Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

രണ്ടു ദിവസമായി വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന ഒരു സന്ദേശമാണ് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്

03 MAY 2023 06:21 PM IST
മലയാളി വാര്‍ത്ത

പലപ്പോഴും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമല്ലാതെ മരുന്നുകൾ കഴിക്കുന്ന ശീലം മലയാളിക്ക് ഉണ്ട്. ഉണ്ട് എന്നല്ല അത് കുറച്ച് കൂടുതലാണ് എന്നു വേണം പറയാൻ . കാരണം മലയാളിയുടെ അൽപജ്ഞാനം തന്നെ. ആവശ്യത്തിനും അനാവശ്യത്തിനും ഇന്റർനെറ്റിൽ വിവരങ്ങൾ ചികയുകയും കൺസ്യൂമെറിസത്തിന്റെ ഭാഗമായി എല്ലാം വാങ്ങിക്കൂട്ടുകയും ചെയ്യാറുണ്ട്.

രണ്ടു ദിവസമായി വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന ഒരു സന്ദേശമാണ് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. സന്ദേശത്തിന്റെ സത്യാവസ്ഥ, സന്ദേശം ആദ്യം പങ്കുവച്ച ആളിനോട് തന്നെ സംസാരിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് നിങ്ങളുമായി പങ്കിടുന്നത്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിൽ നിന്ന് വാങ്ങിയ ഒരു ഹെർബൽ ഡയബറ്റിസ് ടാബ്ലറ്റ് ആണ് വില്ലൻ.

ഇത് കഴിച്ച് ആരോഗ്യം തീർത്തും അപകടകരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. മാത്രമല്ല, ഇതേ ഗുളിക കഴിച്ച് ഇതേ ആശുപത്രിയിൽ വേറെയും നാലുപേർ ചികിൽസയിലുണ്ട് എന്നതും തീർത്തും ഗൗരവകരമാണ്.  തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന, നിർമ്മാണ കമ്പനികളിലൊന്നായ, എസ്ഐ പ്രോപ്പർട്ടി യുടെ മാനേജിംഗ് ഡയറക്ടർ രഘുചന്ദ്രന്റെ മകൾ അതീതയാണ് കുറിപ്പ് പരിചയമുള്ളവർക്കായി ഷെയർ ചെയ്തിരിക്കുന്നത്.

 

ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ, എംഡി രഘുചന്ദ്രന്റെ മകനും, എസ് ഐ പ്രോപ്പർട്ടിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ അദ്വൈദിനെ ഞങ്ങൾ ഫോണിൽ ബന്ധപ്പെട്ടു.സഹോദരി എഴുതിയ, പ്രചരിക്കുന്ന കുറിപ്പിലെ വിവരം ശരിയാണ് എന്നു മനസിലാക്കി.

ഈ വീഡിയോയിൽ നൽകിയിരിക്കുന്ന ചിത്രത്തിലെ മരുന്ന് നിങ്ങൾ ആരെങ്കിലും കഴിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് നിർത്താൻ അപേക്ഷിക്കുന്നു. മാത്രമല്ല ഇത്തരത്തിൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ എന്തെങ്കിലും മരുന്ന് നിങ്ങൾ കഴിക്കുന്നുണ്ടെങ്കിൽ അവയൊന്നും കഴിക്കരുത്. എല്ലാം ഇത്തരത്തിൽ അപകടകരം ആവണമെന്നില്ലെങ്കിലും, എന്തൊക്കെയാണ് മരുന്നിൽ അടങ്ങിയിട്ടുള്ളതെന്ന് വ്യക്തമല്ലാത്തിടത്തോളം ഇവയൊന്നും തന്നെ സുരക്ഷിതമല്ല.

ഇനി ഈ മരുന്നിന്റെ മാരകമായ ദോഷങ്ങലെക്കുറിച്ച് പറയാം. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഒരു മാസം തന്ന മരുന്ന്! എന്നാണ് കുറിപ്പിന്റെ തലക്കെട്ട്, അദ്ൈദിന്റെ സഹോദരി എഴുതിയതാണ്  പ്രചരിക്കുന്ന കുറിപ്പ് എന്നാണ് മനസിലാക്കുന്നത്. കടുത്ത ക്ഷീണം അനുഭവപ്പെട്ടിരുന്നതിനാലാണ് ഇവർ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നത്.

 രക്തപരിശോധനയിൽ ഹീമോഗ്ലോബിനും ആർബിസിയും കുറവായിരുന്നു എന്ന കണ്ടെത്തി. ഒരേസമയം ഏതാനും ചുവടുകളിൽ കൂടുതൽ നടക്കാൻ പോലും കഴിയാതെയും  3  സ്പൂൺ ഭക്ഷണം പോലും കഴിക്കാൻ കഴിയാതെയും അത്രയും ക്ഷീണിതയായിരുന്നു.നഗരത്തിലെ പ്രമുഖ സ്വകാര്യആശുപത്രിയിൽ എത്തിയ ഉടൻ എൻഡോസ്കോപ്പി, നിരവധി സ്കാനുകൾ, രക്ത പരിശോധനകൾ എന്നിവയടക്കം നടത്തി.    എല്ലാ റിപ്പോർട്ടുകളും പറയുന്നത് ആരോഗ്യവതിയാണ് എന്നാണ്.

എന്നാൽ , അമ്മയുടെ ഹീമോഗ്ലോബിൻ കൗണ്ട് വീണ്ടും കുറഞ്ഞതിനാൽ എന്തായിരിക്കാം കാരണം എന്ന് ഡോക്ടർമാർ ആശങ്കാകുലരായിരുന്നു എന്നാണ് ആ മകൾ കുറിപ്പിൽ പറയുന്നത്. പതിവ് മരുന്നുകൾ കൂടാതെ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടോ എന്ന് ഡോക്ടർമാർ ചോദിച്ചപ്പോഴാണ്  ഓൺലൈനായി വാങ്ങിയ ഹെർബൽ ഡയബറ്റിക് ക്യാപ്സ്യൂളുകൾ കളിക്കുന്നുണ്ട് എന്ന വിവരം പറഞ്ഞത്.

ചിത്രങ്ങലിൽ കാണുന്ന അതേ മരുന്ന്! ക്രമമല്ലാത്ത ഡയബറ്റിക് റീഡിംഗ് അൽഭുതകരമായി മാറ്റി, വേണ്ടപ്പെട്ടവർക്ക് ആശ്വാസവും അൽഭുതവും നൽകാൻ വാണ്ടി മാത്രമാണ് ആ അമ്മ ഈ ഗുളിക കഴിച്ചത് എന്നും അവർ ഡോക്ടറോട് പറഞ്ഞു.   അതുകൊണ്ടു തന്നെ വീട്ടിൽ ആരും ഇതിനെപ്പറ്റി അറിഞ്ഞിരുന്നില്ല. തുടർന്ന് രക്തത്തിൽ ചെഡിൻരെ അംസം ഉണ്ടോ എന്ന് പരിശോധന നടത്തി.

ഞെട്ടിക്കുന്നതായിരുന്നു റിസൾട്ട്. 69.19 എംസിജി ആയിരുന്നു അവരുടെ രക്തത്തിൽ ലെഡിന്റെ അളവ്.   2 ആഴ്‌ചയിൽ കൂടുതലായി  മലവിസർജ്ജനം പോലും നടക്കാതെ വന്നപ്പോൾ ഈ ആഴ്‌ചയുടെ തുടക്കത്തിൽ  വീണ്ടും ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ഗൗരവം എത്രത്തോളമെന്ന് ധരിപ്പിക്കാൻ വേണ്ടിയാണ് ഇത് എടുത്ത് പറയുന്നതെന്നും ആ മകൾ വേദനയോടെ കുറിക്കുന്നു. അത്രമേൽ ക്ഷീണിതയായിരുന്നു ആഅമ്മ.

ഭാഗ്യവശാൽ,  പരിചരിക്കുന്ന ഡോക്ടർമാരുടെ ഒരു പാനൽ ലെഡ് വിഷബാധയ്ക്കുള്ള ചികിത്സ ആരംഭിച്ചു .  ഇത്ഇ കുറച്ച്ത് ദീർഘമായ ചിതിൽസയാണ് എന്നതുകൊണ്ടുതന്നെ ചികിൽസകഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതാമെന്ന് ആമകൾ കരുതി എങ്കിലും, ഇത്തരത്തിൽ ഇതേ മരുന്ന് കഴിച്ച മറ്റ് നാലുപേരുടെ അവസ്ഥ കൂടി അറി‍ഞ്ഞതോടെ ആരെങ്കിലും കഴിക്കുന്നുണ്ടെങ്കിൽ അത് നിർത്തിക്കോട്ടെ എന്നുകരുതി അപ്പോൾ തന്നെ കുറിപ്പെഴുതുകയായിരുന്നു.

നിർഭാഗ്യവശാൽ ഒരു കുടുംബസുഹൃത്തും ഇതേ മരുന്ന് കഴിക്കുന്നതായി കണ്ടെത്തി എന്നും അവർ പറയുന്നു. ഏറ്റവും ഗൗരവകരവും എടുത്തു പറയേണ്ടതുമായ വസ്തുത, ഈ മരുന്ന് ഷോപ്പിംഗ് സൈറ്റുകളിൽ ലഭ്യമാണ് എന്നതാണ്. ആമസോണിൽ ഞങ്ങൾ തന്നെ പരിശോദ്ച്ചപ്പോൾ പലവിലയിൽ ലഭ്യമാണ്.

മികച്ച അഭിപ്രായവും രേഖപ്പെടുത്തിയതായി കണ്ടു.സംഭവത്തിൽ വിൽപനക്കാരനെതിരെയും ഈ മരുന്നിനെതിരെയും ഞങ്ങൾ ആമസോണിൽ പരാതി നൽകുകയാണ് എന്ന് അതീത കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.ആശുപത്രി അധികൃതർ ടോക്സിക്കോളജി പരിശോധനയക്കായി രക്തസാമ്പിൾ അയച്ചിട്ടുണ്ട്.  തുടർനടപടികൾ അറിയാൻ ടോക്സിക്കോളജി റിപ്പോർട്ട് വരുന്നതിനായി  കാത്തിരിക്കുകയാണ് ഈ കുടുംബം.

ഭാഗ്യവശാൽ ഈ അമ്മ സുഖം പ്രാപിച്ചു വരുന്നു. എന്നാൽ ഇനിയും ഇതാരും കഴിക്കരുതെന്നതുകൊണ്ടാണ് അവർ ഈ കുറിപ്പെഴുതിയതും, ഞങ്ങൾ ഈ വാർത്ത വീഡിയോയായി പ്രസിദ്ധപ്പെടുത്തുന്നതും. ഈ മരുന്ന് ആരെങ്കിലും കഴിക്കുന്നുണ്ടെങ്കിൽ അവരുടെ രക്തത്തിലെ ലെഡിന്റെ അളവ് എത്രയും പെട്ടെന്ന് പരിശോധിച്ച് ആവശ്യമായ ചികിൽസ നേടുക. ഇത്തരത്തിൽ പ്രചരിക്കുന്ന മരുന്നുകളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കാതിരിക്കുക.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends