നേപ്പാളില്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു

നേപ്പാളില്‍ പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു. പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിക്കു പിന്നാലെ പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതോടെ നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. രാജ്യത്തിന്റെ ഭരണനിയന്ത്രണം സൈന്യം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. സമൂഹമാധ്യമ നിരോധനത്തിനു പിന്നാലെ നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് തലസ്ഥാനമായ കഠ്മണ്ഡു അടക്കമുള്ള നഗരങ്ങളില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
ത്രിഭുവന്‍ അടക്കമുള്ള വിമാനത്താവളങ്ങള്‍ അടച്ചു. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാനസര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി. രാജിവച്ച പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയെ സൈന്യം സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതായാണ് വിവരം. ശര്‍മ ഒലി രാജ്യം വിടുമെന്നാണ് സൂചന. കഠ്മണ്ഡുവിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തായാണ് വിവരം. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ണം സൈന്യം ഏറ്റെടുത്തായാണ് വിവരം. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സമരക്കാര്‍ സുപ്രീം കോടതി കെട്ടിടത്തിനും തീയിട്ടതായാണ് വിവരം.
https://www.facebook.com/Malayalivartha