കെ.പി. ഉദയഭാനു പുരസ്‌കാരം കെ.എസ്.ചിത്രക്ക്

ചലച്ചിത്ര പിന്നണി ഗായിക കെ.എസ്.ചിത്ര കെ.പി. ഉദയഭാനു പുരസ്‌കാരത്തിന് അര്‍ഹയായി. 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മാസം 27ന് വി.ജെ.ടി. ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കെ.പി.ഉദയഭാനു ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത്. ഉദയഭാനു പാടിയ പാട്ടുകളെ ആസ്പദമാക്കിയുള്ള നൃത്താവിഷ്‌കാരവും ചടങ്ങില്‍ സംഘടിപ്പിക്കും. ഫൗണ്ടേഷന്‍ ആരംഭിക്കുന്ന ഉദയരാഗം സംഗീതപാഠശാലയുടെ ഉദ്ഘാടനം ജനുവരി ആദ്യ ആഴ്ചയില്‍ സെക്രട്ടേറിയറ്റിന് സമീപം ശിവന്‍സ്റ്റുഡിയോ ബില്‍ഡിങ്ങില്‍ നടക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശിവന്‍, വൈസ് ചെയര്‍മാന്‍ രാജീവ് ഉദയഭാനു എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha