ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പോര് മുറുകുന്നു, നേതാക്ക്ള്‍ പരക്കം പായന്നു.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തര്‍ക്കം മുറുകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും തര്‍ക്കം തുടരുന്നതില്‍ ദേശീയ നേതൃത്വത്തിനും അതൃപ്തി. സംഘടനാ സംവിധാനം മന്ദഗതിയിലായതോടെ പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാന്‍ ദേശീയ നേതൃത്വം തിരക്കിട്ട ചര്‍ച്ച തുടങ്ങി.
തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നേതാക്കളെ പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ കൊണ്ടുവരാനുള്ള അമിത്ഷാ നരേന്ദ്ര മോഡി കൂട്ടകെട്ടിന്റെ നീക്കങ്ങള്‍ തന്നെയാകും കേരളത്തിലും നടപ്പാകുകയെന്നാണു സൂചന. ഇങ്ങനെയെങ്കില്‍ ബി.ജെ.പി സൈദ്ധാന്തിക വിഭാഗത്തിന്റെ ചുമതലയുള്ള ആര്‍. ബാലശങ്കര്‍ സംസ്ഥാന നേതൃത്വത്തിലെത്തും. ബാലശങ്കറിന് പാര്‍ട്ടിയെ നയിച്ചുള്ള അനുഭവം കുറവാണെന്നാണു സംസ്ഥാനത്തെ നേതാക്കളുടെ വിമര്‍ശനം. എന്നാല്‍ ഇതുവരെ ഒരു എം.എല്‍.എ പോലുമില്ലാത്ത കേരളത്തില്‍ ആര് പ്രസിഡന്റായാലും കുഴപ്പമില്ലെന്ന നിലപാടിലാണു കേന്ദ്ര നേതൃത്വം. സംസ്ഥാന ആര്‍.എസ്.എസ്. ഘടകത്തിന്റെ നോമിനിയായി പി.കെ. കൃഷ്ണദാസിന്റെ പേരും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിനും വിയോജിപ്പുണ്ടായിരുന്നില്ല. എന്നാല്‍ നേരത്തെ പലതവണ പ്രസിഡന്റായിട്ടുള്ളതിനാല്‍തന്നെ തനിക്ക് ഇത്തവണ താല്‍പ്പര്യമില്ലെന്നും പകരം എ.എന്‍. രാധാകൃഷ്ണനെ പ്രസിഡന്റാക്കണമെന്നുമുള്ള നിര്‍ദേശമാണു കൃഷ്ണദാസ് മുന്നോട്ടുവച്ചത്. എന്നാല്‍ ഇദേഹത്തിനെതിരേ സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം ചരടുവലി തുടങ്ങിയിട്ടുണ്ട്. ഈ വിഭാഗം വി.എച്ച്.പി. നേതാവ് കുമ്മനം രാജശേഖരന്റെ പേരാണു മുന്നോട്ടുവയ്ക്കുന്നത്.
ഹിന്ദു ഐക്യ വേദിയുടെ ചുമതലയുള്ള കുമ്മനം സംസ്ഥാന പ്രസിഡന്റാകുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ കുമ്മനം മനസ് തുറന്നിട്ടില്ല. അതിനാല്‍ തന്നെ സാധ്യതാ പട്ടികയില്‍ ബാലശങ്കറും പി.കെ കൃഷ്ണദാസും മാത്രമാണുള്ളത്.എന്തായാലും നിലവിലെ പ്രസിഡന്റ വി. മുരളീധരന് കാലാവധി നീട്ടി നല്‍കേണ്ടതില്ലെന്നു കേന്ദ്രനേതൃത്വം തീരുമാനിച്ചുകഴിഞ്ഞു. നേരത്തെ ഇരു ഗ്രൂപ്പുകളും മുന്നോട്ട്‌വച്ചിരുന്ന കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ അടക്കമുള്ളവരുടെ പേരുകളും അപ്രത്യക്ഷമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha