ഫോണ്‍ ഹാക്കാക്കി പണം തട്ടുന്ന പുതിയ തട്ടിപ്പ്

കൊറിയര്‍ ലഭിക്കാന്‍ അവര്‍ പറഞ്ഞ നമ്പര്‍ ഡയല്‍ ചെയ്യാന്‍ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. അക്കങ്ങളും ചിഹ്നങ്ങളുമുള്ള നമ്പര്‍ ഡയല്‍ ചെയ്തതോടെ ഫോണ്‍ ഹാക്കായി. തുടര്‍ന്ന് പ്രിയയുടെ ഫോണിലെ കോണ്ടാക്റ്റ് പട്ടികയിലുള്ള സുഹൃത്തുക്കള്‍ക്ക് സന്ദേശമെത്തി തുടങ്ങി.
പ്രിയ അപകടത്തില്‍പ്പെട്ടെന്നും പണം വേണമെന്നും ആവശ്യപ്പെട്ടാണ് സന്ദേശം അയച്ചത്. ഒരാള്‍ 45000 രൂപയും മറ്റൊരാള്‍ 31,000 രൂപയും ചിലര്‍ 2000 രൂപയും അയച്ചു. ഹാക്ക് ചെയ്ത ഫോണ്‍ പ്രിയ കടവന്ത്ര പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി. ഇന്ന് സൈബര്‍ ക്രൈം പൊലീസിന് പരാതി നല്‍കും.
https://www.facebook.com/Malayalivartha