എ ഐ ക്യാമറ; മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ദുരൂഹമെന്ന് രമേശ് ചെന്നിത്തല.

എ ഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ദുരൂഹമെന്ന് രമേശ് ചെന്നിത്തല. കെൽട്രോണിന്റെ മേൽ പഴിചാരി രക്ഷപെടാനാണ് മന്ത്രി പി രാജീവ് ശ്രമിക്കുന്നത്. എസ് ഐ ആർ റ്റിക്ക് കരാർ കൊടുത്തത് എന്തിന്?
തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം എന്താണ് എന്നാണ് ഇനി അറിയേണ്ടത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് അറിയാനാവും. ഒരേ പാറ്റേണിലുള്ള അഴിമതിയാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ നടന്നു വരുന്നത്.
എ ഐ ക്യാമറയും ശിവശങ്കറുടെ ബുദ്ധിയും കുഞ്ഞുമാണ്, അവതാരങ്ങളെ മുട്ടി സെക്രട്ടറിയേറ്റിന്റെ ഇടനാഴിയിൽ കൂടി നടക്കാനാവുന്നില്ല. അന്വേഷണം പ്രഹസനമാണ്. ഇതുകൊണ്ട് തീരുമെന്ന് സർക്കാർ കരുതേണ്ട. പാവപ്പെട്ട ജനങ്ങളുടെ കൈയ്യിൽ നിന്നും പണം പിഴിയാനുള്ള ശ്രമം അനുവദിക്കില്ലന്നും ചെന്നിത്തല.
https://www.facebook.com/Malayalivartha

























