മണ്ണാർക്കാട് ഇലക്ട്രിക്കൽ ജോലിക്കിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

മണ്ണാർക്കാട് ഇലക്ട്രിക്കൽ ജോലിക്കിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം .. മണലടി പാറോക്കോട് ബഷീറിന്റെയും നജ്മത്തിന്റെയും മകൻ അഷറഫാണ് മരിച്ചത്.
മണ്ണാർക്കാട് ടൗണിലെ ബേക്കറിയിൽ ഇലക്ടിക്കൽ ജോലികൾ ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു.
അതേസമയം എടവണ്ണ ചെമ്പക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് അറസ്റ്റിലായി. എടവണ്ണ ചെമ്പകുത്ത് സ്വദേശി അറയിലകത്ത് റിദാന്‍ ബാസില്‍ (27) കൊല്ലപ്പെട്ട സംഭവത്തിലാണ് സുഹൃത്ത് എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടന്‍ മുഹമ്മദ് ഷാന്‍(30)നെ പൊലിസ് അറസ്റ്റ് ചെയ്തത്. കൊലപാതക കാരണം ഒരു വര്‍ഷം മുമ്പ് തുടങ്ങിയ വ്യക്തി വൈരാഗ്യമെന്ന് പൊലീസ് .
ആസൂത്രിതമായാണ് കൊലപാതകം നടത്തിയത് .പ്രതി ഷാന്‍ റിദാനു നേരം ഏഴ് റൗണ്ട് വെടിവെച്ചെങ്കിലും ശരീരത്തില്‍ തറച്ചത് മൂന്ന് എണ്ണമാണ്.
കേരളത്തിന് പുറത്തുനിന്നാണ് തോക്ക് സംഘടിപ്പിച്ചത്. കഴിഞ്ഞ 22 ന് പെരുന്നാള്‍ ദിവസം രാവിലെ 8മണിയോടെയാണ് റിദാന്‍ ബാസിലിനെ വീടിനു സമീപമുള്ള കുന്നിന്‍ മുകളില്‍ വെടിയേറ്റു മരിച്ച നിലയിൽ സഹോദരന്‍ റാസിന്‍ ഷാന്‍ കണ്ടത്. ഒരു വര്‍ഷത്തോളമായി റിദാനോട് പ്രതിക്കുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണം.
"https://www.facebook.com/Malayalivartha


























