Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ഹിന്ദു സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നതിനെ അപമാനിച്ച് എഴുതുന്ന നോവലിന് അവാര്‍ഡ്;കേരള സ്‌റ്റോറി സിനിമ കാണിച്ചാല്‍ വര്‍ഗീയത, പച്ചയ്ക്ക് വര്‍ഗീയത പറയുന്നത് ഭരിക്കുന്നവര്‍,ഹിന്ദു-മുസ്ലിം തമ്മിലടി കൊഴുപ്പിക്കുന്നത് രാഷ്ട്രീയക്കാര്‍,ജനം വിവേകത്തോടെ ചിന്തിക്കുക

29 APRIL 2023 07:46 PM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

കേരള സ്‌റ്റോറിയില്‍ ഇളകി മറിയുകയാണ് കേരളം. സിപിഎം വലിയ ഒച്ചപ്പാട് ഉണ്ടാക്കി കളംനിറയുന്നു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്നേയെന്ന് നിലവിളിക്കുന്നു. ഇതേ സിപിഎം കാണിച്ച ചില ഇരട്ടത്താപ്പുകള്‍ സോഷ്യല്‍മീഡിയ എടുത്തിട്ട് അലക്കുകയാണ്. അമ്പലത്തില്‍ പോകുന്ന സ്ത്രീകള്‍ വ്യഭിചരിക്കാനാണ് പോകുന്നതെന്ന് ഒരു നോവലില്‍ എഴുതിയപ്പോള്‍ അവാര്‍ഡ് കൊടുത്തു. അപ്പോള്‍ അവിഷ്‌കാര സ്വാതന്ത്ര്യം സ്വാഗതം ചെയ്യുന്നുവെന്ന്. കേരളത്തില്‍ നിന്ന് ഐഎസ്സിലേക്ക് പോയവരെ കുറിച്ച് സിനിമയെടുത്തപ്പോള്‍ മതവികാരം വ്രണപ്പെടുത്തുന്നു എന്ന്. ഇത് വല്ലാത്ത ജാതി കൂട്ടക്കരച്ചിലെന്ന് വലിയ ട്രോള്‍. തൃശ്ശൂരിലെ കേരള വര്‍മ്മ കോളേജില്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് എസ്എഫ്‌ഐ പോസ്റ്ററുകള്‍ വന്നു. അതും ആവിഷ്‌കാര സ്വതന്ത്ര്യം. എന്തുകൊണ്ട് മുസ്ലിം വിഭാഗത്തിന്റെ ആചാരങ്ങളെ അവഹേളിച്ചുകൊണ്ട് പോസ്റ്ററോ ഫ്‌ളക്‌സോ ഇവര്‍ വെക്കുന്നില്ല. വെച്ചാല്‍ വിവരം അറിയും അതുതന്നെയാണ് കാര്യം. കേരള സ്‌റ്റോറി കാണിക്കരുതെന്നാണ് വാശി. അപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം വേണ്ടേ സഖാക്കളെ.

അവസരത്തിനും നിലനില്‍പ്പിനും ഒത്തുനിന്ന് കൊണ്ട് രാഷ്ട്രീയം കളിക്കേണ്ടി വരുന്നത് സിപിഎമ്മിന്റെ ഗതികേടാണ്. വലിയ പുരോഗമനം പറയുന്ന പാര്‍ട്ടി ഒരു വിഭാഗത്തെ പ്രീണിപ്പിക്കാന്‍ വേണ്ടി എന്തിനിങ്ങനെ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു. കേരളത്തില്‍ വര്‍ഗ്ഗീയത പറഞ്ഞ് വോട്ടു വാങ്ങുന്നവരില്‍ സിപിഎം ഒട്ടും പിന്നിലല്ല. മതം പറയരുത് ജാതി ചോദിക്കരുതെന്ന് പറയുന്നവര്‍ വോട്ടിന് മതവും ജാതിയും വേര്‍തിരിച്ച് വോട്ട് നേടുന്നത്. പച്ചയ്ക്ക് വര്‍ഗീയതയും പറയും. എന്നിട്ട് അടുത്തവന്‍ വര്‍ഗീയത പറയുന്നേയെന്നും പറഞ്ഞ് നിലവിളിക്കും. പിന്നെ സംഘപരിവാറിനോട് പറയാനുള്ളത്. കേരള സ്റ്റോറി കാണിക്കണമെന്ന് പറഞ്ഞ് നിങ്ങളുടെ കൂട്ടനിലവിളിയുടെ ചേതോവികാരവും നമുക്ക് അറിയാം. ഒരു അക്കൗണ്ട് തുറക്കണം. കേരള സ്‌റ്റോറി കാണിക്കാന്‍ പരക്കം പായുന്ന നിങ്ങളെന്തിന് ഗുജറാത്ത് കലാപത്തിന്റെ ബിബിസി ഡോക്യുമെന്റി കാണിക്കില്ലെന്ന് വാശി പിടിച്ചത്. അതുകൊണ്ട് കുത്തിത്തിരുപ്പും ഇരട്ടത്താപ്പും നിങ്ങളും കൈയ്യില്‍ വെച്ചോ. കേരളം എത്ര പുരോഗമനം പറഞ്ഞാലും ഇന്നും മതം പൊള്ളുന്ന വിഷയം തന്നെയാണ്. അതില്‍ കിടന്ന് തൂങ്ങിയാടുകയാണ് ഈ രാഷ്ട്രീയക്കാര്‍. ഭിന്നിപ്പിക്കാന്‍ മുന്നിട്ട് നില്‍ക്കുന്നത് ഇക്കൂട്ടര്‍ തന്നെയാണ്. ഈ ചതി കേരളം തിരിച്ചറിയണം.

