Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പാവങ്ങളെ പിഴിഞ്ഞ് റെയിൽവേ...കയ്യിട്ട് വാരി ഉണ്ടാക്കിയത് 2242 കോടി... കൊവിഡ് കാലത്ത് എടുത്ത് കളഞ്ഞ മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പുനസ്ഥാപിക്കാതെ റെയിൽവേ..

03 MAY 2023 04:30 PM IST
മലയാളി വാര്‍ത്ത

മുതിർന്ന പൗരന്മാർക്കുളള നിരക്കിളവ് റദ്ദാക്കിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം റെയിൽവേക്ക് അധിക വരുമാനമായി ലഭിച്ചത് 2242 കോടി. വിവരാവകാശ നിയമപ്രകാരമുളള മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് കാലത്താണ് മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ കേന്ദ്ര റെയിൽവെ മന്ത്രാലയം എടുത്ത് കളഞ്ഞത്. ഇത് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല.

 

 

 

കൊവിഡ് കാലത്ത് ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് റെയിൽവേ. ജനറൽ കമ്പാർട്ടുമെന്റുകളും പാസ് യാത്രയും ഒഴിവാക്കി. സ്ളീപ്പർ ക്ളാസുകൾ ബുക്ക് ചെയ്ത് മാത്രമേ യാത്ര ചെയ്യാൻ കഴിയുമായിരുന്നുള്ളൂ..ഗുഡ്‌സ് സർവീസുകളുടെ എണ്ണം കൂട്ടിയതിനാൽ ആ നിലയിലും ലാഭം കൈവന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ റെയിൽവേ ജനറൽ കമ്പാർട്ടുമെന്റുകൾ പുനഃസ്ഥാപിച്ച് വീണ്ടും പാസഞ്ചർ വണ്ടികൾ ഓടിക്കാൻ തുടങ്ങി..

 



എന്നാൽ കൊവിഡ് കാലത്ത് നിറുത്തിവച്ച മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ഇളവ് റെയിൽവേ പ്രത്യേക അറിയിപ്പൊന്നും നല്‌കാതെ നിറുത്തുകയാണ് ചെയ്തത്. ഭിന്നശേഷിക്കാർക്കും ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും മാത്രമാണ് ഇപ്പോൾ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുന്നത്. ഇതിനെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങാനുള്ള ശേഷിയൊന്നും മുതിർന്ന പൗരന്മാർക്കില്ല. അതിനാൽ റെയിൽവേയ്ക്ക് ഒരു പുനർചിന്ത ഉണ്ടാകാനുള്ള സാദ്ധ്യതയും വിരളമാണ്.

 

 

 

ഇളവ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തളളുകയും ചെയ്തു .. ഇതിന്മേലുള്ള തീരുമാനം ഇപ്പോൾ സർക്കാരിന് വിട്ടിരിക്കുകയാണ് . 60 വയസിന് മുകളിൽ പ്രായമുളള പുരുഷൻമാർക്ക് 40 ശതമാനവും 58 വയസ്സിന് മുകളിൽ പ്രായമുളള സ്ത്രീകൾക്ക് 50 ശതമാനവുമായിരുന്നു രാജ്യത്തെ ട്രെയിനുകളിൽ നിരക്കിളവ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇത് റദ്ദാക്കിയ ശേഷം റെയിൽവേക്ക് കോടികളുടെ അധിക വരുമാനമാണ് ഉണ്ടായതെന്ന് മധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖർ ഗൗർ നൽകിയ വിവരാവകാശ അപേക്ഷയിലൂടെ പുറത്തുവന്നു. എട്ട് കോടിയോളം മുതിർന്ന പൗരന്മാരാണ് കഴിഞ്ഞ വർഷം ട്രെയിനുകളിൽ റിസർവേഷനിൽ യാത്ര ചെയ്തത്. അതിൽ നാലര കോടി പുരുഷൻമാരും മൂന്നര കോടി പേർ സ്ത്രീകളുമായിരുന്നു.

 

 

മുതിർന്ന പൗരന്മാരുടെ ടിക്കറ്റ് നിരക്കായി റെയിൽവെക്ക് കിട്ടിയത് 5062 കോടി രൂപയാണ്. നിരക്കിളവ് റദ്ദാക്കിയതോടെ അധികമായി അക്കൗണ്ടിൽ വന്ന 2242 കോടി രൂപയും ഇതിൽപ്പെടും. 2020 മാർച്ച് 20നും 2022 മാർച്ച് 31നും ഇടയ്ക്ക് യാത്ര ചെയ്ത ഏഴര കോടിയോളം മുതിർന്ന പൗരന്മാർക്കാണ് റെയിൽവെ നിരക്കിളവ് അനുവദിക്കാതിരുന്നത്. ഇതുവഴി റെയിൽവെക്കുണ്ടായ അധിക വരുമാനം 1500 കോടി രൂപയെന്നും വിവരാവകാശ രേഖ പറയുന്നു.

അറുപത് വയസ് കഴിഞ്ഞവർക്ക് ചില സൗജന്യങ്ങൾ നല്‌കേണ്ടത് ഭരണകർത്താക്കളുടെ ബാദ്ധ്യതയാണ്. വികസിത രാജ്യങ്ങളിൽ വരുമാനമില്ലാത്ത വൃദ്ധജനങ്ങളുടെ പരിപാലനം രാജ്യം തന്നെ ഏറ്റെടുക്കാറുണ്ട്. അത്രയൊന്നും ചെയ്തില്ലെങ്കിലും അനുവദിച്ചിരുന്ന സൗജന്യം പിൻവലിക്കാതിരിക്കാനുള്ള കരുണയെങ്കിലും റെയിൽവേ വകുപ്പ് കാണിയ്ക്കണമെന്നാണ് പൊതുജനാഭിപ്രായമ

 

റെയിൽവേ ഈ സൗജന്യം 2012 മുതൽ നടപ്പാക്കിയത് രാജ്യത്തെ വൃദ്ധരിൽ 20 ശതമാനവും ഒരു വരുമാനവും ഇല്ലാത്തവരാണെന്ന് കൂടി കണക്കിലെടുത്താണ് . ഇന്ത്യയിലെവിടെയും യാത്ര ചെയ്യാൻ മുതിർന്നവർക്കും അല്ലാത്തവർക്കും ആശ്രയിക്കാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ മാർഗ്ഗം ട്രെയിൻ തന്നെയാണ് . പുണ്യസ്ഥലങ്ങളൊക്കെ സന്ദർശിക്കാനാണ് പ്രധാനമായും മുതിർന്നവർ ഈ യാത്രാസൗജന്യം ഉപയോഗിച്ചുവന്നിരുന്നത്. . മുതിർന്നവർക്ക് യാത്രാസൗജന്യം നല്‌കിയതിന്റെ പേരിലല്ല റെയിൽവേ നഷ്ടത്തിലായത് . അതിന്റെ കാരണങ്ങൾ മറ്റു പലതുമാണ്. അതൊക്കെ പരിഹരിക്കാതെ മുതിർന്ന പൗരന്മാരുടെ സൗജന്യം മാത്രം വെട്ടിക്കുറയ്ക്കുക എന്ന മാർഗ്ഗം റെയിൽവേ സ്വീകരിച്ചത് അനൗചിത്യമായിപ്പോയി .. നിരവധി മുതിർന്ന പൗരന്മാർ പ്രയോജനപ്പെടുത്തിയിരുന്ന ഈ സൗജന്യം പുനസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം എന്നാണു ഉയർരുന്ന ആവശ്യം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends