ട്രെയിനിന്റെ അടിയില്‍ പെട്ട് യുവതിയുടെ കയ്യും കാലും നഷ്ടമായി

ട്രെയിനില്‍ ഓടി കയറാന്‍ ശ്രമിച്ച യുവതിയുടെ കയ്യും കാലും ട്രെയിനിന്റെ അടിയില്‍ പെട്ട് അറ്റുപോയി. കൊല്ലം റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. കൊല്ലം പള്ളിമുക്ക് സ്വദേശിനി മേഹര്‍ബന്‍ ആണ് ഓടി തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രെമിക്കുന്നതിനിടയിലാണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോഴാണ് മേഹര്‍ബന്‍ സ്‌റ്റേഷനില്‍ എത്തി ചേര്‍ന്നത് ട്രെയിനിലേക്ക് ഓടി കയറാന്‍ ശ്രമിക്കുന്നതിന്റെ ഇടയ്ക്കാണ് പിടി വിട്ടു പോയതും ഈ അത്യാഹിതം സംഭവിച്ചതും. അപകടം നടന്ന ഉടന്‍ തന്നെ മേഹര്‍ബനിനെ കൊല്ലാതെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് തിരുവനന്തപുരതെക്കും കൊണ്ട് പോയി. സംഭവത്തെ തുടര്‍ന്ന് കൊല്ലത്തേക്ക് വരുന്ന ട്രെയിനുകള്‍ പിടിചിട്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha