Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

കണ്ണടച്ച് തുറക്കും മുൻപായിരുന്നു ബൈജൂസിന്റെ വളർച്ച..ഇപ്പോൾ ഇ ഡി കേറി നിരങ്ങുന്നു...'ബൈജൂസ്' ന്റെ ബെംഗളൂരുവിലെ ഓഫീസുകളിലും സിഇഒ.ബൈജു രവീന്ദ്രന്റെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി.... വിദേശ ഫണ്ടിങ് നിയമങ്ങൾ ലംഘിച്ചെന്ന ആരോപണങ്ങളിലാണ് പരിശോധന...

29 APRIL 2023 09:35 PM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

കണ്ണടച്ച് തുറക്കും മുൻപായിരുന്നു ബൈജൂസിന്റെ വളർച്ച..പലപ്പോഴും നമ്മൾ ഇതിന്റെ പരസ്യങ്ങൾ ഫോൺ ഇൽ വരുന്നതും കണ്ടിട്ടുള്ളതാണ്...
എന്നാൽ ഇന്ന് ബൈജൂസിന്റെ സ്ഥാപനങ്ങളിൽ ഇ ഡി കേറി നിരങ്ങുകയാണ്,,അന്വേഷണത്തിൽ കോടികളുടെ വിദേശ നിക്ഷേപണങ്ങളാണ് നടത്തിയിട്ടുള്ളത്...വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ 'ബൈജൂസ്' ന്റെ ബെംഗളൂരുവിലെ ഓഫീസുകളിലും സിഇഒ.ബൈജു രവീന്ദ്രന്റെ വീട്ടിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. വിദേശ ഫണ്ടിങ് നിയമങ്ങൾ ലംഘിച്ചെന്ന ആരോപണങ്ങളിലാണ് പരിശോധന നടത്തിയത്. കമ്പനിയുടെ രണ്ട് ഓഫീസുകളിലും ബൈജു രവീന്ദ്രന്റെ താമസ സ്ഥലത്തുമാണ് റെയ്ഡ് നടത്തിയതെന്ന് ഇ.ഡി.അറിയിച്ചു. പരിശോധനയിൽ നിരവധി ഡിജിറ്റൽ രേഖകളും ഡാറ്റകളും പിടിച്ചെടുത്തതായും ഇ.ഡി. പത്രകുറിപ്പിൽ വ്യക്തമാക്കി.'ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ വ്യവസ്ഥകൾ പ്രകാരം (ഫെമ) പ്രകാരമായിരുന്നു റെയ്ഡ്.

 

2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപ (ഏകദേശം) വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ 9754 കോടി രൂപ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് നിക്ഷേപമായി മാറ്റുകയും ചെയ്തിട്ടുണ്ട്' ഇ.ഡി.പ്രസ്താവനയിൽ വ്യക്തമാക്കി.ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്.ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലായിരുന്നു റെയ്ഡ്.സ്വകാര്യ വ്യക്തികൾ നൽകിയ പരാതികളിലാണ് ബൈജൂസിനെതിരെ ഇഡി കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി പലതവണ ബൈജു രവീന്ദ്രന് സമൻസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. 2020-21 സാമ്പത്തിക വർഷത്തെ സാമ്പത്തിക രേഖകൾ ബൈജൂസ് സമർപ്പിച്ചിട്ടില്ല. അക്കൗണ്ടുകളിൽ ഓഡിറ്റും നടത്തിയിട്ടില്ലെന്നും ഇഡി വൃത്തങ്ങൾ പറയുന്നു.എന്നാൽ ഇതൊരു പതിവ് പരിശോധന മാത്രമാണെന്ന വിശദീകരണവുമായി ബൈജൂസ് രംഗത്ത് വന്നു.

 

അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുമെന്നും ചോദിച്ച രേഖകളെല്ലാം സമർപ്പിച്ചെന്നും ബൈജൂസിന്റെ ലീഗൽ ടീം പറഞ്ഞു. എന്നാൽ 2020-21 സാമ്പത്തിക വർഷം മുതൽ കമ്പനി സാമ്പത്തിക സ്ഥിതിവിവര കണക്ക് തയ്യാറാക്കുകയോ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഇ.ഡി വ്യക്തമാക്കി. 2011 മുതൽ 2023 വരെ 28,000 കോടി രൂപയാണ് ബൈജൂസിന് നേരിട്ടുള്ള വിദേശ നിക്ഷേപമായി കിട്ടിയത്.വിദേശത്ത് പലയിടങ്ങളിലായി 9754 കോടി രൂപ ബൈജൂസ് നിക്ഷേപിച്ചിട്ടുമുണ്ട്. 2020-21 സാമ്പത്തിക വർഷത്തെ സാമ്പത്തിക രേഖകൾ ബൈജൂസ് സമർപ്പിച്ചിട്ടില്ല. അക്കൗണ്ടുകളിൽ ഓഡിറ്റും നടത്തിയിട്ടില്ലെന്നും ഇഡി വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇതൊരു പതിവ് പരിശോധന മാത്രമാണെന്ന വിശദീകരണവുമായി ബൈജൂസ് രംഗത്ത് വന്നു.അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുമെന്നും ചോദിച്ചരേഖകളെല്ലാം സമർപ്പിച്ചെന്നും ബൈജൂസിന്‍റെ ലീഗൽ ടീം പറയുന്നുണ്ടെകിലും അന്വേഷണം നടത്തുകയാണ്...കേവലം 2 ലക്ഷം രൂപയിൽ തുടങ്ങിയ പ്രസ്ഥാനം ഇന്ന് 26000 കോടിയുടെ ആസ്തിയിലെത്തി നിൽക്കുന്നു. ബൈജുവിന്റെ ഈ ഐഡിയ വിദേശികൾക്കും ഇഷ്ടമായി അവരുടെ നിക്ഷേപം തുടക്കത്തിൽ പോലും 54 കോടി ഡോളറാണ് അതായത് ഏകദേശം 3865 കോടി രൂപ. അപ്പോൾ പിന്നെ ഇപ്പോഴത്തെ കാര്യം പറയണ്ടല്ലോ...കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയായ ബൈജു രവീന്ദ്രൻ 7 വർഷം മുൻപ് 2 ലക്ഷം രൂപ മുടക്കി തുടക്കമിട്ട “BYJU’S The Learning App” ഇന്ന് കോടികണക്കിന് രൂപ മൂല്യമുള്ള വലിയൊരു കമ്പനിയായി ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു. കമ്പനിയുടെ ഒരു മാസത്തെ വരു മാനം ഇപ്പോൾ 100 കോടിയിലധികമാണ്, മഹത്തായ ഈ നേട്ടം കൈപ്പിടിയിലൊതുക്കി മുന്നോട്ടുകുതിക്കുന്ന ബൈജു രവീന്ദ്രന്റെ ജീവിത വഴികൾ യുവതലമുറകൾക്കു പ്രേരണയേകുന്നതാണ്.

കണ്ണൂരിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കോഴിക്കോട് എഞ്ചിനീയറിങ് കോളേജിൽ നിന്നും BE ബിരുദം കരസ്ഥമാക്കിയ ബൈജു ഒരു ഷിപ്പിംഗ് കമ്പനിയിൽ ജോലി നോക്കുന്നതിനിടെ സുഹൃത്തുക്കളായ നാലോളം യുവാക്കൾക്ക് എംബിഎ പഠനത്തിനുള്ള ടിപ്‌സുകളും ട്യൂഷനും നൽകിയതാണ് വഴിത്തിരിവായത്. അവർ നാലുപേരും ഉന്നത റാങ്കിൽ വിജയം കരസ്ഥമാക്കി. ബൈജുവിന്റെ കഴിവു മനസ്സിലാക്കിയ അവരുടെ കൂടെ നിർബന്ധത്തിനു വഴങ്ങിയാണ് ബൈജു സ്വന്തമായി ഒരു ട്യൂഷൻ സെന്റർ ആരംഭിക്കുന്നത്.ഒരു ലോകോത്തര ബിസിനസ്സ്മാനാകാനുള്ള ബൈജുവിന്റെ പുറപ്പാടിന്റെ പടയൊരുക്കങ്ങൾ അവിടെ ആരംഭിക്കുകയായിരുന്നു.

