Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ചിലർ വരുമ്പോൾ ചരിത്രം വഴിമാറു...ഭരിക്കാനറിയാവുന്ന ഒരാളുടെ കൈയിൽ ഭരണം കിട്ടിയാൽ എങ്ങനെ ഇരിക്കും..അതാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്...വികസനകുതിപ്പിൽ രാജ്യം...വന്ദേഭാരത് വരുമ്പോൾ പാളങ്ങളുടെ ചരിത്രവും മാറും. വേഗതയുള്ള ട്രെയിനുകൾ ഇറക്കിയെങ്കിലും ഓടിക്കാൻ അനുയോജ്യമായ പാതയില്ലെന്ന പ്രതിസന്ധി പരിഹരിക്കാൻ ഇത്തവണത്തെ ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്....

29 APRIL 2023 09:30 PM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും ശെരിയാണ് ഭരിക്കാനറിയാവുന്ന ഒരാളുടെ കൈയിൽ ഭരണം കിട്ടിയാൽ എങ്ങനെ ഇരിക്കും..അതാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്...എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറയു..എനിക്കത് കേൾക്കാൻ നേരമില്ല, ഞാൻ എന്റെ രാജ്യത്തിൻറെ വികസനം മാത്രമാണ് ലക്‌ഷ്യം വയ്ക്കുന്നത്..അതാണ് എന്റെ ലക്‌ഷ്യം അതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി , അദ്ദേഹത്തിന്റെ ലക്ഷ്യവും അത് തന്നെയാണ്...ഇവിടെ വന്ദേഭാരത് വരുമ്പോൾ പാളങ്ങളുടെ ചരിത്രവും മാറും. വേഗതയുള്ള ട്രെയിനുകൾ ഇറക്കിയെങ്കിലും ഓടിക്കാൻ അനുയോജ്യമായ പാതയില്ലെന്ന പ്രതിസന്ധി പരിഹരിക്കാൻ ഇത്തവണത്തെ ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. പാതയിരട്ടിപ്പിക്കലിന് 30,749.40 കോടി, മേൽപ്പാതകൾക്ക് 7400 കോടി, ഹൈ-സ്പീഡ് റെയിൽവെ കോർപ്പറേഷന് 4018 കോടി, ചരക്ക് ഇടനാഴിക്ക് 27,482 കോടി എന്നിങ്ങനെ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം തുകയാണ് ഇത്തവണത്തെ ബജറ്റിൽ നീക്കി വച്ചത്. ഇങ്ങനെ ഓരോ നിമിഷവും നമ്മുടെ രാജ്യത്തിന് വേണ്ടി പ്രയത്തിനിക്കുമ്പോൾ..ഞങ്ങൾക്കുമുണ്ടൊരു മുഖ്യൻ അദ്ദേഹത്തിന് പറയാനുള്ളത് ഒരൊറ്റ കാര്യം ..കെ റെയിൽ വരും കേട്ടോ..ഞങ്ങൾ മഞ്ഞകുറ്റി വയ്ക്കും കേട്ടോ..ഞങ്ങൾ അതിൽ അപ്പം വിൽക്കും കേട്ടോ...വന്ദേ ഭാരത് യാത്രക്കാരുടെ ശ്രദ്ധക്ക്... "വഴിയിൽ കാണുന്ന ഭൂതനിർമ്മിത "മഞ്ഞകുറ്റികൾ വണ്ടിയിൽ കയറ്റി AKG സെന്ററിലോ.. ഭൂതത്തിന്റെ വീട്ടിലോ എത്തിക്കണ്ടതാണ്...

 

തിരുവനന്തപുരവും കാസർകോടും തമ്മിൽ ഇനി വെറും എട്ടു മണിക്കൂർ അകലം. സ്വപ്നവും പ്രതീക്ഷയും ചേർത്തു നിർമിച്ച ഇരട്ടപ്പാതയിൽ വന്ദേഭാരത് ഓടുന്നു. 160 വർഷം മുൻപ് ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ അന്ന് മുംബൈ മുതൽ താനെ വരെ ഓടി. 34 കിലോമീറ്റർ യാത്രയ്ക്കു വേണ്ടി വന്ന സമയം ഒരു മണിക്കൂറിൽ താഴെ. വർഷങ്ങൾക്കിപ്പുറം വന്ദേഭാരതിന്റെ വേഗം മണിക്കൂറിൽ 180 കിലോമീറ്റർ വരെ എത്താം. വേഗം കൂട്ടാനുള്ള റെയിൽവേയുടെ സ്വപ്നങ്ങൾക്ക് ട്രെയിനുകളുടെ ചരിത്രത്തോളം പ്രായം. വന്ദേഭാരതിനു മുൻപും ഇത്തരം പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ഗതിമാനും തേജസും അതില്‍ ചിലതു മാത്രം. ഇനിയും മാറും..ഇനിയും നമ്മുടെ രാജ്യം കുതിക്കും, അതിനുള്ള പണികൾ എല്ലാം തുടങ്ങി കഴിഞ്ഞു മക്കളെ മോദിജി...വരും വർഷങ്ങളിൽ അതെല്ലാം നിലവിൽ വരും...ഇപ്പോൾ വന്ദേ ഭാരത് കേരളത്തിൽ ഒരു ചർച്ചയായതുകൊണ്ടാണ് ..നമ്മൾ റെയിൽ വേ വികസനത്തെ കുറിച്ച് പറയുന്നത്...ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈസ്പീഡ് ട്രെയിനായ ഗതിമാൻ എക്സ്പ്രസ് ഓടിയിരുന്നത് ഡൽഹിക്കും ആഗ്രയ്ക്കും ഇടയിലാണ്. 2016 ഏപ്രിൽ 5ന് സേവനമാരംഭിച്ചെങ്കിലും വേണ്ടത്ര ജനപ്രീതി ലഭിച്ചില്ല. ഇതു കാരണം രണ്ടു വർഷത്തിന് ശേഷം ആഗ്ര മുതൽ ഗ്വാളിയർ വരെ സർവീസ് നീട്ടി. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്താനുള്ള അനുമതിയുണ്ടെങ്കിലും ഈ വേഗത പ്രായോഗികമല്ലാത്തതിനാൽ ഉണ്ടാവാറില്ല.

 

ഗതിമാൻ എക്സ്പ്രസ് മോഡലിൽ കുറച്ചു കൂടി നവീകരണം നടത്തി റെയിൽവേ കൊണ്ടുവന്ന മറ്റൊരു പദ്ധതിയായിരുന്നു തേജസ് എക്സ്പ്രസ്. മൊത്തമായും എസിയിൽ പ്രവർത്തിക്കുന്ന കോച്ചുകളും ഓട്ടമാറ്റിക്ക് ഡോർ സംവിധാനവുമുൾപ്പെടുന്നതായിരുന്നു തേജസിന്റെ പ്രത്യേകത. 2017ൽ മഹാരാഷ്ട്രയിൽനിന്ന് ഗോവ വരെ 552 കി.മീ ദൂരം തേജസ് ഓടിതീർത്തത് 8 മണിക്കൂർ 30 മിനിറ്റ് കൊണ്ടാണ്. 2019ൽ ചെന്നൈയിൽനിന്ന് മഥുര വരെ രണ്ടാമത്തെ റൂട്ടിലും തേജസ് എക്സ്പ്രസ് അവതരിപ്പിച്ചു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ഓടാനുള്ള ശേഷിയുണ്ടെങ്കിലും പരമാവധി 130 കിലോമീറ്റർ വേഗതയിൽ ഓടാനുള്ള അനുമതിയാണ് സുരക്ഷാ കാരണങ്ങളാൽ നൽകിയത്. എസി കോച്ചുകൾക്കു പുറമെ ബയോ-വാക്വം ടോയ്‌ലറ്റ്, ഓരോ യാത്രക്കാരനും എൽഇഡി ടിവി, ഫോൺ സൂക്ഷിക്കാനുള്ള സൗകര്യം, ചായ-കോഫി മെഷീനുകൾ, മാഗസിനുകൾ, സിസിടിവി സുരക്ഷ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളാണ് നൽകിയിരുന്നത്. ശതാബ്ദി ട്രെയിനുകളെ അപേക്ഷിച്ച് 20 ശതമാനം മുതൽ 30 ശതമാനം കൂടുതൽ നിരക്കാണ് യാത്രയ്ക്കായി ഈടാക്കുന്നത്.ഇനി 2017ലാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെയും രാജ്യത്തെ ആദ്യ ഹൈ-സ്പീഡ് റെയിൽവെ കോറിഡോറിനായി കൈകോർത്തത്. 2018ൽ ഇതിന്റെ ഉദ്ഘാടനവും നിർവഹിച്ചു. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ എന്ന സ്വപ്നസാക്ഷാത്ക്കാരത്തിലേക്കുള്ള ചുവടുവയ്പ്പ് കൂടിയായിരുന്നു ഈ നീക്കം.