മതവും ജാതിയും മാറ്റിവെച്ച് മനുഷ്യനായ് ചിന്തിക്കുന്ന കാലം കേരളം നന്നാകും. പക്ഷെ അഥിന് ഈ രാഷ്ട്രീയക്കാര്‍ അനുവദിക്കില്ല. ഇങ്ങനെ തമ്മിലടിപ്പിച്ചാലല്ലേ അവരുടെ വോട്ട്ബാങ്ക് സേഫാകു. അതുകൊണ്ട് കാലാകാലങ്ങള്‍ മനുഷ്യനിവിടെ തമ്മിലടിച്ചോട്ടെന്ന്. സര്‍ക്കാര്‍ എന്തിനിങ്ങനെ ഒരു വിഭാഗത്തോട് പ്രീണന നയം പുറത്തെടുക്കുന്നു. തീവ്ര സംഘടനകള്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയാലും സര്‍ക്കാര്‍ അനങ്ങില്ല. അരിയും മലരും കുന്തിരക്കവും കൊലവിളി നിസ്സാരമായ് കാണാന്‍ പറ്റുന്നതല്ല. പുരോഗമനവും മുഷ്യത്വവും മാനുഷിക മൂല്യങ്ങളും സ്വാതന്ത്ര്്യവും പറയുന്ന ഒരു പാര്‍ട്ടി ഒരു വിഭാഗത്തിന് കീഴ്‌പ്പെട്ടു പോകുന്നത് വലിയ അനീതി തന്നെയാണ്.

ദ് കേരള സ്റ്റോറി' സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കേണ്ടതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സര്‍ക്കാരാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാനുളള ശ്രമത്തെ മതനിരപേക്ഷ സമൂഹം ശക്തമായി എതിര്‍ക്കണം. സിനിമ നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയാണ് സിനിമയെന്നാണ് സിപിഎം നേതാവ് എ.എ.റഹീം എംപി പറഞ്ഞത്. കേരളത്തെ അപമാനിക്കാനും വര്‍ഗീയമായി വിഭജിക്കാനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നും റഹീം പറഞ്ഞു. ഇന്ത്യയിലാകെ കേരളത്തിന്റെ പേര് പറഞ്ഞു വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കാനും ഈ ചിത്രത്തിലൂടെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ കഥ ഇങ്ങനെയല്ലെന്ന് സാമാന്യബോധമുള്ള ആര്‍ക്കും തിരിച്ചറിയാവുന്നതേയുളളൂ. ഈ സിനിമയ്ക്ക് പിന്നിലെ ഗൂഢാലോചനകള്‍ കൂടി അന്വേഷിക്കേണ്ടതാണ്. വസ്തുതാ വിരുദ്ധമായ പെരുംനുണകള്‍ ഒരു സിനിമയിലൂടെ പ്രചരിപ്പിച്ചു കേരളത്തെ അപമാനിക്കാനും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനുമാണ് ആര്‍എസ്എസ് ശ്രമമെന്നും റഹീം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (7 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (1 hour ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (10 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

Malayali Vartha Recommends