മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍

മാലേഗാവ് സ്‌ഫോടന കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ബിജെപി നേതാവ് പ്രഗ്യാസിംഗ് ഠാക്കൂര്‍ അടക്കമുള്ള പ്രതികളെ വെറുതെവിട്ട വിധിക്കെതിരെയാണ് അപ്പീല്‍. അപ്പീല്‍ തിങ്കളാഴ്ച പരിഗണിക്കും. ബിജെപി മുന്‍ എംപി പ്രഗ്യ സിങ് ഠാക്കൂര്‍, സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജര്‍ രമേശ് ഉപാധ്യായ്, അജയ് രാഹികര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍കര്‍ണി എന്നിവരെയാണ് പ്രത്യേക എന്‍ഐഎ കോടതി (മുംബൈ) വെറുതെ വിട്ടിരുന്നത്. ഗൂഢാലോചന തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.
പ്രതികളെ കുറ്റവിമുക്തരാക്കി ജൂലൈ 31 ന് പ്രത്യേക എന്‍ഐഎ കോടതി പുറപ്പെടുവിച്ച ഉത്തരവ് തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും അതിനാല്‍ റദ്ദാക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. നിസാര്‍ അഹമ്മദ് സയ്യിദ് ബിലാലും മറ്റ് അഞ്ച് പേരും അവരുടെ അഭിഭാഷകന്‍ മതീന്‍ ഷെയ്ഖ് മുഖേന തിങ്കളാഴ്ചയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. 2008 സെപ്തംബര്‍ 29നാണ് വടക്കന്‍ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോര്‍ സൈക്കിളില്‍ കെട്ടിയിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറുപേര്‍ മരിക്കുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ് പ്രജ്ഞ സിങ്ങിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha