അരിക്കൊമ്പന്റെ വലതുകണ്ണിന് ഭാഗിക കാഴ്ച മാത്രം; തുമ്പിക്കൈയില്‍ മുറിവുകള്‍: വനംവകുപ്പ്

പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്റെ വലതുകണ്ണിന് ഭാഗിക കാഴ്ച മാത്രമേയുള്ളൂയെന്ന് വനംവകുപ്പ്. ജിപിഎസ് കോളര്‍ ധരിപ്പിക്കുന്ന സമയത്താണ് ഇക്കാര്യം വ്യക്തമായത്. പിടികൂടുന്ന സമയത്ത് തുമ്പിക്കൈയില്‍ മുറിവുകള്‍ കണ്ടെത്തി. ഇതിന് മരുന്ന് നല്‍കിയിട്ടുണ്ട്. അരിക്കൊമ്പനെ പ്രത്യേകം നിരീക്ഷിക്കുന്നതായും വനംവകുപ്പ് അറിയിച്ചു. ഹൈക്കോടതിയില്‍ സിസിഎഫ് നല്‍കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്.
അരിക്കൊമ്പന്‍ അതിര്‍ത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നെന്നാണ് സൂചന. തുറന്നുവിട്ട ശേഷം ഓരോ മണിക്കൂര്‍ ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നു സിഗ്‌നല്‍ കിട്ടിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനുശേഷം സിഗ്‌നല്‍ നഷ്ടമായി. അവസാന സിഗ്‌നല്‍ പ്രകാരം തമിഴ്‌നാട് വനമേഖലയ്ക്ക് 5 കിലോമീറ്റര്‍ സമീപത്ത് അരിക്കൊമ്പന്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha
























