Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

സമയബന്ധിതമായി സേവനം ലഭിക്കൽ പൗരന്റെ അവകാശമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി... പരാതി പരിഹാരത്തിന് തദ്ദേശ വകുപ്പിൽ സ്ഥിരം അദാലത്ത് സംവിധാനം നിലവിൽ വന്നു

26 APRIL 2023 09:54 PM IST
മലയാളി വാര്‍ത്ത

സമയ ബന്ധിതമായി സർക്കാറിൽ നിന്ന് സേവനങ്ങൾ ലഭിക്കൽ ഏതൊരു പൗരന്റേയും അവകാശമാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്ഥിരം അദാലത്ത് സംവിധാനത്തിന്റെ വെബ് പോർട്ടൽ ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുമായി ഏറ്റവുമധികം ബന്ധപ്പെട്ട വകുപ്പ് ആയതിനാൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ട്. പക്ഷേ, അവ അതാത് തലങ്ങളിൽ തീർപ്പാക്കാൻ സ്ഥിരം സംവിധാനം ഇല്ലായിരുന്നു. ഇതിനെ തുടർന്നാണ് ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ സ്ഥിരം അദാലത്ത് സംവിധാനം ഏർപ്പെടുത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.

എപ്പോഴെങ്കിലും നടത്തുന്ന അദാലത്ത് ആയിരുന്നു മുമ്പ് പരാതികൾ പരിഹരിക്കാനുള്ള പോംവഴി. പക്ഷേ, ഒട്ടേറെ പരാതികൾ ഇത്തരത്തിൽ പരിഹരിക്കുന്നത് വളരെ ദുഷ്‌കരമായ ഒന്നാണ്. അതിനുപകരമാണ് ഇപ്പോൾ സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്നത്. ഇതനുസരിച്ച് ഉപജില്ല തലത്തിൽ 10 ദിവസം കൂടുമ്പോൾ സ്ഥിരം അദാലത്ത് ചേരണം.

ജില്ലാതലത്തിൽ ഓരോ 15 ദിവസം കൂടുമ്പോഴും സംസ്ഥാനതലത്തിൽ ഓരോ മാസത്തിലും അദാലത്ത് നടത്തണമെന്നും മന്ത്രി നിർദേശിച്ചു. താഴെ തലത്തിൽ ഒരുതരത്തിലും പരിഹരിക്കാനാവാത്ത പരാതികൾ മാത്രമേ മുകളിലെ അദാലത്തിലേക്ക് വിടാൻ പാടുള്ളൂ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികം ആയ മെയ് 20 ഓടെ സ്ഥിരം അദാലത്ത് സമിതിയുടെ ആദ്യ യോഗം ചേരാൻ കഴിയണം. മെയ് 10 നകം പോർട്ടൽ പൂർണരീതിയിൽ പ്രവർത്തനസജ്ജമാകണമെന്നും മന്ത്രി നിർദേശിച്ചു.

സ്ഥിരം അദാലത്ത് സംവിധാനം വകുപ്പിനെ കൂടുതൽ കാര്യക്ഷമമാക്കാൻ ഉപകരിക്കും. ഇതോടെ വകുപ്പിന് മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളായ മാലിന്യനിർമാർജനം, പ്രാദേശിക സാമ്പത്തിക സമാഹരണം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. പ്രാദേശിക സാമ്പത്തിക വികസനത്തിൽ ചുക്കാൻ പിടിക്കുക എന്ന പ്രധാന ചുമതല തദ്ദേശസ്വയംഭരണ വകുപ്പിന് ഇനി ഏറ്റെടുക്കാനുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിന് നിലവിലെ ചുമതലകൾ ഭംഗിയായി ചെയ്യേണ്ടതുണ്ട്.

അത് നിർവഹിക്കാൻ സഹായിക്കുന്നതാണ് സ്ഥിരം അദാലത്തുകൾ. പരാതികൾ അല്ലെങ്കിൽ അപേക്ഷകൾ തീർപ്പാക്കാൻ എടുക്കുന്ന കാലതാമസത്തിന് പറയുന്ന ന്യായീകരണം പലപ്പോഴും ന്യായമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പരിപാടിയിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്കം, എൽ.എസ്.ജി.ഡി റൂറൽ ഡയറക്ടർ എച്ച് ദിനേശൻ, എൽ.എസ്.ജി.ഡി അർബൻ ഡയറക്ടർ അരുൺ കെ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (25 minutes ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (37 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (1 hour ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (2 hours ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (2 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (3 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (3 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (3 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (3 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (3 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (3 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (3 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (4 hours ago)

Malayali Vartha Recommends