Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

കെൽട്രോൺ എഐ ക്യാമറ കരാർ, പുറത്ത് ടെന്റർ കൊടുത്ത സംഭവത്തിൽ കെൽട്രോണിനെയും ടെൻഡർ കിട്ടിയ എസ്ആർഐടി യെയും ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സൈബർ പോരാളി സംഘം.

29 APRIL 2023 06:12 PM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

കെൽട്രോൺ എഐ ക്യാമറ കരാർ, പുറത്ത് ടെന്റർ കൊടുത്ത സംഭവത്തിൽ കെൽട്രോണിനെയും ടെൻഡർ കിട്ടിയ എസ്ആർഐടി യെയും ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സൈബർ പോരാളി സംഘം.

സമൂഹമാധ്യമത്തിൽ അവർ ക്യാപ്സ്യൂളിറക്കി പണി തുടങ്ങിക്കഴിഞ്ഞു. സിപിഎം സൈബർ കമ്മ്യൂൺ എന്ന ഫെയ്സ് ബുക്ക് പേജിലാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങളും അവയ്ക്കുള്ള ന്യായീകരണ ഉത്തരങ്ങളുമായി സിപിഎം എത്തിയിട്ടുള്ളത്.

 



കെൽട്രോൺ ടെൻഡർ രേഖകൾ പ്രകാരം സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിക്കും വെണ്ടർക്കും മാത്രമേ ടെൻഡർ നൽകാൻ സാധിക്കൂ എന്നാണ് നിഷ്കർഷിക്കുന്നത്. റോഡ് സുരക്ഷാ ക്യാമറകളെ സംബന്ധിച്ചു യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത എസ്ആർഐടി എന്ന സ്ഥാപനത്തിന് ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കരാർ നൽകിയത് എന്തുകൊണ്ട്?

എന്നാണ് ഒരു ചോദ്യം. സ്വാഭാവികമായും ഏതൊരാളും ചോദിച്ചു പോകുന്ന ചോദ്യം.. ഇതിന് പോരാളികളുടെ ക്യാപ്സ്യൂൾ ഇങ്ങനെ. കെൽട്രോൺ പറഞ്ഞിട്ടുള്ള മാനദണ്ടങ്ങളിലെ രണ്ടുവരി ഇംഗ്ലീഷ് വാചകം അപ്പടി പകർത്തിയിട്ടുണ്ട്. എന്നിട്ട് അതിന്റെ അർത്ഥം വിശദമാക്കാതെ, ഇപ്പറഞ്ഞിരിക്കുന്നതെല്ലാം പാലിച്ചിട്ടുണ്ട് എന്നാണ് പോരാളികൾ പറയുന്നത്.

 ഇംഗ്ലീഷ് അറിയാൻപാടില്ലാഞ്ഞിട്ടാണോ, അതോ അർത്ഥം വിശദമാക്കിയാൽ പണി തിരിച്ച് കിട്ടും എന്നതുകൊണ്ടാണോ എന്ന് നിങ്ങൾ തന്നെ പറയൂ.  The Tenderer should be a reputed Original Equipment Manufacturer (OEM) or OEM authorized Vendor having sound technical and financial capabilities and also having strong service presents in Kerala.

 

ടെന്റൻ കിട്ടുന്നവർ ഒറിജിനൽ എക്യൂപ്മെന്റ് നിർമ്മിക്കാൻ കഴിവുള്ളവരും, അല്ലെങ്കിൽ ഇവർ ചുമതലപ്പെടുത്തുന്ന മികച്ച സാമ്പത്തിക-സാങ്കേതിക കഴിവ് ഉള്ളവരോ ആവണമെന്നും, മാത്രമല്ല കേരളത്തിൽ ഇവരുടേതായി സമാന രീതിയിലുള്ള ശക്തമായ സേവന പാരമ്പര്യം ഉണ്ടാവണമെന്നും പറയുന്നു.

ഈ പറയുന്ന രീതിയിൽ ഉള്ള എല്ലാ മാനദണ്ഡവും ഈ കമ്പനികൾക്ക് ഉണ്ടെന്ന് ടെക്‌നികൾ evaluation കമ്മറ്റി പരിശോധിച്ചതിനു ശേഷമാണ് ടെൻഡറിൽ പങ്കെടുത്ത 4 കമ്പനികളിൽ 3 കമ്പനികൾ  ടെക്‌നികൾ ബിഡ് പാസ് ആവുന്നതും    ഈ 3 കമ്പനികളിൽ  പ്രൈസ് ബിഡിൽ L1 കമ്പനി ആയ SRT യെ തിരഞ്ഞെടുക്കുന്നതും.

ടെന്‍ഡര്‍ പ്രകാരം നല്‍കാനുദ്ദേശിക്കുന്ന കമ്പോണെന്റുകളുടെ Manufacturing Authorization Form (MAF) SRIT  കെല്‍ട്രോണിന് സമര്‍പ്പിച്ചിട്ടുള്ളതും അതനുസരിച്ച് സാമഗ്രികള്‍ നല്‍കിയിട്ടുള്ളതുമാണ്. എന്നാണ് ഈ ചോദ്യത്തിന് മറുപടിയായി പറയുന്നത്. കേരളത്തിലെന്നല്ല ഭൂഗോളത്തിൽ ഒരിടത്തും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാഫിക് ക്യാമറകൾ വച്ച ഒരു പാരമ്പര്യവും ഈ കമ്പനികൾക്കില്ല.

കെൽട്രോൺ ടെൻഡർ രേഖകൾ പ്രകാരം ഡേറ്റാ സുരക്ഷ, ഫെസിലിറ്റി മാനേജ്മെന്റ് അടക്കം സുപ്രധാനമായ പ്രവൃത്തികൾ ഉപകരാറായി നൽകാൻ പാടില്ല. ഈ വ്യവസ്ഥകൾക്കു വിപരീതമായി എസ്ആർഐടി ഉപകരാർ നൽകിയത് എന്തുകൊണ്ട്?  എന്നാണ് രണ്ടാമത്തെ ചോദ്യം. ഡാറ്റ സുരക്ഷ , ഫെസിലിറ്റി മാനേജ്മെന്റ് തുടങ്ങിയ സുപ്രധാനമായ പ്രവൃത്തികൾ നിർവഹിക്കുന്നത്  കെൽട്രോൺ തന്നെയാണ്.

 ഈ പ്രവർത്തികൾ ഒന്നും തന്നെ കരാറോ ഉപകരാറോ നൽകിയിട്ടില്ല. എന്നാണ് ഇതിനുള്ള മറുപടി. സോഫ്റ്റ്വെയർ നിർമ്മിക്കുന്നതും ഇൻസ്റ്റാൾ ചെയ്യുന്നതും പ്രവർത്തിപ്പിക്കുന്നതും കെൽട്രോൺ അല്ല. പിന്നെങ്ങനെ കെൽട്രോണിന്റെ കയ്യിൽ ഇവ ഭദ്രമെന്ന് ഇവർക്ക് പറയാനാവും? കെൽട്രോളിനും, എന്തിന് എസ്ആർഐടിക്ക് പോലും ഇതിൽ പങ്കില്ല എന്ന് ഇവർ തന്നെ സാങ്കേതികത്വം പറയുന്നു.

ഹൈവേകളും പാലങ്ങളും അടക്കം പണിയുന്ന, ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത അശോക ബിൽഡ്കോൺ ലിമിറ്റഡ് എന്ന എസ്ആർഐടിയുടെ കരാർ ജോലികൾ നിർവഹിക്കുന്ന സ്ഥാപനത്തിന് എസ്ആർഐടി‌യുടെ കരാർ ലഭിക്കാൻ സാഹചര്യമൊരുക്കിയതിന്റെ കാരണം വിശദമാക്കാമോ? എന്നൊരു ചോദ്യമുണ്ട്. അതിന് ന്യായീകരണം ഇങ്ങനെ.

 കെൽട്രോൺ വിളിച്ച ടെൻഡറിൽ    അശോക ബിൽഡ്കോൺ ലിമിറ്റഡ് എന്ന കമ്പനി പങ്കെടുക്കയും അവർ സമർപ്പിച്ച രേഖകൾ ടെക്‌നിക്കൽ കമ്മറ്റി പരിശോദിച്ചു  ടെക്‌നിക്കൽ ബിഡ് ക്വാളിഫൈ ചെയ്തതുമാണ്. എന്നാൽ പ്രൈസ് ബിഡിൽ L1 ആയ SRIT ക്ക് കരാർ നൽകുകയാണ് ഉണ്ടായത്.

സേഫ് കേരള  പദ്ധതിയുമായി ബദ്ധപ്പെട്ട് അശോക ബിൽഡ്കോൺ ലിമിറ്റഡ് എന്ന കമ്പനിക്ക് കരാർ /  ഉപകരാർ നൽകിയിട്ടില്ല. മറ്റ് ഏതെങ്കിലും പദ്ധതികളിൽ കരാർ  നൽകിയിട്ടുണ്ടെങ്കിൽ ഈ പദ്ധതിയുമായി ബന്ധമില്ല.എന്ന്...ചോദ്യമെന്ത്, ഉത്തരം എന്ത്.  പാലവും റോഡും പണിയുന്ന കമ്പനി എന്ന പരാമർശം കേട്ട ഭാവമേ ഇല്ല. എന്നിട്ടും ക്യാളിഫൈ ചെയ്തു എന്നാണ് ന്യായീകരണം. ..ന്യായീകരണത്തിൽ എന്ത് സാമാന്യബോധം!.

സ്വന്തമായി കരാർ നിർവഹിക്കാൻ സാമ്പത്തികമായി സാധികാത്ത എസ്ആർഐടി എന്ന സ്ഥാപനം കരാർ ലഭിച്ച ഉടൻ തന്നെ സാമ്പത്തികമായി സഹായം ലഭ്യമാക്കാൻ ആദ്യം അൽഹിന്ദ് എന്ന സ്ഥാപനവുമായും ശേഷം ലൈറ്റ്മാസ്റ്റർ, പ്രസാഡിയോ എന്നീ സ്ഥാപനങ്ങളുമായും കരാർ വ്യവസ്ഥകൾക്കു വിപരീതമായി ഉപകരാറുകൾ ഉണ്ടാക്കാൻ അനുമതി നൽകിയത് എന്തിനാണ്?

ഏപ്രിൽ 12-ലെ മന്ത്രിസഭാ യോഗത്തിൽ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമർപ്പിച്ച രേഖകളിൽനിന്നു കരാർ നേടിയ കമ്പനിയുടെ വിവരങ്ങൾ മറച്ചു വച്ചതു എന്തുകൊണ്ട്? എന്ന ചോദ്യത്തിനുള്ള ന്യായീകരണ ക്യാപ്സ്യൂൾ ഇതാണ്...കരാറിന്റെ 2 ഭാഗങ്ങള്‍ ആയ ടെക്നിക്കല്‍ ബിഡ് ഉം, ഫിനാന്‍ഷ്യന്‍ ബിഡും പരിശോധിച്ചാണ് SRIT യ്ക്ക് കരാര്‍ നല്‍കിയത്. എന്ന്.

പലവട്ടം വായിച്ചിട്ടും എന്താണ് കവി ഉദ്ദേശിച്ചതെന്ന് മനസിലായില്ല.     കരാറിന്‍ പ്രകാരം കെല്‍ട്രോണിനെ അറിയിച്ചുകൊണ്ട് ഉപകരാര്‍‌ നല്‍കാമെന്ന വ്യവസ്ഥ ഉള്ളതിനാല്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് ഉപകരാര്‍ നല്‍കുന്നത് ക്രമവിരുദ്ധമല്ലത്രേ....ഒരു പദ്ധതിക്ക്, ഇത്രയധികം ടെന്റർ പങ്കാളികൾ ഈ നാട്ടിൽ മാത്രമേ ഉണ്ടാവൂ... ഏപ്രിൽ 12 നു മന്ത്രിസഭായോഗത്തിൽ ഈ വിഷയം അവതരിപ്പിക്കുന്നത് ഗതാഗത വകുപ്പ് ആണ്.

ഗതാഗത വകുപ്പ് കരാർ നൽകിയ കെൽട്രോണിനെ കുറിച്ച് മാത്രം പറയേണ്ട ആവശ്യമേ ഉളളൂ. എന്നൊരു താക്കീതും കമ്മ്യൂണിസ്റ്റ് സൈബർ പോരാളികൾ നൽകുന്നുണ്ട്. ഞങ്ങൾ്കക് ഉത്തരമില്ലാത്ത ന്നിനെക്കുറിച്ചും ചോദിച്ചു പോവരുത്.. ഞങ്ങൾ പറയും, അതങ്ഹോട്ട് കേട്ടാൽ മതി എന്ന്.  

അടുത്ത ചോദ്യം ഇതാണ്. കെൽട്രോൺ നൽകിയ കരാറിലെ എല്ലാ ജോലികളും എസ്ആർഐടി ഉപകരാറായി മറ്റു സ്ഥാപനങ്ങളെ ഏൽപിച്ചുകൊണ്ട് എസ്ആർഐടിക്ക് മൊത്തം തുകയുടെ 6%, അതായതു 9 കോടി സർവീസ് ഫീസിനത്തിൽ (കമ്മീഷൻ) നൽകാനുള്ള വ്യവസ്ഥ ടെൻഡർ വ്യവസ്ഥകൾക്ക് വിപരീതമല്ലേ? ഈ നിയമലംഘനം സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്? എന്ന് .

ടെൻഡർ കണ്ടിഷനിൽ ഇത്തരത്തിൽ ഉള്ള ഭാഗം ഇല്ലത്രേ...മാത്രമല്ല ചോദ്യവുമായി പുലബന്ധം പോലുമില്ലാത്ത എന്തൊക്കെയോ വിളിച്ചു പറഞ്ഞിട്ടുണ്ട് താനും. 6% കമ്മിഷനെക്കുറിച്ച് യാതൊന്നും പരാമർശിക്കാത്ത ടെന്ററിലെ ഇംഗ്ലീഷ് ഭാഗം അപ്പടി ചേർത്തിട്ട്,ഇത് പ്രകാരം കരാർ നൽകിയ, ഉപകരാർ നൽകിയ കമ്പനികളുടെ വിവരങ്ങൾ കെൽട്രോണിനെ അറിയിച്ചിട്ടുണ്ട്. എന്നു മാത്രം പറയുന്നു. അപ്പോൾ 9 കോടി സ്വാഹ!

സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാൽ കരാർ നേടിയെടുക്കുന്ന ഘട്ടത്തിൽ എസ്ആർഐടി ടെക്നോപാർക്കിലെയും ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെയും രണ്ട് കമ്പനികളുടെ അണ്ടർടേക്കിങ്- അതായത് ഏറ്റെടുക്കൽ, കെൽട്രോണിന് നൽകിയിരുന്നോ?എന്ന ചോദ്യത്തിനും രസകരമായാണ് മറുപടി.

ഉപകരാർ നൽകുന്ന കമ്പനിയുടെ പേര് നൽകണം എന്നത് ടെൻഡർ കണ്ടീഷൻ ആണ്. ഇത് പ്രകാരം ഈ രണ്ടു കമ്പനികൾക്ക് ഉപകരാർ നൽകിയ വിവരം SRIT , കെൽട്രോണിനെ അറിയിച്ചിട്ടുണ്ട്.എന്ന്. ഇവിടെയും സംഗതി പരസ്പര വിരുദ്ധമാണ്. കെൽട്രോൺ ഇതൊന്നും അറിഞ്ഞിട്ടില്ലെന്നാണ് തുടക്കം മുതൽ പറയുന്നത്. അപ്പോൾ സഖാക്കൾ എങ്ങനെ ഇതറിഞ്ഞു.  

അടുത്ത ചോദ്യം, കെൽട്രോൺ ടെൻഡർ രേഖകൾ പ്രകാരം കൺട്രോൾ റൂം അടക്കമുള്ള ജോലികൾക്കാണ് എസ്ആർഐടിക്ക് ടെൻഡർ നൽകിയിരിക്കുന്നത് എന്നിരിക്കെ ക്യാമറകളുടെ പരിപാലനത്തിനായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്?

1) കൺട്രോൾ റൂമുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി നിയമിച്ചിട്ടുള്ള ഓപ്പറേറ്റർമാർ, സൂപ്പർവൈസർമാർ, സിസ്റ്റം അഡ്മിന്മാർ, ഡ്രൈവർമാർ എന്നിവ അടങ്ങുന്ന 130ഓളം ജീവനക്കാരുടെ 5 വർഷത്തെ ശമ്പളമടങ്ങുന്ന ചിലവുകൾ.
2) കൺട്രോൾ റൂമുകളിലും ക്യാമറകളിലും ആവശ്യമായ വൈദ്യുതി, ഇൻ്റർനെറ്റ് എന്നിവയുറെ 5 വർഷത്തേക്കുള്ള ചിലവുകൾ.
3) 5 വർഷത്തേക്ക് നോട്ടീസുകൾ അയക്കാനുള്ള സ്റ്റേഷനറി, പ്രിന്റിങ്ങ് സപ്ലൈസ്, പോസ്റ്റൽ ചിലവുകൾ മുതലായവ.
4) വാഹനങ്ങളുടെ മെയിൻ്റനൻസ് ചിലവുകൾ. ഇവയ്ക്കാണ് എന്നാണ് പോരാളികളുടെ വാദം. ഇത് പൂർണമായും നിർവഹിക്കുന്നത് കെൽട്രോൺ ആണെന്നും ഇത് SRIT യും ആയി ഉണ്ടാക്കിയ  

കരാറിൽ ഉൾപ്പെടുന്നില്ല എന്നുമാണ് അടുത്ത ന്യായം.  വേണ്ടപ്പെട്ടവരാരും ഇതൊന്നും വ്യക്തമാക്കാത്ത സ്ഥിതിക്ക് വെളിവില്ലാത്ത സൈബർ പോരാളികളുടെ വാചകമടി കേട്ട് വിശ്വസിക്കാൻ പാർട്ടിക്ലാസ്സിലുള്ളവരോട് പറയേണ്ടി വരും

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (1 minute ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (56 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

Malayali Vartha Recommends