Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

കേരളത്തിന്റെ മതേതര മനസ്സില്‍ വിഷം കലക്കി രാഷ്ട്രീയ ലാഭം കൊയ്യാന്‍ നീക്കം. കേരള സ്റ്റോറിയില്‍ സംഘപരിവാറിനെ കടന്നാക്രമിച്ച് ജലീല്‍,ആദ്യം വിഎസ്സിനെ തിരുത്തെന്ന് കൊച്ചാപ്പയ്ക്ക് മറുപടി,വടി കൊടുത്ത് അടിമേടിച്ച് ജലീല്‍,സിപിഎം അടിമുടി പ്രതിരോധത്തില്‍

29 APRIL 2023 08:14 PM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

കേരള സ്റ്റോറിയില്‍ കലിയിളകി ജലീല്‍ രംഗത്ത്. കേരള സ്റ്റോറി ജനങ്ങളെ തമ്മിലടിപ്പിക്കാന്‍! സര്‍ക്കാര്‍ ഇടപെടണമെന്ന് ജലീല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷെ ഫേസ്ബുക്കില്‍ ജലീല്‍ പങ്കുവെച്ച കുറിപ്പ് സിപിഎമ്മിന് ബൂമറാങ് പോലെ തിരിച്ചടിച്ചു. ലൗ ജിഹാദ് എന്ന ആശയം ആദ്യമായി പടച്ചുവിട്ടത് വിഎസ് അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരുന്നു. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിടുവായുത്തം പുലമ്പിയ അച്ഛനെ കാണാന്‍ അരമനയില്‍ ചെന്നത് വാസവന്‍ എന്ന സിപിഎമ്മിന്റെ മന്ത്രി പൂങ്കവന്‍ ആണ്. ഇതൊന്നും ജലീല്‍ മറന്നിട്ടില്ലല്ലോ. എന്ന മറുചോദ്യം ജലീലിന് നേരെ ഉയര്‍ന്നിരിക്കുന്നത്.

ജലീലിന്റെ കുറിപ്പ് നോക്കാം.

കേരളത്തിന്റെ മതേതര മനസ്സില്‍ വിഷം കലക്കി രാഷ്ട്രീയ ലാഭം കൊയ്യാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും പല അടവുകളും പയറ്റി. ഒന്നും ക്ലച്ച് പിടിച്ചില്ല. വര്‍ഗ്ഗീയവാദികളുടെ ഒത്താശയില്‍ പച്ചക്കള്ളം എഴുന്നള്ളിച്ച് ജനങ്ങളെ അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് 'കേരള സ്റ്റോറി' എന്ന നുണ സിനിമ. എന്തിനേയും ഏതിനേയും വെറുപ്പിന്റെ രാഷ്ട്രീയമാക്കി മാറ്റാന്‍ സംഘ്പരിവാരങ്ങള്‍ക്ക് ഒരു മടിയുമില്ല. കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പ്രസിദ്ധമായ 'ജൂബിലി ഹാളിന്' സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ഭരണസമിതി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ പേരിടാന്‍ തീരുമാനിച്ചു.

അതിനെയാണ് 'തളിക്ഷേത്ര പരിസരം ഇസ്ലാമികവല്‍ക്കരിക്കലായി' സംഘികള്‍ പറഞ്ഞു പരത്തിയത്. തികഞ്ഞ ദേശീയവാദിയും കറകളഞ്ഞ സ്വാതന്ത്ര്യസമര സേനാനിയും മുന്‍ കെ.പി.സി.സി അദ്ധ്യക്ഷനുമായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ പോലും ഉള്‍കൊള്ളാന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഇന്ത്യയില്‍ ഏത് മുസ്ലിം പേരുകാരനെയാണ് അവര്‍ക്ക് അംഗീകരിക്കാനാവുക? ഇന്ത്യയില്‍ സമാധാനവും ശാന്തിയും മൈത്രിയും നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന കുല്‍സിത നീക്കമായേ 'കേരള സ്റ്റോറി' എന്ന തട്ടിക്കൂട്ട് സിനിമയെ കാണാനാകൂ. ഇല്ലാത്ത ലൗജിഹാദും നര്‍കോട്ടിക് ജിഹാദുമൊക്കെയാണ് ചലചിത്രത്തിന്റെ പ്രമേയം.

ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ച് സത്യമാക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രമാണ് 'കേരള സ്റ്റോറി'. 'ഐ.എസ്.ഐ.എസ് ഭീകരവാദികളുടെ' റിക്രൂട്ടിംഗ് കേന്ദ്രമാണ് കേരളമെന്ന് സ്ഥാപിച്ചെടുക്കലാണ് ഈ സിനിമയിലൂടെ നാടിന്റെ ശത്രുക്കള്‍ ഉന്നം വെക്കുന്നത്. അവാസ്തവങ്ങള്‍ കുത്തിനിറച്ച് ഹിന്ദുമുസ്ലിം ചങ്ങാത്തം തകര്‍ക്കാന്‍ 1921 ലെ മലബാര്‍ കലാപത്തെ വികൃതമാക്കി അവതരിപ്പിച്ച സംഘി സിനിമ ജനശ്രദ്ധ നേടാതെ പോയത് മലയാളിയുടെ മതനിരപേക്ഷ മനസ്സിന്റെ ശക്തിയാണ് വെളിവാക്കിയത്. ആ വിഷമം തീര്‍ക്കാനാണ് ''കേരള സ്റ്റോറി'യുമായി സംഘമിത്രങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. 'കാശ്മീര്‍ ഫയല്‍'സിന്റെ മലയാള രൂപമാണ് 'കേരള സ്റ്റോറി'. പെരുംനുണകളുടെ കുത്തിയൊഴുക്കാണ് രണ്ടിലും ആദ്യാവസാനം നിഴലിക്കുന്നത്. വര്‍ഗ്ഗീയ വിഭജനം മുന്നില്‍ കണ്ട് പുറത്തിറക്കുന്ന ''സിനിമാ അശ്ലീലം' സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം.'കേരള സ്റ്റോറി'ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (4 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (59 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (10 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

Malayali Vartha Recommends