 

കേവലം 2 ലക്ഷം രൂപ മുടക്കി അദ്ദേഹമാരംഭിച്ച കോച്ചിങ് സെന്ററിൽനിന്ന് കൂടുതലാളുകളിലേക്ക് അറിവു പകരുക എന്ന ലക്ഷ്യവുമായി 2011 ൽ “BYJU’S” എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിച്ചു. അതൊരു വലിയ കുതിപ്പായിരുന്നു. ഇന്ന് വിദേശികൾ വരെ ഇതിൽ മുതൽ മുടക്കാൻ തയ്യാറായി മുന്നിട്ടു വന്നിരിക്കുന്നു എന്നതാണ് വസ്തുത.നാലാം ക്ലാസ്സ് മുതൽ പ്ലസ് 2 വരെയുള്ള കുട്ടികൾക്കുള്ള കോച്ചിങ് കൂടാതെ CAT നും ഓൺലൈൻ കോച്ചിങ് നടത്തി വന്ന ബൈജു 2015 ൽ തുടക്കമിട്ട BYJU’S The Learning APP, സ്മാർട്ട് ഫോണുകളുടെ വരവോടെ വമ്പൻ ഹിറ്റായി മാറുകയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമായി അത് മാറി. ഇന്ന് 1000 ജോലിക്കാരും 2 കോടി വിദ്യാർത്ഥികളുമായി മുന്നേറുന്ന ബൈജുവിന്റെ കമ്പനിയിൽ വിദേശ മൾട്ടിനാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് മീഡിയ ഗ്രൂപ്പും കാനഡയിലെ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡും (CPPIB) ദീർഘകാല പാർട്ട്ണർമാരായി ജോയിൻ ചെയ്തിരിക്കുകയാണ്. കമ്പനിയുടെ പരസ്യമോഡൽ ബോളിവുഡ് താരം ഷാരൂഖ് ഖാനാണ്. തിയേറ്ററുകളിലും ടിവിയിലുമെല്ലാം ഈ പരസ്യം നിങ്ങൾ കണ്ടിരിക്കും.കേരളത്തിൽ ആണെങ്കിൽ മോഹൻലാൽ ഇതിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നതും നമ്മൾ കണ്ടിട്ടുണ്ട്...വിദ്യാര്‍ഥികള്‍ക്ക് ഗണിതം, രസതന്ത്രം, ഊര്‍ജ തന്ത്രം, ജീവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് ആപ്പിലൂടെ ക്ലാസുകള്‍ നല്‍കുന്നത്. കൂടാതെ വിവിധ എന്‍ട്രന്‍സ് ക്ലാസുകള്‍ക്കാവശ്യമായ പരിശിലനങ്ങളും നല്‍കുന്നു.

 

കോച്ചിങ് സെന്ററുകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും നല്‍കുന്ന ഭീമമായ തുക നോക്കുമ്പോള്‍ മികച്ച ക്ലാസുകള്‍ക്ക് കുറഞ്ഞ തുക ബൈജൂസ് ആപ്പിന്റെ പ്രത്യേകതയാണ്. വിവിധ പശ്ചാത്തലത്തിലുള്ള ഇന്ത്യൻ വിദ്യാർഥികളെ മികച്ചരീതിയിൽ സഹായിക്കാനുതകുന്ന ആപ്പ് ഒരുപാടു പ്രതീക്ഷയേകുന്നതായും ഇതുപയോഗിക്കുന്ന കുട്ടികളുടെ പഠനവൈഭവം വളരെയധികം മെച്ചപ്പെട്ടതായി 80% രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.
അഴീക്കോട്ടെ ഒരു സാധാരണ മലയാളം മീഡിയം സ്കൂളിൽനിന്നു തുടങ്ങിവച്ച കുതിപ്പ്, ഇന്നു വിദേശ സർവകലാശാലകളിൽ ക്ലാസെടുക്കുന്നതുവരെ എത്തിനിൽക്കുന്നു. കേവലം ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ഇത്ര വലിയൊരു വിദ്യാഭ്യാസ പ്രസ്ഥാനം കെട്ടിപ്പടുക്കുകയും അതുവഴി നേട്ടങ്ങളുടെ കൊടുമുടിയിൽ എത്തപ്പെടുകയും ചെയ്ത ബൈജു രവീന്ദ്രൻ യുവതലമുറകൾക്ക് ഉത്തമ മാതൃകയായി മാറിയിരുന്നു..പിന്നാലെയാണ് ഇത്തരം വിവാദങ്ങളും ഉടലെടുത്തത്, ഈ വര്ഷം തുടക്കത്തിലും പുതിയ കച്ചവട തന്ത്രവുമായി ബൈജൂസ്‌ എത്തിയിരുന്നു..വിൽപ്പന തന്ത്രത്തിൽ പ്രധാന മാറ്റം വരുത്തി എഡ്‌ടെക് ഭീമൻ ബൈജൂസ്. ഇനിമുതൽ ബൈജൂസിന്റെ സെയിൽസ് ടീം വിദ്യാർത്ഥികളുടെ വീട്ടിലെത്തി വില്പന നടത്തില്ല. ദേശീയ ബാലാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ബൈജൂസിന്റെ ഭാഗത്ത് നിന്ന് ഭീഷണി ഉയരുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയില്‍ കമ്മീഷന്‍ കഴിഞ്ഞ മാസം ബൈജൂസിന് നോട്ടീസ് അയച്ചിരുന്നു.

