വൈക്കത്ത് ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്

വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ഗുഡ്‌സ് ട്രെയിനിന്റെ ഇലക്ട്രിക് ലൈനില്‍ മുട്ടി ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. വൈക്കം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന പെട്രോള്‍ ടാങ്ക് കയറ്റിവന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറുന്നതിനിടെ ഒഎച്ച്ഇ ലൈനില്‍ നിന്നു ഷോക്കേല്‍ക്കുകയായിരുന്നു.
കടുത്തുരുത്തി ഗവ.പോളിടെക്‌നിക്കില്‍ രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി അദൈ്വത് (17) നാണ് ഗുരുതരമായി പൊള്ളലേറ്റത്. എറണാകുളം കുമ്പളം സ്വദേശിയാണ്. ഗുരുതരമായി പൊള്ളലേറ്റ അദൈ്വതിന്റെ ശരീരത്തിലും വസ്ത്രത്തിലും തീപിടിച്ചതോടെ നാട്ടുകാര്‍ ചേര്‍ന്ന് തീ തല്ലി കെടുത്തുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha