Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ധനവകുപ്പിന്റെ എതിര്‍പ്പും ഗതാഗത സെക്രട്ടറിയുടെ വിയോജന കുറിപ്പും മറികടന്ന് കേരളത്തിന്റെ കരാര്‍ ബാംഗ്ലൂര്‍ എത്തണമെങ്കില്‍ അതിന്റെ പിന്നില്‍ ശക്തമായ കരങ്ങളുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ആ കരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ തുടങ്ങി അദ്ദേഹത്തിന്റെ മകള്‍ വീണവിജയനിലാണ് അവസാനിക്കുന്നത്

29 APRIL 2023 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

കേരളത്തിന്റെ ഭരണ സിരാകേന്ദ്രം തിരുവന്തപുരമാണോ അതോ ബാംഗ്ലൂരാണോയെന്ന സംശയം ചിലപ്പോഴൊക്കെ തോന്നാറുണ്ട്. കേരളത്തില്‍ എന്ത് പ്രശ്‌നം ഉയര്‍ന്നു വന്നാലും അതിന്റെ ഒരറ്റം ബാംഗ്ലൂരിലായിരിക്കും. ബ്ാംഗ്ലൂര്‍ കേന്ദ്രീകരിച്ച് ഒരു ഉപജാപക സംഘം കേരളത്തിന്റെ ഖജനാവ് കൊള്ളയടിക്കാനായി പ്രവര്‍ത്തിക്കുന്നതായുള്ള സംശയങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്വര്‍ണ്ണക്കടത്തായാലും, ലൈഫ് മിഷന്‍ ആയാലും, സ്വ്പ്‌ന സുരേഷിന്റെ ഒളിസങ്കേതമായാലും ബാംഗ്ലൂരിലേയ്ക്ക് തന്നെയാണ് എത്തുന്നത്. ഇപ്പോഴിതാ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേയ്ക്ക് കൈതോടുകള്‍ പോലെയൊഴുകുന്ന എ ഐ ക്യാമറ അഴിമതിയിലും ബ്ാംഗ്ലൂര്‍ ബന്ധം വ്യ്ക്തമാണ്. കെല്‍ട്രോണ്‍ എന്ന പെതാുമേഖല സ്ഥാപനത്തെ ശിഖണ്ഡിയായി മുന്നില്‍ നിറുത്തി ബാംഗ്ലൂര്‍ ആസ്ഥാനമായ എസ്.ഐ ആര്‍ടി കമ്പനിയിലേയ്ക്കാണ് ക്യാമറ കരാറും എത്തി നില്ക്കുന്നത്. മുഖ്യന്ത്രിയായ പിതാവും പ്രധാന വകുപ്പ് കയ്യാളുന്ന ഭര്‍ത്താവും ഒന്നിച്ചു പിടിച്ചാല്‍ എല്ലാം മുഖ്യന്റെ മകളുടെ കൈകളിലേയ്ക്ക് തന്നെ എത്തിച്ചേരും.

ധനവകുപ്പിന്റെ എതിര്‍പ്പും ഗതാഗത സെക്രട്ടറിയുടെ വിയോജന കുറിപ്പും മറികടന്ന് കേരളത്തിന്റെ കരാര്‍ ബാംഗ്ലൂര്‍ എത്തണമെങ്കില്‍ അതിന്റെ പിന്നില്‍ ശക്തമായ കരങ്ങളുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. ആ കരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ തുടങ്ങി അദ്ദേഹത്തിന്റെ മകള്‍ വീണവിജയനിലാണ് അവസാനിക്കുന്നത്. കെ.ഫോണ്‍, സ്പ്രീംഗ്ലര്‍, എ ഐ ക്യാമറ തുടങ്ങിയ കരാറുകളിലെല്ലാം വിവരശേഖരണ കൈമാറ്റ പരാമര്‍ശം ഉയര്‍ന്നു വന്നിട്ടുണ്ട്. എ ഐ ക്യാമറയിലൂടെ  വ്യക്തിതകളുടെ വിവരങ്ങള്‍ ശേഖരിച്ച് കൈമാറാനും പദ്ധതിയുണ്ടെന്ന തരത്തില്‍ വിവാദങ്ങള്‍ ഉയരുന്നുണ്ട്. ആരാണ് കേരളത്തിന്റെ ക്വട്ടേഷന്‍ കമ്പനിയ്ക്ക് നേതൃത്വം നല്കുന്നത്. കെല്‍ട്രോണിന് പൊതുമേഖല സ്ഥാപനമെന്ന ഓമന പേരുള്ളതിനാല്‍ കരാര്‍ എളുപ്പം നേടിയെടുക്കാനാവും. ആ കരാറുകള്‍ക്ക് തുക നിശ്ചയിക്കുന്നതും, വിലയിടുന്നതും പുറത്തുള്ള കമ്പനികളാണ് . അവര്‍ പറയുന്ന തുകയ്ക്ക് കരാര്‍ നല്കുക മാത്രമാണ് കെല്‍ട്രോണിന്റെ ജോലി. ബാക്കിയെല്ലാം ഞെടിയിടയില്‍ സര്‍ക്കാര്‍ നടത്തി കൊടുക്കും. കെല്‍ട്രോണ്‍ കരാറുകള്‍ മുന്‍നിശ്ചയ പ്രകാരമുള്ള കമ്പനികള്‍ക്ക് കൈമാറും.

കെല്‍ട്രോണിന് ഹാന്‍ഡിലിംഗ് ചാര്‍ജ്ജ് നല്കി കോടികള്‍ പലഴിക്ക് ഒഴുക്കും. സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും പൂര്‍ണ്ണ പിന്‍തുണയില്ലാതെ ഇത്തരം കമ്പനികള്‍ക്കേ ഭരണത്തില്‍ ഇടപെടനാകില്ല. ഒന്നും രണ്ടുമല്ല ഒരു ഗ്രൂപ്പ് നേതാക്കള്‍ തന്നെ ഇതിന് പിന്നിലുണ്ടന്ന് കാര്യം വ്യക്തമാണ്. ടൂര്‍ ആന്റ് ട്രാവല്‍ കമ്പനിയ്ക്ക് ക്യാമറ സ്ഥാപിക്കാന്‍ കരാര്‍ നല്കിയതിലൂടെ എല്ലാം തട്ടിക്കൂട്ടാണെന്ന വെളിയില്‍ വന്നിരിക്കുകയാണ്. പ്രതിക്ഷത്തിന്റെ വായടപ്പിച്ചില്ലെങ്കിലും , സിപിഎമ്മേ നിങ്ങളെ വിശ്വസിക്കുന്ന സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവര്‍ത്തകരുണ്ട്. അവരെയെങ്കിലും വിശ്വസിപ്പിക്കാനായി കള്ളക്കളികള്‍ പുറത്തെത്തിക്കേണ്ടതാണ്. വിജിലന്‍സെന്ന പല്ലു കൊഴിഞ്ഞ സിംഹത്തെ കൊണ്ട് പൂടപറിക്കാന്‍ പോലും കെല്‍പ്പില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും വിജിലന്‍സിനെ ഇറക്കി പൊറാട്ടു നാടകം നടത്തി വീണ്ടും വീണ്ടും പിണറായി സാധാരണക്കാരെ പറ്റിക്കുകയാണെന്ന കാര്യത്തിലും സംശയമില്ല.

സ്വപ്‌നയുമായി വിലപേശലിനെത്തിയ വിജേഷ് പിള്ളയ്ക്ക് ശേഷം രംഗത്തെത്തിയിരിക്കുന്ന ജിതേഷ് ആരാണ്. ഊരാളുങ്കല്‍ സൊസൈറ്റി മുതല്‍ പ്രസാഡിയോ, ട്രോയിസ് കമ്പനികളുടെയൊക്കെ ഡയറക്ടറായി ഇദ്ദേഹം ആരെന്ന് സര്‍ക്കാരിനും സിപിഎമ്മിനും പറയേണ്ടി വരും. കരാറുകള്‍ തരപ്പെടുത്തുന്നതിന് ജിതേഷും, രജ്ഞിത്തും പലതവണ ക്ലിഫ് ഹൗസില്‍ എത്തിയിരുന്നെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. സകല ഉഡായിപ്പ് സംഘങ്ങളുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടന്ന വിവരങ്ങളാണ് പ്രതിപക്ഷം പുറത്തു വിട്ടിരിക്കുന്നത്. ഇത്തരം ഉഡായിപ്പ് കമ്പനികള്‍ക്ക് ഇടതു സര്‍ക്കാര്‍ കരാര്‍ നല്കിയെങ്കില്‍ അതിന്റെ പിന്നില്‍ വ്യ്കതമായ ഉദ്ദേശ്യമുണ്ടെന്നതും വ്യക്തമാണ്. കമ്പനികളായാലും അത് വ്യക്തികളിലേയ്ക്ക് കൊള്ളപ്പണം എത്തിക്കാനുള്ള മാര്‍ഗ്ഗമായി ഉപയോഗിച്ചു എന്നുള്ള കാര്യവും വ്യക്തമാണ്. കരാര്‍ കടന്നു പോയ വഴികള്‍ അറിഞ്ഞാല്‍ കൊള്ള നടന്ന വഴികള്‍ കണ്ടെത്താനാകും.

20 വര്‍ഷത്തിനിടെ 140 പദ്ധതികള്‍ ചെയ്‌തെന്നവകാശപ്പെടുന്ന എസ്ആര്‍ഐടി കേരളത്തില്‍ സേഫ് കേരള പദ്ധതി നടപ്പാക്കാന്‍ ആശ്രയിച്ചതു തട്ടിക്കൂട്ടു കമ്പനികളെയെന്നു വ്യക്തമായിട്ടും സര്‍ക്കാര്‍ ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ്. ക്യാമറ പദ്ധതി നടപ്പാക്കാന്‍ കെല്‍ട്രോണില്‍നിന്നു കരാറെടുത്തശേഷം 5 കമ്പനികളെയാണു പദ്ധതിയുടെ ഭാഗമാക്കിയത്. ഇവയില്‍ രണ്ടെണ്ണം സേഫ് കേരള പദ്ധതി വഴി ക്യാമറ വയ്ക്കാന്‍ ആലോചന തുടങ്ങിയ ഘട്ടത്തില്‍ രൂപീകരിച്ചവയാണ്. ഒരെണ്ണമാകട്ടെ ജര്‍മന്‍ കമ്പനിയുടെ പേരു ദുരുപയോഗം ചെയ്തു രംഗത്തുവന്നതുമാണ്. പദ്ധതി വിവാദമായതോടെ മൂന്നിന്റെയും വെബ്‌സൈറ്റുകള്‍ നിര്‍ജീവമായി. ശിവശങ്കര്‍, പിണറായി അടങ്ങിയ കോക്കസ്സിന്റെ ത്ട്ടിപ്പുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

കരാര്‍ നേടിയ എസ്ആര്‍ഐടിയുടെയും കരാര്‍ നേടുന്നതിനു മാനുഫാക്ചറര്‍ ഓതറൈസേഷന്‍ നല്‍കിയ ട്രോയ്‌സ് ഇന്‍ഫോടെക്കിന്റെയും ഡയറക്ടര്‍ ഒരാള്‍ തന്നെ. കരാറുമായി ബന്ധപ്പെട്ട 'സുരക്ഷിതമായ' രേഖകളെല്ലാം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കെല്‍ട്രോണ്‍, എസ്ആര്‍ഐടിയുടെ സാങ്കേതിക വൈദഗ്ധ്യം വ്യക്തമാക്കുന്ന ടെക്‌നിക്കല്‍ ഇവാല്യുവേഷന്‍ ബിഡ് മാത്രം പുറത്തുവിടാത്തതു സംശയം ബലപ്പെടുത്തുന്നു.

ഡേറ്റ സെക്യൂരിറ്റി, ഡേറ്റ ഇന്റഗ്രിറ്റി, എക്യുപ്‌മെന്റ് കോണ്‍ഫിഗറേഷന്‍ തുടങ്ങിയ പ്രധാന ഘടകങ്ങള്‍ ഉപകരാര്‍ നല്‍കാന്‍ പാടില്ലെന്ന വ്യവസ്ഥകളെല്ലാം കാറ്റില്‍പറത്തി. ഉപകരാറിനെയും ഉപകരാര്‍ കമ്പനിയെയും അംഗീകരിക്കണോ വേണ്ടയോ എന്നതു കെല്‍ട്രോണിന്റെ അധികാരമാണെന്നു വ്യക്തമായിത്തന്നെ ടെന്‍ഡര്‍ രേഖയിലെ 'ഉപകരാര്‍' എന്ന ഭാഗത്തു പറയുന്നുണ്ട്. എന്നിട്ടാണ്, ഉപകരാര്‍ നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം കെല്‍ട്രോണിനെ അറിയിക്കുക മാത്രം ചെയ്താല്‍ മതിയെന്നാണു വ്യവസ്ഥയെന്നു വ്യവസായമന്ത്രിയും കെല്‍ട്രോണും ആവര്‍ത്തിക്കുന്നത്.  

പദ്ധതി നടപ്പാക്കുന്നതിന്റെ ഓരോ ഘട്ടവും ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സാങ്കേതിക സമിതി നിരീക്ഷിക്കണമെന്ന് 2020 ഏപ്രില്‍ 27നു സര്‍ക്കാര്‍ നല്‍കിയ ഭരണാനുമതിയില്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. 2020 മേയ് 28ന് ഗതാഗതവകുപ്പും കെല്‍ട്രോണും തമ്മില്‍ വച്ച സര്‍വീസ് ലവല്‍ എഗ്രിമെന്റിലും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. എന്നാല്‍ സാങ്കേതിക സമിതിയുടെ ഒരു നിരീക്ഷണവും ഉണ്ടായിട്ടില്ലെന്നു തെളിയിക്കുകയാണ് ടെന്‍ഡര്‍ വ്യവസ്ഥാ ലംഘനവും പദ്ധതിക്കുവേണ്ടി പൊട്ടിമുളച്ച കമ്പനികളുടെ പങ്കാളിത്തവും.


ക്യാമറ സ്ഥാപിക്കാന്‍ കെല്‍ട്രോണില്‍ നിന്നു 165.89 കോടി രൂപയുടെ കരാര്‍ എടുത്തശേഷം ഈ പദ്ധതി നടപ്പാക്കാന്‍ എസ്ആര്‍ഐടി സമീപിച്ചത് അഞ്ചു കമ്പനികളെ. സാങ്കേതിക വൈദഗ്ധ്യമുള്‍പ്പെടെ എല്ലാം ഉണ്ടെന്ന് അവകാശപ്പെട്ടു കരാര്‍ നേടിയശേഷമാണ് കമ്മിഷന്‍ പറ്റി മാറിനിന്നു മുഴുവന്‍ പ്രവൃത്തിയും ഉപകരാര്‍ നല്‍കിയത്.

എസ്ആര്‍ഐടി , ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി രൂപീകരിച്ചത് 1999ല്‍. കേരളത്തില്‍ കെ സ്വാന്‍, കെ ഫോണ്‍ പദ്ധതികളില്‍ കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായി പ്രവൃത്തികള്‍ ചെയ്തു. സേഫ് കേരള പദ്ധതി വഴി ക്യാമറ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയത് 2018-19ല്‍. ആ സമയത്ത് കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു എസ്ആര്‍ഐടി. 2020 ഒക്ടോബറില്‍ ക്യാമറയുടെ ടെന്‍ഡര്‍ ലഭിച്ചു.

ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ചറര്‍  അല്ലെങ്കില്‍ ഒഇഎമ്മിന്റെ അംഗീകൃത വില്‍പനക്കാരനു മാത്രമേ ടെന്‍ഡര്‍ വ്യവസ്ഥ പ്രകാരം കരാര്‍ നല്‍കാന്‍ പാടുള്ളൂ. ഇവിടെ എക്യുപ്‌മെന്റ് ക്യാമറയും സോഫ്റ്റ്‌വെയറുമാണ് എക്യുമെന്റ്‌സ് വിഭാഗത്തില്‍ വരുന്നത്. ഈ ടെന്‍ഡര്‍ വ്യവസ്ഥ പാലിക്കാന്‍, ടെന്‍ഡര്‍ ലഭിച്ചശേഷം എസ്ആര്‍ഐടി ബാഹ്യസഹായം തേടി. എസ്ആര്‍ഐടി തങ്ങളുടെ അംഗീകൃത വില്‍പനക്കാരനെന്നു സോഫ്റ്റ്‌വെയറില്‍ ട്രോയ്‌സ് ഇന്‍ഫോടെക്കും ക്യാമറയില്‍ മീഡിയാട്രോണിക്‌സും മാനുഫാക്ചര്‍ ഓതറൈസേഷന്‍ ഫോം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (4 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (59 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (10 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

Malayali Vartha Recommends