 

ഇനി മുതൽ 25,000 രൂപയ്ക്ക് താഴെ മാസവരുമാനമുള്ള വീടുകളില്‍ കോഴ്‌സുകള്‍ വിൽക്കില്ലെന്ന് കമ്പനി ബാലാവകാശ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. പ്രതിമാസം 25,000 രൂപയ്ക്ക് താഴെ മാസവരുമാനമുള്ള കുടുംബങ്ങള്‍ക്ക് 'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന പദ്ധതിയിലൂടെ ബൈജൂസ്‌ സൗജന്യ ക്ലാസുകള്‍ നല്‍കും.മാതാപിതാക്കളെയും കുട്ടികളെയും തെറ്റിദ്ധരിപ്പിച്ച് ബൈജൂസ് ടീം സബ്‌സ്‌ക്രിപ്ഷന്‍ നേടുന്നു എന്ന പരാതി ഉയർന്നിരുന്നു. രക്ഷിതാക്കളും കുട്ടികളും ഇതിനെതിരെ കേസുകൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനുള്ള പരിഹാരമാണ് ബൈജൂസ്‌ കണ്ടിരിക്കുന്നത്. ഇനി മുതൽ നാല് ഘട്ടങ്ങളിലായി ഉപഭോക്താക്കളെ സേവനങ്ങള്‍ പരിചയപ്പെടുത്തും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആയിരിക്കും റീഫണ്ട് അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക. ഇതിലൂടെ ഫീസ് റീഫണ്ട് ചെയ്യുമ്പോൾ ഭാവിയില്‍ ഉയരാനിടയുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ രക്ഷിതാക്കളുമായി നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് റെക്കോര്‍ഡ് ചെയ്ത് കമ്പനി സൂക്ഷിക്കും. മാത്രമല്ല, സാമ്പത്തിക സഹായം ആവശ്യമുള്ള രക്ഷിതാക്കൾക്ക് ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാനുള്ള സൗകര്യവും കമ്പനി നൽകും. ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ്‌ ചെലവ് കുറയ്ക്കൽ നടപടികളുടെ ഭാഗമായി ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. 2023 മാര്‍ച്ചോടെ ലാഭത്തിലെത്താനുള്ള ശ്രമത്തിലാണ് കമ്പനി. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ട് ദശകോടി ഡോളര്‍ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ കച്ചവട തന്ത്രം കമ്പനിയുടെ വരുമാനത്തെ ബാധിച്ചേക്കാം എന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു..ഇപ്പോൾ ഇത്രയും വിദേശ നിക്ഷേപത്തെ കുറിച്ച് ഇ ഡി വിശദമായി അന്വേഷണം നടത്തികൊണ്ട് ഇരിക്കുകയാണ്..പിന്നിലെ തട്ടിപ്പ് വ്യക്തമായാൽ കാണണ്ടച്ചു തുറക്കും പോലെയുള്ള വളർച്ച , ഒറ്റയടിക്ക് തെഴെ വീണും എന്നുള്ള കാര്യത്തിൽ തർക്കമില്ല..എന്തായിരിക്കും സംഭവിക്കുക എന്നുള്ളത് കാത്തിരുന്നു കാണാം..

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (4 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (59 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (10 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

Malayali Vartha Recommends