ന പരോക്ഷ സൂചന നല്‍കിക്കൊണ്ടായിരുന്നു. പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കയ്യിലുള്ള ഈ പദ്ധതി രാജ്യത്തെ 40 നഗരങ്ങള്‍ക്കെങ്കിലും മാതൃകയാക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇനി നടപ്പാക്കിയ പദ്ധതികളിലെ കേന്ദ്രസംസ്ഥാന പങ്കാളിത്തം കൂടി വ്യക്തമാക്കാം.

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്

സംസ്ഥാനം: 1500 കോടി രൂപ, കേന്ദ്രം പണം മുടക്കുന്നില്ല

കൊച്ചി വാട്ടര്‍ മെട്രോ

സംസ്ഥാനം: 1136.83 കോടി രൂപ, കേന്ദ്രം പണം മുടക്കുന്നില്ല

പാലക്കാട് പഴനി ഡിണ്ടിഗല്‍ വൈദ്യുത!ീകരണം

സംസ്ഥാനം: പണം മുടക്കുന്നില്ല, കേന്ദ്രം: 242 കോടി രൂപ

തിരുവനന്തപുരം ഷൊര്‍ണൂര്‍ ട്രാക്ക് നവീകരണം

സംസ്ഥാനം: പണം മുടക്കുന്നില്ല, കേന്ദ്രം: 381 കോടി രൂപ

നേമംകൊച്ചുവേളി സ്റ്റേഷന്‍ വികസനം

സംസ്ഥാനം: പണം മുടക്കുന്നില്ല, കേന്ദ്രം: 157 കോടി രൂപ

തിരുവനന്തപുരം, വര്‍ക്കല, കോഴിക്കോട് സ്റ്റേഷന്‍ വികസനം

സംസ്ഥാനം: പണം മുടക്കുന്നില്ല, കേന്ദ്രം: 1140 കോടി രൂപ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (14 minutes ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (15 minutes ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (19 minutes ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (24 minutes ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (26 minutes ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (33 minutes ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (1 hour ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (1 hour ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (2 hours ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (3 hours ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (3 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (4 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (4 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (4 hours ago)

Malayali Vartha Recommends