Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഒപ്പം' പദ്ധതിയും സുഭിക്ഷ ഹോട്ടലും ഉദ്ഘാടനം ചെയ്തു റേഷൻ കടകൾ അടച്ചിട്ട പ്രശ്നത്തിന് ശനിയാഴ്ച പരിഹാരമാകും: മന്ത്രി ജി ആർ അനിൽ

30 APRIL 2023 02:11 AM IST
മലയാളി വാര്‍ത്ത

ഇ പോസ് മെഷീന്റെ സെർവർ തകരാറിനെ തുടർന്ന് കേരളത്തിലെ റേഷൻ കടകൾ അടച്ചിട്ട പ്രശ്നത്തിന് ശനിയാഴ്ചയോടെ പരിഹാരമാകുമെന്ന്
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. കിടപ്പ് രോഗികളുടെ റേഷൻ വിഹിതം വീടുകളിൽ എത്തിക്കുന്ന 'ഒപ്പം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും തലശ്ശേരി ചിറക്കരയിലെ സുഭിക്ഷ ഹോട്ടലിന്റെ ഉദ്‌ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സെർവർ തകരാറ് പരിഹരിക്കാനാണ് റേഷൻ കടകൾ അടച്ചിട്ടത്. സംഭവത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ ഇൻഫർമാറ്റിക് സെന്ററിനാണ് സെർവറിന്റെ സാങ്കേതിക മേൽനോട്ട ചുമതലതെന്നും മന്ത്രി പറഞ്ഞു. വിശന്നിരിക്കുന്ന ഒരാൾ പോലും സംസ്ഥാനത്ത് ഉണ്ടാകരുതെന്നാണ് സർക്കാർ നയം.

കേരളത്തിൽ 64,004 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അത്തരക്കാർക്ക് മെച്ചപ്പെട്ട ജീവിതം പ്രദാനം ചെയ്യുകയാണ് ഇപ്പോൾ. ഇതിൽ 5,219 കുടുംബങ്ങൾക്ക് അന്ത്യോദയ അന്നയോജന കാർഡ് നൽകുകയും സൗജന്യ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. ലൈഫ് ഭവന പദ്ധതിയിൽ ഇവർക്ക് പ്രഥമ പരിഗണന നൽകും. രണ്ട് വർഷത്തിനിടെ അർഹതപ്പെട്ട 3,52,180 പേർക്ക് റേഷൻ കാർഡുകൾ നൽകി. ഇതിൽ 300430 പേർക്കും മുൻഗണന കാർഡാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

അതിദാരിദ്ര്യ നിർമ്മാർജനം എന്ന ലക്ഷ്യത്തോടെയാണ് 'ഒപ്പം' പദ്ധതി നടപ്പാക്കുന്നത്. അവശത കാരണം റേഷൻ കടകളിൽ നേരിട്ട് എത്താൻ കഴിയാത്തവർക്കാണ് സേവന സന്നദ്ധരായ ഓട്ടോ തൊഴിലാളികൾ മുഖേന റേഷൻ വിഹിതം വീടുകളിൽ എത്തിച്ച് നൽകുക. ജില്ലയിൽ ആദ്യ ഘട്ടത്തിൽ പ്രയാസം നേരിടുന്ന 60 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്.

ഒരുമ സ്വാശ്രയ സംഘത്തിന്റെ സഹകരണത്തോടെയാണ് ചിറക്കരയിൽ ഹോട്ടൽ ആരംഭിച്ചത്. ഇതിനായി ഭക്ഷ്യ വകുപ്പ് നാല് ലക്ഷം രൂപയുടെ സാധനങ്ങൾ അനുവദിച്ചിരുന്നു. സർക്കാർ നൽകുന്ന അഞ്ച് രൂപ സബ്സിഡിയോടെ 20 രൂപക്കാണ് ഇവിടെ ഊണ് ലഭിക്കുക. ഭക്ഷണത്തിന് പണമില്ലാതെ പ്രയാസം നേരിടുന്നവർക്ക് ഊണ് സൗജന്യമാണ്.

ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. മികച്ച നിലയിൽ റേഷൻ കടകൾ പ്രവർത്തിക്കുന്നത് ഈ സർക്കാരിന്റെ കാലത്താണെന്നും ഏവർക്കും സമീപിക്കാവുന്ന ഇടമായി റേഷൻ കടകൾ മാറിയെന്നും സ്പീക്കർ പറഞ്ഞു. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ, വൈസ് ചെയർമാൻ വാഴയിൽ ശശി, കൗൺസിലർ കെ ഭാർഗവൻ, ജില്ലാ സപ്ലൈ ഓഫീസർ കെ അജിത് കുമാർ, തലശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ എസ് മധുസൂദനൻ, ഒരുമ സ്വയം സഹായ സംഘം സെക്രട്ടറി എ വി രാജീവ്, രാഷ്ട്രീയ പാർട്ടി, തൊഴിലാളി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (23 minutes ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (36 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (41 minutes ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (49 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (1 hour ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (2 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (2 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (3 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (3 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (3 hours ago)

Malayali Vartha Recommends