 

മുംബൈ മുതൽ അഹമ്മദാബാദ് വരെ നീളുന്ന 508 കിമീ പാതയുടെ നാലിലൊന്ന് ഭൂമി പോലും പദ്ധതി പ്രഖ്യാപിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും ഏറ്റെടുക്കാൻ സർക്കാറിന് കഴിഞ്ഞില്ല. കർഷക പ്രതിഷേധം തുടർന്നതും കോവിഡും ലോക്ഡൗണും ജോലികൾ മന്ദഗതിയിലാക്കാൻ കാരണമായിരുന്നു. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്യദിനത്തോടനുബന്ധിച്ച് പദ്ധതിയുടെ ഒരു ഭാഗം പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. 2023 ഡിസംബറോടെ പൂർണമായി തുറന്നുകൊടുക്കുമെന്നും പ്രധാനമന്ത്രി തുടക്കത്തിൽ അറിയിച്ചു. എന്നാൽ പ്രതികൂല സാഹചര്യങ്ങൾ സ്ഥിതിഗതികൾ മോശമാക്കി. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ പദ്ധതി വീണ്ടും സജീവമായി. മുംബൈ മുതൽ അഹമ്മദാബാദ് വരെയുള്ള 508 കിമീ യാത്രയ്ക്കായി രണ്ട് മണിക്കൂർ മതി. കേന്ദ്ര സർക്കാർ 10,000 കോടിയും ഗുജറാത്ത്, മഹാരാഷ്ട്ര സർക്കാർ 5000 കോടിയും ബാക്കി തുക ജപ്പാൻ വായ്പയായി നൽകുമെന്നുമായിരുന്നു ധാരണ. താനെ കടലിടുക്കിലൂടെ 7കിലോമീറ്റർ ദൂരം സമുദ്രത്തിനടിയിലൂടെ നിർമിക്കേണ്ടതും ചെലവ് വർധിപ്പിച്ചു. പുതിയ ബജറ്റിൽ 19,592 കോടി രൂപയാണ് ബുള്ളറ്റ് ട്രെയിനിനും പ്രത്യേക പാതയുടെ നിർമ്മാണത്തിനും നീക്കിവച്ചിരിക്കുന്നത്. നിർമാണം പൂർത്തിയായാൽ ബുള്ളറ്റ് ട്രെയിനുകൾക്കു പുറമെ വന്ദേഭാരത് ട്രെയിനുകൾക്കും ഇതുവഴി കുതിക്കാം.

 

എന്തായാലും കഴിഞ്ഞ മാർച്ചിൽ ബുള്ളറ്റ് ട്രെയിനിനു വേണ്ടിയുള്ള അടുത്ത ഗഡു ഇന്ത്യയ്ക്ക് ജപ്പാൻ കൈമാറി കഴിഞ്ഞു. 30,000 യെൻ അതായത് ഏകദേശം 18,000 കോടിയിലേറെ ഇന്ത്യൻ രൂപ. ഇതുവരെ 38,506 കോടി രൂപ ചെലവഴിച്ച പദ്ധതി 2026ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.ആദ്യമൊക്കെ നമ്മളും പറഞ്ഞിരുന്നത് വന്ദേഭാരത കേരളത്തിന് കേന്ദ്രം നൽകില്ല എന്നൊക്കെയാണ്..എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് വന്ദേ ഭാരത് നമ്മുക്ക് പ്രധാനമന്ത്രി സമർപ്പിച്ചത്...കൊട്ടിഘോഷിച്ചോരു പോസ്റ്റർ വയ്ക്കാൻ പോലും അദ്ദേഹം തയാറായില്ല...
അതാണ്..അതുകൊണ്ട് ബുള്ളറ് ട്രെയിൻ വന്നാലും കാത്തിരുന്നാൽ ഒരുപക്ഷെ അത് നമ്മുടെ കേരളത്തിലും ഓടും എന്നുള്ള കാര്യത്തിലും യാതൊരു സംശയവുമില്ല...യാത്ര പോകാൻ കൂടുതൽ ഇഷ്ട്ടപെടുന്നവർണ് നമ്മൾ അത് സഞ്ചരിക്കുന്നൊരു കൊട്ടാരത്തിലായാലോ? പറഞ്ഞുവരുന്നത് ഇന്ത്യയിൽ സർവീസ് നടത്തുന്ന ലക്ഷ്വറി ട്രെയിനുകളെ പറ്റിയാണ്. ഇതിനു വേഗതയോ സമയക്രമമോ പാലിക്കേണ്ടെങ്കിലും രാജകീയ പ്രൗഢിയിലൊരു യാത്ര സ്വപ്നത്തിലുള്ളവർക്ക് ദ് ഡെക്കാൻ ഒഡീസി തിരഞ്ഞെടുക്കാം. മഹാരാഷ്ട്ര സർക്കാരാണ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2004ൽ ഈ ലക്ഷ്വറി ട്രെയിൻ കൊണ്ടുവന്നത്. മുംബൈ, ഡൽഹി നഗരങ്ങളിൽനിന്നാരംഭിക്കുന്ന യാത്ര മഹാരാഷ്ട്രയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിലൂടെ സഞ്ചാരികളെ കൊണ്ടുപോകുന്നു.

 

2010ൽ ഐആർസിടിസിയുടെ നേതൃത്വത്തിലാരംഭിച്ച ഇന്ത്യയിലെ ഏറ്റവും ലക്ഷ്വറി ട്രെയിനുകളിലൊന്നാണ് മഹാരാജാസ് എക്സ്പ്രസ്. 2012 മുതൽ 2018 വരെയുള്ള കാലയളവിൽ ലോകത്തിലെ ഏറ്റവും ലക്ഷ്വറി ട്രെയിൻ കാറ്റഗറിയിൽ തുടർച്ചയായി 7 തവണയാണ് ഇത് ഇടം നേടിയത്. ഇതിലൊക്കെ കയ‌റാൻ ആളുണ്ടാകുമോ എന്നാണ് ചിന്തിക്കുന്നതെങ്കിൽ വരട്ടെ, ഇനിയുമുണ്ട് കൊമ്പന്മാർ. റോയൽ രാജസ്ഥാൻ ഓൺ വീൽസ്, പാലസ് ഓൺ വീൽസ്, ദ് റോയൽ ഓറിയന്റ് ഇങ്ങനെ പോകുന്നു പട്ടിക. ടൂറിസം രംഗത്ത് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന സംഭാവനകളാണ് ഈ സംരംഭങ്ങൾ. റെയിൽവേയുടെ വികസനത്തിൽ ഒരു സുപ്രധാന നേട്ടം കൈവരിക്കാൻ പോകുന്നത് ടൂറിസം മേഖല കൂടിയായിരിക്കും. വേഗതയുള്ള ട്രെയിനുകൾ ഇറക്കിയെങ്കിലും ഓടിക്കാൻ അനുയോജ്യമായ പാതയില്ലെന്ന പ്രതിസന്ധി പരിഹരിക്കാൻ ഇത്തവണത്തെ ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. പാതയിരട്ടിപ്പിക്കലിന് 30,749.40 കോടി, മേൽപ്പാതകൾക്ക് 7400 കോടി, ഹൈ-സ്പീഡ് റെയിൽവെ കോർപ്പറേഷന് 4018 കോടി, ചരക്ക് ഇടനാഴിക്ക് 27,482 കോടി എന്നിങ്ങനെ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം തുകയാണ് ഇത്തവണത്തെ ബജറ്റിൽ നീക്കി വച്ചത്. റെയിൽവെ ബോർഡിന്റെ ഗതിശക്തി മാതൃകയിൽ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിൽ റെയിൽപാത നവീകരണത്തിനു തന്നെയാണ് കൂടുതൽ തുക മാറ്റിവച്ചിരിക്കുന്നത്. ഇനി റെയിൽവെ കേരളത്തെ അവഗണിക്കുന്നു എന്ന പരാതി പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. കേരള സർക്കാറിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈൻ കേരളത്തിന്റെ ഭൂപ്രകൃതിക്കനുയോജ്യമായവിധം പ്രാവർത്തികമാക്കാനുള്ള കടമ്പ ഏറെയാണ്. വന്ദേഭാരത് കേരളത്തിലേക്ക് ഉടൻ എത്തിക്കില്ലെന്ന വാദം നിലനിൽക്കെയാണ് കേരളത്തിൽ പൊടുന്നനെ പരീക്ഷണ ഓട്ടം പൂർത്തിയാക്കിയിരിക്കുന്നത്.

 

കേരളത്തിൽ രാജധാനി, ശതാബ്ധി ട്രെയിനുകൾക്ക് പോലും നിലവിൽ വന്ദേഭാരതിന്റെ വേഗത്തിൽ ഓടാൻ കഴിയും. എന്നാൽ ആധുനിക രീതിയിൽ സെൽ‍ഫ് പ്രൊപ്പലന്റ് ആയ ട്രെയിനാണ് വന്ദേഭാരത്. കേരളത്തിൽ ഇത് ഓടാനുള്ള സംവിധാനം ഉണ്ടാക്കിയെടുത്താൽ അത് എല്ലാ രീതിയിലും ഗുണം ചെയ്യുക തന്നെ ചെയ്യും.ഇനിയും എത്രയെത്ര വികാസങ്ങൾ എത്രയെത്ര സ്വപ്ന സാക്ഷത്കാരങ്ങൾ..അതെല്ലാം നമ്മുടെ രാജ്യത്തെ വരട്ടെ..നമ്മുടെ രാജ്യവും വാനോളം ഉയരട്ടെ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (7 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (1 hour ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (10 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

Malayali Vartha Recommends