Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

വടകര ജില്ലാ ആശുപത്രിയിൽ പുതിയ ബ്ലോക്കിന്റെ പ്രവൃത്തികൾ ഉടൻ ആരംഭിക്കും: മന്ത്രി വീണാ ജോർജ്ജ്

30 APRIL 2023 01:46 AM IST
മലയാളി വാര്‍ത്ത

More Stories...

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

വടകര ഗവ. ജില്ലാ ആശുപത്രിയിൽ പുതിയ ബ്ലോക്കിന്റെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. നബാർഡ് ധന സഹായത്തോടെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ജനകീയ ആരോഗ്യ സംവിധാനം ഏറ്റവും മികവുറ്റ നിലയിൽ മുന്നോട്ട് കൊണ്ടുപോകുന്ന സംസ്ഥാനമാണ് കേരളമെന്നും രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഭരണാനുമതി ലഭിച്ച കേരളത്തിലെ ആശുപത്രി കെട്ടിടങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന തടസ്സങ്ങൾ മാറി വേഗത കൈവരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

വടകര ജില്ലാ ആശുപത്രിയിൽ 86 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പുതിയ കെട്ടിടത്തിനാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത്.
ഇതിന്റെ ടെണ്ടർ നടപടികളിലേക്ക് ഉടൻ കടക്കും. ഈ പ്രദേശത്തിന്റെ ആതുരസേവന രംഗത്തെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള പ്രധാന ഇടമായി വടകര ജില്ലാ ആശുപത്രി മാറുകയാണെന്നും പുതുതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ബ്ലോക്കിന്റെ പ്രവൃത്തി സമയബന്ധിതമായി തീർക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് 13.70 കോടി രൂപ ചെലവിൽ നാല് നിലകളിലായി ആധുനിക സജ്ജീകരണത്തോടെയാണ് വടകര ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിച്ചത്. ആരോഗ്യ കേരളത്തിന്റെ 38 ലക്ഷം രൂപ ഉപയോഗിച്ച് ആറ് കിടക്കകളുള്ള പീഡിയാട്രിക് ഐസിയുവും കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനവും 15 കിടക്കകളോട് കൂടിയ കുട്ടികളുടെ വാർഡും പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
ഗ്രൗണ്ട് ഫ്‌ലോറിൽ ഗൈനക്കോളജി ഒപി, പോസ്റ്റ് സർജിക്കൽ ഐസിയു, ഓപ്പറേഷൻ തിയ്യേറ്റർ, നഴ്‌സ്മാരുടെ വിശ്രമ മുറി, എക്‌സറേ
, സിടി സ്‌കാൻ, അൾട്രാ സൗണ്ട് സ്‌കാൻ, റേഡിയോളജി, മുൻഭാഗത്ത് ഫാർമസി,ഡോക്ടർമാരുടെ വിശ്രമമുറി എന്നീ സൗകര്യങ്ങളാണുള്ളത്.

കുട്ടികളുടെ ഐസിയു, വാർഡുകൾ, കൗൺസിലിങ് റൂം, മെഡിസിൻ റൂം, ഐസോലേഷൻ വാർഡ്, സ്റ്റാഫ് റൂം, നഴ്‌സ് സ്റ്റേഷൻ, ലേബർ വാർഡുകൾ, ശൗചാലയങ്ങൾ, നവജാത ശിശു വാർഡുകൾ, പ്രിപ്പറേഷൻ റൂം, ലേബർ റൂം, ഗൈനക്കോളജി ഒപ്പറേഷൻ തിയ്യറ്റർ, അനസ്‌തേഷ്യ റൂം എന്നിവ ബാക്കി നിലകളിലായും സജ്ജീകരിച്ചു.

ആശുപത്രിയുടെ മുൻവശത്ത് ഒരേ സമയം 15 ആളുകൾക്ക് കയറാനുള്ള ലിഫ്റ്റും പിറക് വശത്ത് സ്ട്രച്ചർ സൗകര്യമുള്ള എമർജൻസി ലിഫ്റ്റും പ്രവർത്തന സജ്ജമാണ്. കേന്ദ്രീകൃത ശീതീകരണ സൗകര്യം, കുറ്റമറ്റ അഗ്‌നി രക്ഷാ സംവിധാനം എന്നിവയും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സുപ്രണ്ടിംഗ് എഞ്ചിനീയർ എ മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു.

യുഎൽസിസി ചെയർമാൻ പാലേരി രമേശനുള്ള ഉപഹാരം വടകര നഗരസഭ ചെയർപേഴ്‌സൺ കെ.പി ബിന്ദു നൽകി. മുൻ എംഎൽഎ സി.കെ നാണു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ.എം വിമല, കെ.വി റീന, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.പി ദിനേശ്കുമാർ, വാർഡ് കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാഗതവും വടകര ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ.സരള നായർ നന്ദിയും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (5 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (1 hour ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (10 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

Malayali Vartha Recommends