എ ഡി ബി വായ്പ മുഖേന വാട്ടർ അതോറിറ്റി പദ്ധതികൾ നടപ്പാക്കുമ്പോൾ പൊതുതാത്പര്യത്തിന് വിരുദ്ധമായ നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

എ ഡി ബി വായ്പ മുഖേന വാട്ടർ അതോറിറ്റി പദ്ധതികൾ നടപ്പാക്കുമ്പോൾ പൊതുതാത്പര്യത്തിന് വിരുദ്ധമായ നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. യാതൊരുവിധ അധികാരവും ആർക്കും കൈമാറുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് (അക്വ) അഞ്ചാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എ ഡി ബി വായ്പയുമായി ബന്ധപ്പെട്ട എന്തെങ്കിലും പോരായ്മകൾ ഉണ്ടായെങ്കിൽ അത് തിരുത്തും. പദ്ധതിയുടെ എല്ലാ ഘട്ടത്തിലും സുതാര്യത ഉറപ്പാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട.
ജലജീവൻ മിഷൻ പദ്ധതി പ്രകാരം സംസ്ഥാനത്ത് 35 - 40 ലക്ഷം പേർക്കാണ് കുടിവെള്ള കണക്ഷൻ നൽകുന്നത്. 2024 മാർച്ചിൽ കേന്ദ്ര ഫണ്ട് തീർന്നാൽ സംസ്ഥാന ബുദ്ധിമുട്ടിലാകുമെന്നും മന്ത്രി പറഞ്ഞു.
ഫോൺ വിളിച്ചാൽ എടുക്കാത്ത ഉദ്യോഗസ്ഥർ വാട്ടർ അതോറിട്ടിയിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ തനിക്കും നേരിട്ട് അനുഭവമുണ്ട്.
ചില എ ഇ മാർ ഫോൺ വിളിച്ചാൽ എടുക്കില്ല. അവശ്യസർവീസ് മേഖലയിലാണ് നാം ജേലി ചെയ്യുന്നതെന്ന ബോധ്യം എല്ലാവർക്കും ഉണ്ടായിരിക്കണം.
കുടിവെള്ള പ്രശ്നം പറയാൻ വിളിക്കുന്നവർ ആരായാലും കോൾ അറ്റൻഡ് ചെയ്ത് സാഹചര്യം അവരെ ബോധ്യപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























