യാത്രയ്ക്കിടെ അരിക്കൊമ്പന് ബൂസ്റ്റര്‍ ഡോസ്, കാണാന്‍ തടിച്ചുകൂടി ആളുകള്‍, കുമളിയില്‍ മഴ

ചിന്നക്കനാലില്‍ നിന്ന് പെരിയാറിലേക്കുള്ള യാത്രക്കിടെ അരിക്കൊമ്പന് വീണ്ടും ബൂസ്റ്റര്‍ ഡോസ് നല്‍കി. ആദ്യം മയക്കുവെടി വെച്ചതിന് ശേഷം ഇതോടെ ഏഴ് തവണയാണ് അരിക്കൊമ്പന് ബൂസ്റ്റര്‍ ഡോസ് നല്‍കിയിരിക്കുന്നത്. ചിന്നക്കനാലില്‍ നിന്ന് പുറപ്പെട്ടയുടനെ തന്നെ ആനിമല്‍ ആംബുലന്‍സില്‍ വച്ച് ആന പരാക്രമം കാണിച്ചിരുന്നു.
10 ലേറെ വാഹനങ്ങള്‍ ഉള്‍പ്പെട്ട സംഘമാണ് കുമളിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. പൂപ്പാറയില്‍ വാഹനം എത്തിയപ്പോഴേക്കും ആനയെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയിരുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലൂടെയാണ് വാഹനവ്യൂഹം കടന്നുപോയത്.
അതേസമയം കുമളിയില്‍ മഴ തുടരുകയാണ്. നേരത്തേ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ചിന്നക്കനാലില്‍ മഴ പെയ്തതും കാറ്റുവീശിയതും കാഴ്ച മറച്ച് കോട മഞ്ഞിറങ്ങിയതും വെല്ലുവിളിയായിരുന്നു.
ഇതിനെയെല്ലാം അതിജീവിച്ച് നാല് കുങ്കിയാനകളുടെ ശ്രമഫലമായി അരിക്കൊമ്പനെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റി. പിന്നീട് സുരക്ഷ ഉറപ്പാക്കന്‍ ഇരട്ട കൂട് തീര്‍ത്താണ് ആനയുമായി വാഹനം യാത്ര തുടര്‍ന്നത്.
https://www.facebook.com/Malayalivartha

























